താമര മോതിരം – ഭാഗം -18 332

താഴേക്കു ഇറങ്ങിയ സഞ്ജു നേരെ ഉള്ളിലെ ശ്രീകോവിലിനുള്ളിലേക്ക് ദൃതിയിൽ നടന്നു.

അവിടത്തെ വാതിൽ തുറന്നു അകത്തേക്ക് കയറിയ സഞ്ജുവിനെയും കൂട്ടരെയും കാത്തിരുന്നത് പ്രകാശ പൂരിതമായ വിളക്കുകൾ തെളിയിച്ച വിഗ്രഹമായിരുന്നു.

 

ഒരു പ്രതേകതരം പ്രകാശം ആയിരുന്നു അവിടെ ഉണ്ടായിരുന്നത്.

ചുവപ്പിൽ തുടങ്ങി നീല വെളിച്ചത്തിലേക്ക് കടക്കുന്ന തരം തീ നാളങ്ങൾ.

അറിയാതെ തന്നെ കറുപ്പനും ജാനകിയും തിരുമുൽപാടും കൈകൂപ്പി വണങ്ങി ആ വിഗ്രഹത്തെ.

പക്ഷെ സഞ്ജു കണ്ണനെ നോക്കുകയായിരുന്നു അവിടം മുഴുവൻ.

അവസാനം ഒരു മൂലയിൽ നിന്നും അവനെ കണ്ടെത്തുകയും ചെയ്തു അവൻ.

ഓടി കണ്ണനെ പിടിച്ചു മടിയിലേക്ക് കിടത്തി മുഖത്ത് പിടിച്ചു കുലിക്കി ഉണർത്താൻ ശ്രമിച്ചു സഞ്ജു.

കണ്ണനെ ബോധരഹിതൻ ആയാണ് കണ്ടെത്തിയത് അവർ.

ജാനകി ഓടി പോയി സഞ്ജുവിനെ സഹായിച്ചു അവർ രണ്ടുപേരും കൂടി കണ്ണനെ എടുത്തു ഉയർത്തി.

 

അവന്റെ ശരീരം മുഴുവൻ നനഞു കുളിച്ചിരുന്നു.

നെറ്റിയുടെ ഭാഗത്തു ചെറിയൊരു മുറിവ് ഉണ്ടാരുന്നു അതിലൂടെ ചെറുതായി ചോര ഒലിക്കുന്നുണ്ടായിരുന്നു.

 

സഞ്ജുവും ജാനകിയും ചേർന്ന് കണ്ണനെ മുകളിലേക്കു കൊണ്ട് പോയി

 

അപ്പോഴും കറുപ്പൻ ആ വിഗ്രഹത്തിന്റ പിന്നിൽ കൂടി ഉള്ള ജലമോഴുകുന്ന ആ ചെറിയ വിടവ് നോക്കി നിൽക്കുകയായിരുന്നു.

തന്റെ തോന്നൽ ശെരി എന്നപോലെ തിരുമുല്പാടും അത് തന്നെ നോക്കി നിൽക്കുകയായിരുന്നു.

 

കറുപ്പൻ ആണ് തടി കൊണ്ട് ഉണ്ടാക്കിയ ചെറിയ വാതിൽ കൈകൊണ്ടു വലിച്ചു നോക്കി.

 

അനക്കമില്ല.

91 Comments

  1. Bro സ്റ്റോറി യുടെ ഒരു വിവരം ഇല്ലല്ലോ ഇനി എഴുത് നിർത്തിയോ

Comments are closed.