താമര മോതിരം – ഭാഗം -18 332

അപ്പോഴേക്കും കറുപ്പൻ പറഞ്ഞു -സാരമില്ല മോനെ എല്ലാം നിമിത്തം ആണ്നീ വിശ്രമിക്കു നാളെ സംസാരിക്കാം

സഞ്ജുവിനോട് അവനെ നോക്കികൊള്ളാൻ പറഞ്ഞു അവർ മുറി വിട്ടു

സഞ്ജു കണ്ണന്റെ അരുകിൽ ഇരുന്നു പറഞ്ഞു – ഞാനങ്ങു പേടിച്ചു പോയി

എനിക്ക് തോന്നി ഈ നിലവറയിൽ ഉണ്ടാകുമെന്നു – എങ്ങനെ തോന്നി എന്ന് അറിയില്ല പക്ഷെ തോന്നി , ഞാൻ ആണ് അവരെ അങ്ങോട്ടേക്ക് കൊണ്ട് വന്നത്.

 

അല്ല നിന്റെ നെറ്റി എങ്ങനെയാ മുറിഞ്ഞത്

കണ്ണൻ – അറിയില്ല എങ്ങാണ്ടോ തട്ടിയത് പോലെ ഒരു ഓര്മ

സഞ്ജു :- കിടന്നോ നാളെ സംസാരിക്ക

 

കണ്ണൻ – നാളെ നമുക്കു ഒരിടം വരെ പോകണം ,,,വൈകുന്നതിന് മുന്നേ തിരികെ വരാൻ നേരത്തെ ഇറങ്ങണം

താഴെ കൂട്ടുകാരെ ആരെങ്കിലും കാണുവാൻ എന്ന് പറഞ്ഞാൽ  മതി .

അന്ന് കണ്ടില്ലേ അച്ഛന്റെ കൂട്ടുകാരൻ – അത് പോലെ അവരുമായി അടുത്ത് ബന്ധമുള്ള വേറെ ആരെങ്കിലും ഉണ്ടോ എന്ന് അന്നെഷിക്കണം

സഞ്ജു :- ശെരി പോകാം – നീ ഇപ്പോൾ ഉറങ്ങു

******************************

91 Comments

  1. Bro സ്റ്റോറി യുടെ ഒരു വിവരം ഇല്ലല്ലോ ഇനി എഴുത് നിർത്തിയോ

Comments are closed.