ഹൃദയരാഗം 21 [Achu Siva] 852

” അവിടെയാണ് നിനക്ക് തെറ്റിപോയത് ..അവനെ, ആ വിനയ് മേനോനെ നീ ഒക്കെ വില കുറച്ച് കണ്ടു …..അതിന്റെ ഫലമാണ് ഇപ്പൊ ഈ കിടന്നു അനുഭവിക്കുന്നത് …അയാൾ ഒന്നു നിർത്തി ബെഡിനരികിലേക്ക് വന്നു എന്നിട്ട് തുടർന്നു …

“അവന്‍ കാണാന്‍ സൗമ്യനും, മര്യാദയ്ക്കാരനും ഒക്കെ ആണെങ്കിലും ബിസിനസ്സ് രംഗത്ത് ഒരു പുലി ആണെന്ന് നിനക്ക് അറിയാമല്ലോ..നമ്മുടെ എല്ലാ കളികളും, രാമചന്ദ്രന്റെയും കുടുംബത്തിന്റെയും മരണം അടക്കം പലതും അവന് അറിയാം..അപ്പോള്‍ അവനെതിരെയോ, അവന്റെ വേണ്ടപ്പെട്ടവർക്കെതിരെയോ നീങ്ങുമ്പോള്‍ അത്രമാത്രം ആലോചിച്ചു വേണമായിരുന്നു”…

രാജശേഖരൻ അവന്റെ ബെഡ്ഡിന് അടുത്തുള്ള ചെയറിലേക്കിരുന്നുകൊണ്ട് പറഞ്ഞു…

നവീന്‍ ഒന്നും പറയാതെ അച്ഛനെ നോക്കി കിടന്നു..അമ്മയോട് അവന്‍ ബെഡ് ഉയര്‍ത്തി വെക്കാൻ ആംഗ്യം കാണിച്ചു… അമ്മ അവന്റെ തലയുടെ ഭാഗത്തെ ബെഡ് ഉയര്‍ത്തി അവന്റെ സൈഡിലായി ഇരുന്നു…

രാജശേഖരൻ അവനെ ഒന്ന് നോക്കിയിട്ട് ഹേമയോടായി പറഞ്ഞു…

“അന്നേ ഇവനോട് ഞാന്‍ പറഞ്ഞതാണ്…ആ പെണ്ണിനെക്കൂടി അങ്ങ് തീര്‍ത്തു കളയാമെന്ന്…അപ്പൊ അവന്റെ ഒരു ഒടുക്കത്തെ സൂക്കേട്..ഇപ്പൊ സമാധാനമായല്ലോ.. ”

” ആ…അത് നിന്റെ ഡാഡി പറഞ്ഞത് ശെരിയാ…നിന്റെ ഒരാളുടെ നിര്‍ബന്ധം ആയിരുന്നു..” അവനെ നോക്കിക്കൊണ്ട് അല്‍പ്പം കടുപ്പിച്ച് ഹേമ പറഞ്ഞു…

ഇതെല്ലാം കേട്ട് ആകെ അസ്വസ്ഥനായി ഇരിക്കുകയായിരുന്നു നവീന്‍…അവന്‍ രണ്ട് പേരെയും മാറി മാറി ദേഷ്യത്തോടെ നോക്കി…

130 Comments

  1. ❤️❤️❤️❤️❤️❤️

  2. Ethile poyapo like und 666 enn athenikkishttayilla…. break it ✌❤

    1. Athu kalakki??❤️❤️

  3. Bro ee week വരില്ലേ?….

    1. ഇന്ന് വരും.. ?

  4. അച്ചൂസ് എന്നാണ് അടുത്ത ഭാഗം വരുക

    1. ഈ വരുന്ന week ല്‍ ഉണ്ടാകും bro…

  5. അച്ചൂസ് എഴുതി തുടങ്ങിയോ……തിരക്ക് ഒകെ കുറഞ്ഞാൽ ഒരു അപ്ഡേഷൻ തരണേ???……

    1. Ezhuthi kondirikkukayanu tallrbro??

Comments are closed.