“ഡീ നീ എന്താ തിരിച്ചു വരുന്നത് ?” വാസുകിയെ കണ്ട ഗീതുവും അഞ്ജനയും അവൾക്കരികിലേക്ക് വന്നു …
“ഒരു പണി കൂടി ബാക്കി ഉണ്ട് മോളേ …അത് ഇന്ന് തന്നെ ചെയ്തു തീർത്തില്ലെങ്കിൽ എനിക്ക് സമാധാനമായിട്ടു കിടന്നു ഉറങ്ങാൻ പറ്റില്ല …കുറച്ചു ദിവസമായിട്ട് വിചാരിക്കുന്നതാ “….വാസുകി രണ്ടു പേരെയും നോക്കി പറഞ്ഞു ..
അതിനു ശേഷം ക്ലാസ്സിലേക്ക് തിരികെ നടന്നു പോകുന്ന അവളുടെ ഫ്രണ്ട്സിന്റെ ഭാഗത്തേക്ക് നോക്കി….
“ഹേയ് ടീന….”………..വാസുകി ഉറക്കെ വിളിച്ചു ..
വിളി കേട്ട ടീനയും ഗാങ്ങും തിരിഞ്ഞു നോക്കി ..
” വൺ മിനിട്ട്….ഒന്നു വരുമോ ? “….വാസുകി ടീനയോടായി പറഞ്ഞു….
ഇത് കേട്ട ടീന ഒന്നു സംശയത്തോടെ മുഖം ചുളിച്ചു….
” ഡീ പ്രിയേ, നിങ്ങള് ക്ലാസ്സിലേക്ക് പൊയ്ക്കോ….ഞാൻ ഇപ്പോൾ വന്നേക്കാം “….അവൾ വാസുകിയ്ക്ക് അരികിലേക്ക് നടന്നു….
” ഉം എന്താ ?….നീ പോയില്ലേ ? “….ടീന അവളെ അടിമുടി നോക്കി ചോദിച്ചു.
” ദാ ഇപ്പോ പോകും….അതിനു മുൻപ് എനിക്ക് നിന്നോട് അത്യാവശ്യമായി ചില കാര്യങ്ങൾ പറയാനുണ്ട് ….കുറച്ചു ദിവസമായി കരുതുന്നു….നമുക്ക് അങ്ങോട്ട് മാറി നിൽക്കാം “….
വാസുകി അവളെയും വിളിച്ചു ആലിന്റെ അധികം ആരും ശ്രെദ്ധിക്കാത്ത ഒരു ഭാഗത്തേക്ക് മാറി നിന്നു ….ഗീതുവും അഞ്ജുവും അവരെ അനുഗമിച്ചു ….
” എന്താ വാസുകി ?…. എന്താണ് നിനക്ക് പറയാനുള്ളത് ?….ടീനയുടെ മുഖത്ത് കാര്യം എന്താണെന്നു അറിയാനുള്ള ആകാംക്ഷ നിറഞ്ഞു നിന്നിരുന്നു ….
❤️❤️❤️❤️❤️❤️
Ethile poyapo like und 666 enn athenikkishttayilla…. break it ✌❤
Athu kalakki??❤️❤️
Bro ee week വരില്ലേ?….
ഇന്ന് വരും.. ?
അച്ചൂസ് എന്നാണ് അടുത്ത ഭാഗം വരുക
ഈ വരുന്ന week ല്‍ ഉണ്ടാകും bro…
അച്ചൂസ് എഴുതി തുടങ്ങിയോ……തിരക്ക് ഒകെ കുറഞ്ഞാൽ ഒരു അപ്ഡേഷൻ തരണേ???……
Ezhuthi kondirikkukayanu tallrbro??