താമര മോതിരം – ഭാഗം -18 332

കൂടെ  അഴുക്കുകളും പായലും   ആ ഭാഗത്തു കിളിവാതിലിൽ ഇട്ടിരുന്ന കണ്ണാടിയിൽ പറ്റിപ്പിടിച്ചിരുന്നതിനാൽ  കൊണ്ട്കാഴ്ച മങ്ങിയിരുന്നു.

 

മഴയും കാറ്റും കൊണ്ട് ആ ഭാഗത്തെ മരങ്ങളും  ആടി  ഉലയുന്നുണ്ടായിരുന്നു -വലിയൊരു മരം – ഒരു വശത്തേക്ക് കടപുഴുകാൻ തുടങ്ങുന്നു –  മരത്തിന്റെ അടിവശത്തു ആവിശ്യത്തിന് വേരോട്ടം ഉണ്ടായിരുന്നിട്ടും – മണ്ണിളക്കം ഇല്ലാതിരുന്നിട്ടും ,ആ കാറ്റ് കൊണ്ട് ആ മരത്തെ  യാതൊന്നും സംഭവിക്കില്ലാതിരുന്നിട്ടും ആ മരം കടപുഴുകാൻ തുടങ്ങി

 

ഏതോ അദൃശ്യ ശക്തിയുടെ പ്രഭാവം പോലെ  – കോട്ടയുടെ  വശത്തേക്ക് ചരിഞ്ഞു വീഴാൻ  തുടങ്ങി

 

ഒരു മരച്ചില്ല ,നിറയെ ഇലകൾ തിങ്ങി നിറഞ്ഞ മരച്ചില്ല കൃത്യമായി ആ കിളിവാതിലിന്റെ കണ്ണാടിയിലേക്കു തന്നെ കൃത്യമായി മറിഞ്ഞു വീണു

ആ കണ്ണാടിക്കു മരച്ചില്ലയെ താങ്ങാനുള്ള ശക്തി ഇല്ലായിരുന്നു തല്ഫലം – കണ്ണാടി പൊട്ടിച്ചു ആ  മരച്ചില്ല കോട്ടയുടെ അകത്തേക്ക് വീണു

 

ശക്തമായ കാറ്റിൽ ആ മരം ആടിയുലയുമ്പോൾ അകത്തേക്ക് വീണ മരച്ചില്ല കൂടുതൽ അകത്തേക്ക് പൊയ്ക്കൊണ്ടേ ഇരുന്നു

 

ഒരു മരച്ചില്ല ഏറെക്കുറെ ഇപ്പോൾ അകത്തേക്ക് കയറിയിരുന്നു .

 

അതും കൃത്യമായി ആ ജീവി കിടക്കുന്ന മുറിയിലേക്ക് തന്നെ – അകത്തു കത്തിയെരിയുന്ന വെളിച്ചത്തിലും കണ്ണാടി ഉടയുന്ന ഒച്ചയിലും അങ്ങോട്ടേക്ക് നോക്കിയ ശില്പി

 

കാണുന്നത് ആ ജീവിയുടെ മുറിയിലേക്ക് പടർന്നു നിൽക്കുന്ന വലിയൊരു മരക്കൊമ്പിനെ ആണ്.

 

പെട്ടെന്ന് തന്നെ മനസ്സിൽ എന്തെന്നില്ലാത്ത ആഹ്ലാദം തോന്നി ശില്പി.. ഒരു മൂലയിൽ കിടന്നു ഉറങ്ങുകയായിരുന്ന ആ ജീവിയെ ശബ്ദമുണ്ടാക്കി എണീപ്പിക്കാൻ ശ്രമിച്ചു.

 

ഉറക്കമായിരുന്നു എങ്കിലും ശില്പിയുടെ ചെറിയൊരു ഒച്ചയിൽ തന്നെ ആ ജീവി ഉണരുകയും അകത്തേക്ക് നിൽക്കുന്ന മരച്ചില്ലയെ കാണുകയും ചെയ്തു.

എന്താണ് എന്നറിയാത്ത പോലെ ശില്പിയെ നോക്കിയ ആ ജീവിയോട് ആഹാരം എന്നാ അർത്ഥത്തിൽ കൈകൊണ്ടും വായകൊണ്ടും ആംഗ്യ ഭാഷയിൽ സംസാരിക്കാൻ തുടങ്ങി

 

91 Comments

  1. Bro സ്റ്റോറി യുടെ ഒരു വിവരം ഇല്ലല്ലോ ഇനി എഴുത് നിർത്തിയോ

Comments are closed.