തന്റെ പുത്രനെ പോലെ… തോന്നുന്ന വികാരം,,തന്നെ കീഴടക്കിയിരിക്കുന്നു.
അയാൾ മനസുകൊണ്ട് ശങ്കാരനെ വിളച്ചു അപേക്ഷിച്ചു ആ ജീവിയെ കൊല്ലരുത് എന്ന്.. തന്റെ മുന്നിൽ അത് ജീവൻ വെടിയുന്നത് കാണാനുള്ള ത്രാണി തനിക്കില്ല എന്ന്.
ശങ്കര വിഗ്രഹത്തിൽ സ്വന്തം കണ്ണുനീർ കൊണ്ട് പൂജ നടത്തി ആ ശില്പി.
തന്നെ രക്ഷിക്കണേ എന്നിപ്പോൾ അയാൾ പ്രാർത്ഥിക്കാറില്ല.
അല്ലെങ്കിലും നമ്മൾക്ക് വേണ്ടി മറ്റുള്ളവർ പ്രാർത്ഥിക്കുമ്പോൾ ആണ് അതിനു ശക്തിയേറുക.
ആ പ്രാർത്ഥന കൈകൊണ്ടു എന്നപോലെ അന്തരീക്ഷമാകെ മാറിമറിഞ്ഞു.
താഴ്വരയിലെ തടകത്തിന്റെ കരയിലെ വലിയ ആലിന്റെ ചില്ലകൾ ചെറിയ കാറ്റിൽ ആടി ഉലയാൻ തുടങ്ങി ക്രമേണ ആ കാറ്റ് വലുതാക്കാൻ തുടങ്ങി.
തടകത്തിലെ താമര മൊട്ടുകൾ പരസ്പരം സ്വകാര്യം പറയാൻ തുടങ്ങി കാറ്റിൽ.
കാറ്റിന്റെ വേഗതയും വന്യതയും കൂടാനും.
ആഞ്ഞു അടിക്കുന്ന കാറ്റിൽ അവിടെയുള്ള മുഴുവൻ മരങ്ങളും ആടിയുലയാൻ തുടങ്ങി.
ആ കാറ്റ് പതിയെ കാട്ടിലേക്കു പടരാൻ തുടങ്ങി… കാട് കയറി കോട്ടയുടെ ഭാഗത്തേക്ക് വേഗത്തിൽ നീങ്ങുന്ന കാറ്റിനെ അകമ്പടി സേവിക്കാനായി ചെറിയ മഴയും
പൊടുന്നനെ കാറ്റും മഴയും വന്യതയോടെ വടക്കെ കോട്ടയുടെ മുകളിലേക്കെത്തി.
അതി ശക്തമായ കാറ്റിൽ മരങ്ങൾ ആടിയുലഞ്ഞു
ശില്പിയെയും ആ ജീവിയെയും പൂട്ടിയിട്ടിരിക്കുന്ന നിലവറയുടെ വടക്കു ഭാഗത്തു വെളിച്ചം ലഭിക്കുന്നതിനുമായി ചെറിയോരു കിളിവാതിൽ ഉണ്ടായിരുന്നു..
ഇരുമ്പു വാതലിൽ കണ്ണാടി വച്ച് വെള്ളം കയറാത്ത രീതിയിൽ ഉറപ്പിച്ചിരുന്ന ഒന്ന്
നിരവധി മരങ്ങളും മറ്റും നിറഞ്ഞ കാട് ആയതിനാൽ വെളിച്ചം നേരെ ഉള്ളിലേക്ക് കിട്ടാറില്ലായിരുന്നു എന്ന് മാത്രം.
Bro സ്റ്റോറി യുടെ ഒരു വിവരം ഇല്ലല്ലോ ഇനി എഴുത് നിർത്തിയോ