താമര മോതിരം – ഭാഗം -18 332

 

ഇപ്പോൾ അവൾക്കു മനസിലായി തന്റെ കൈവശം ഉള്ള താമര മൊട്ടും കല്ലിന്റെയും ഉത്ഭവം

അത് ഇത്രയും പവിത്രമായതു ആണെന്ന്  സ്വപ്നത്തിൽ പോലും കരുതിയില്ല.

 

അവൾ അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകികൊണ്ടേ ഇരുന്നു.

അവളുടെ മനസ്സിൽ തന്റെ ഗ്രാമത്തിൽ ഇത്രേഏറെ ആളുകൾ ഉണ്ടായിട്ടും ഇവ രണ്ടും തന്റെ കൈവശം വന്നു എത്തിയതിനെ കുറിച്ച് മാത്രമായി പിന്നീട് ചിന്ത.

കരയിലേക്ക് കയറിയ കാർത്തു നേരെ അവന്റെ അടുക്കലേക്കു പോയി തന്റെ സംശയം പറഞ്ഞു.

അവൻ ചെറിയ ഒരു പുഞ്ചിരിയോട് കൂടി പറഞ്ഞു. നിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ഇതുവരെ ഞാൻ പറഞ്ഞത് ഇനിയുള്ള കാര്യങ്ങൾ അതിന്റെ സമയം ആകുമ്പോൾ അറിയാവുന്നതു ആണ്

 

അത് കേട്ട് പരിഭവമുഖവുമായി ആ വെള്ളച്ചാട്ടത്തിന്റെ അടുക്കലേക്കു പോയ കാർത്തു, പിന്നിൽ നിന്നും ശബ്ദം ഒന്നും കേൾക്കാത്തത് കൊണ്ട് തിരിഞ്ഞു നോക്കി

അവിടെ തന്റെ ഗന്ധർവ്വൻ ഇല്ല… തനിപ്പോൾ തനിയെ ആണ്.. തനിക്കും ചുറ്റും മൂടൽമഞ്ഞു കൊണ്ട് നിറഞ്ഞിരിക്കുന്നു… തനിക്കു യാതൊന്നും തന്നെ കാണുവാൻ ആകുന്നില്ല.

 

കണ്ണുകൾ തിരുമി ചിമ്മി തുറന്ന കാർത്തു  ഞെട്ടലോടെ മനസിലാക്കി ആ വലിയ വിഗ്രഹത്തിന്റെ ചുവട്ടിൽ തന്നെയാണ് താൻ എന്ന്.

 

അപ്പോൾ താൻ കയറിപോയ വഴിയും കണ്ട കാഴ്ചകളും ഒക്കെ വെറും മിഥ്യ ധാരണകൾ ആണെന്ന് വിശ്വസിക്കാൻ ആയില്ല കാര്ത്തുവിന്.