വടക്കേ കോട്ടയിൽ അഘോരമന്ത്രം മുഴങ്ങി കൊണ്ടേ ഇരിക്കുന്നു
അതിഘോരന്റെ നേതൃത്വത്തിൽ ഷോഡശ പൂജകളും
മന്ത്രവാദിയുടെ നേതൃത്വത്തിൽ ആവാഹന കർമ്മങ്ങളും നടക്കുന്നു
അഘോരമന്ത്രം അതിന്റെ ഉച്ചസ്ഥായിയിൽ മുഴങ്ങികേൾക്കുന്നു
‘ഹ്രീം സ്ഫുര സ്ഫുര പ്രസ്ഫുര പ്രസ്ഫുര
ഘോര ഘോരതരതനുരൂപ
ചട ചട പ്രചട പ്രചട
കഹ കഹ വമ വമ
ബന്ധ ബന്ധ ഖാദയ ഖാദയ ഹും ഫട്’
ആവാഹന ബന്ധന ക്രിയകളിൽ ഏറ്റവും കാഠിന്യമേറിയതാണ് – ഒരു ജീവനുള്ള മനുഷ്യനേയോ ജീവിയേയോ മനസിനെ ആവാഹിക്കുക എന്നത്
അതിൽ വിജയിച്ചാൽ ആ മനസ് കർമ്മിക്ക് സ്വന്തം – സ്വന്തം ശരീരത്തെ ഉപേക്ഷിക്കാൻ പറഞ്ഞാൽ പോലും അനുസരിയ്ക്കും ആ മനസ് –
അത്രയ്ക്ക് കഠിനമേറിയതാണ് ആ ക്രിയ
അതാണിപ്പോൾ അവിടെ അരങ്ങേറി കൊണ്ടിരിക്കുന്നത്
സാധാരണ ക്രിയകൾ ചെയ്യുമ്പോൾ എതിരാളിയെ കുറിച്ചും ആർക്ക് എതിരെ ആണോ ക്രിയ വേണ്ടതെന്നും കർമ്മിക്കു പൂർണ നിശ്ച്ചയമുണ്ടാകും
എന്നാൽ ഇവിടെ ആരെ ഉദ്ദേശിച്ചു ആണ് ക്രിയ എന്നത് കർമ്മിക് ഊഹം മാത്രമേ ഉള്ളു –
അപ്പോൾ ക്രിയയിൽ അത്ര ശ്രദ്ധയും നിഷ്ടയും വേണം
ചെറിയൊരു അശ്രദ്ധ മതി മുഴുവൻ മാറിമാറിയാൻ.
ആയിരം വര്ഷം കൂടുമ്പോൾ ഭൂമിയിൽ അവതരിക്കുന്ന ഗന്ധർവന്റെ പ്രാണസഖി ആകുവാൻ ആയി
ജനനമെടുക്കുന്ന ആ സുന്ദരി – മുനിയുടെ പുത്രിയായി ജനിച്ചു മഹാദേവന്റെ സംരക്ഷണയിൽ വളരുന്ന ആ പെൺകുട്ടി
ആപെൺകുട്ടിയുടെ മനസ് വേണം തനിക്കു ആവാഹിച്ചെടുക്കുവാൻ
Bro സ്റ്റോറി യുടെ ഒരു വിവരം ഇല്ലല്ലോ ഇനി എഴുത് നിർത്തിയോ