താമര മോതിരം – ഭാഗം -18 332

ആ വഴിയിലൂടെ ആണ് ഇപ്പോൾ അവർ സഞ്ചരിക്കുന്നതു

 

കുറച്ചു നേരത്തെ സഞ്ചാരം അവരെ ആ മലയുടെ മുകളിലേക്ക് എത്തിച്ചു .

അവിടെ നിന്നാൽ ആ പ്രതിഷ്ടയുടെ തലയുടെ മുകൾ ഭാഗം കാണുവാൻ സാധിക്കുന്നുണ്ടയിരുന്നു

മാത്രമല്ല ആ തലയുടെ ഒരു വശത്തു നിന്നും ശക്തിയിൽ പുറത്തേക്കു ഒഴുകുന്ന ഒരു ജലധാരയും

ആ ജലധാര ആണ്  മലയുടെ മുകളിൽ ചെറിയൊരു തടാകം ഉണ്ടാക്കി ശേഷം വെള്ളച്ചാട്ടമായി പുറത്തേക്കു ഒഴുകി നദിയായി രൂപം മാറിയിരുന്നതു.

 

കാർത്തു ഓർത്തു -അവളുടെ ഓര്മയിൽ നദിയിൽ ഒരു പരിധിയിൽ താഴെ ജലം കുറഞ്ഞതായി ഓർമയില്ല – കടുത്ത വേനൽ കാലത്തും ജലം നിർലഭം കിട്ടുമായിരുന്നു .

നദിയുടെ ഉത്ഭവം എവിടെ നിന്നാണെന്നു അറിയുന്ന പൂർവികർ പറഞ്ഞിരുന്ന കാര്യങ്ങൾ അവളുടെ ഓര്മയിലേക്കു വന്നു

 

നദിയെ വൃത്തിയായി സൂക്ഷിക്കുവാനും മറ്റും

അവൾ അതിശയത്തോടെ അവിടെ മുഴുവൻ നോക്കി കാണുന്നുണ്ടായിരുന്നു

 

വെള്ളച്ചാട്ടത്തിന്റെ തുടക്കത്തിൽ  ഒരു വലിയ തടാകം ഉണ്ടായിരുന്നു

വിഗ്രഹത്തിൽ നിന്നും വരുന്ന ജലം ആ തടാകത്തിൽ ആയിരുന്നു പതിച്ചിരുന്നു

കാർത്തു ആ  തടാകത്തിൽ നോക്കി നിന്ന് കുറച്ചു നേരം കാരണം – ആ തടാകത്തിൽ നിറയെ താമര മൊട്ടുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.

പതിയെ ആ താടകത്തിലേക്കു നടന്നു – ഇറങ്ങി ജലം കോരി മുഖത്തേക്ക് ഒഴിച്ചു കാർത്തു .

സാക്ഷാൽ ശങ്കരന്റെ തലയിൽ നിന്നും വീഴുന്ന ഗംഗയിൽ ആണ് താൻ ഇതുവരെ കുളിച്ചിരുന്നതെന്നു ഓർത്തപ്പോഴേ കണ്ണുകൾ നിറഞ്ഞു ഒഴുകി കാർത്തുവിന്റെ – കൂടെ തടാകത്തിലേക്കു ഇറങ്ങി ജാലകം എടുത്തു കുടിക്കാനായി

 

അപ്പോൾ കാർത്തുവിന്റെ കണ്ണുകൾ കണ്ണുനീർ പോലെ തെളിഞ്ഞ ജലത്തെയും കടന്നു തടാകത്തിന്റെ അടിയിൽ താമര മൊട്ടുകൾക്കു വിരിമാറിൽ പടരാൻ എന്നപോലെ കിടക്കുന്ന  ഉരുളൻ കല്ലുകളെ കണ്ടു

91 Comments

  1. Bro സ്റ്റോറി യുടെ ഒരു വിവരം ഇല്ലല്ലോ ഇനി എഴുത് നിർത്തിയോ

Comments are closed.