താമര മോതിരം – ഭാഗം -18 332

വൈദ്യർ അതീവ സന്തോഷവാൻ ആയിരുന്നു… കാരണം തന്റെ വൈദീശ്വരന്റെ അനുഗ്രഹം ഉണ്ണിയെ കാത്തു രക്ഷിച്ചിരിക്കുന്നു

ഇന്ന് രാവിലെ തന്നെ അവന്റെ ശരീരത്തിൽ ചുറ്റിയിരുന്ന തുണി മുഴുവനായി മാറ്റിയിരുന്നു.

അവനെ എണ്ണതോണിയിൽ തന്നെ കിടത്തി ശരീരത്തിൽ മുഴുവൻ തടവി രക്തയോട്ടം വർധിപ്പിക്കാനുള്ള ചികിത്സ നടക്കുകയാണ് ഇപ്പോൾ.

കാരണം ശരീരത്തിൽ ആവിശ്യത്തിന് രക്തം എല്ലാ ഭാഗത്തും എത്തിപെടാത്തതിനാലാണ് സ്തംഭനം പോലെ ഉള്ള അവസ്ഥകൾ ഉണ്ടാകുന്നതു.

വൈദ്യർ രാവിലെ ഈ കാര്യങ്ങൾ ഒക്കെ ചെയ്തു കഴിഞ്ഞാണ് അമ്പലത്തിലേക്ക് പോയത്.

തിരിച്ചെത്തിയപ്പോൾ ഉഴിച്ചിൽ തീർന്നിരുന്നു.

ശിഷ്യർ ഉണ്ണിയുടെ ശരീരം മുഴുവൻ വൃത്തിയാക്കി. പുതിയ വസ്ത്രങ്ങൾ അണിയിപ്പിച്ചു അവന്റെ മുറിയിൽ ഉള്ള കിടക്കയിൽ കിടത്തിയിരുന്നു.

ആ മുറിയിൽ ഒരു പ്രതേകതരത്തിലുള്ള ഒരു ഗന്ധകം പുകയ്ച്ചിരുന്നു, കൂടാതെ ചെറിയ ഒരു തംബുരു മീട്ടികൊണ്ട് ഒരു സ്വാമിനി അവിടുണ്ടാരുന്നു.

അതിൽ നിന്നു കർണപുടങ്ങളെ ആനന്ദിപ്പിക്കുന്ന തരത്തിലുള്ള സംഗീതം പൊഴിഞ്ഞുകൊണ്ടേ ഇരുന്നു.

വൈദ്യർ മുറിയിലേക്ക് വന്നു ഉണ്ണിയുടെ അടുക്കൽ ഇരുന്നു.

ശിശ്യർ ഉണ്ണിയെ ഒരു വശത്തേക്ക് ചരിച്ചു കിടത്തി.

വൈദ്യർ കയ്യിൽ ഉണ്ടായിരുന്ന ആ മരദണ്ഡ് കൊണ്ട് ഉണ്ണിയുടെ കഴുത്തിനു പിന്നിൽ നിന്നും താഴേക്കു അമർത്തി ഉറച്ചിറക്കാൻ തുടങ്ങി.

ഓരോ കശേരുവിലും ആ ദണ്ട് മുട്ടുമ്പോൾ ഉണ്ണിയുടെ മുഖത്തിലും ശരീരത്തിലും ചെറിയ അനക്കങ്ങളും ഞരുക്കങ്ങളും ഉണ്ടാകാൻ തുടങ്ങി.

 

91 Comments

  1. Bro സ്റ്റോറി യുടെ ഒരു വിവരം ഇല്ലല്ലോ ഇനി എഴുത് നിർത്തിയോ

Comments are closed.