ഹൃദയരാഗം 21 [Achu Siva] 852

” എന്റെ പൊന്നു വിനയേട്ടാ….ഇനി എനിക്കൊരു നിമിഷം പോലും വിശപ്പ് സഹിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല….ഒന്നാമതെ രാവിലെ പോലും ഒന്നും കഴിച്ചില്ല “….

വാസുകി വയറിൽ കൈ ചേർത്ത് വെച്ചു മുഖം ഒക്കെ ചുളിച്ചു നിഷ്കളങ്കതയോടെ പറഞ്ഞു ….

അവളുടെ പറച്ചിൽ കേട്ട വിനയ് ഒരു നിമിഷം അവളെ ഒന്നു നോക്കി ….

” അതെന്താ നീ രാവിലെ ഒന്നും കഴിക്കാഞ്ഞത് ??….അതോ ഇന്ന് ഉണ്ടാക്കിയതൊന്നും തമ്പുരാട്ടിക്ക് ബോധിച്ചില്ലേ ?….അങ്ങനെയെങ്കിൽ തനിയെ വേണ്ടത് ഉണ്ടാക്കി കഴിക്കണം “…. വിനയ് ഒരു പുച്ഛത്തോടെ പറഞ്ഞു ….

പിന്നേ….എന്നോട് ഒരു വാക്ക് പോലും പറയാതെ, എന്നെ കൂട്ടാതെ നേരത്തെ ചാടി തുള്ളി പോയിട്ട് ഇപ്പോ ചോദിക്കുന്നത് കേട്ടില്ലേ, എന്താ കഴിക്കാഞ്ഞതെന്നു
…സൗകര്യമില്ലാരുന്നു കഴിക്കാൻ ….അല്ല പിന്നെ ….

വാസുകി അവിടെ ഇരുന്നു ചറപറാ പിറുപിറുത്തു …

” നീ എന്താടി മന്ത്രം ചൊല്ലുവാണോ ?….വെല്ലോം പറയാനുണ്ടേൽ മുഖത്ത് നോക്കി പറ”….

” എന്നെ കൂടെ കൊണ്ടു പോകാൻ വയ്യാത്ത കൊണ്ടല്ലേ വിനയേട്ടൻ ഒരു വാക്ക് പോലും പറയാതെ ഇന്ന് രാവിലെ നേരത്തെ ഇറങ്ങിയത് ….എനിക്ക് വല്ലാത്ത ദേഷ്യവും സങ്കടവും വന്നു ….പിന്നെ ഒന്നും കഴിക്കാൻ തോന്നിയില്ല ….ഉച്ചക്കത്തെക്കുള്ള ഫുഡും എടുത്തില്ല ….അപ്പൊ തന്നെ ഇറങ്ങി ….എന്നാലും ഇങ്ങനെ മുങ്ങുമെന്ന് ഞാൻ തീരെ പ്രതീക്ഷിച്ചില്ല “….

അവൾ കെറുവോടെ ചുണ്ട് കോട്ടി ….

” ആരാടി മുങ്ങിയത് ?….ദേ സുഖമില്ലാന്നു ഒന്നും ഞാൻ നോക്കില്ല ….മിണ്ടാതിരുന്നോ അവിടെ “….

ഇത് കേട്ട വാസുകി അയാളെ നോക്കി കപട ദേഷ്യത്തോടെ മുഖം വെട്ടിച്ചു ….

130 Comments

  1. ❤️❤️❤️❤️❤️❤️

  2. Ethile poyapo like und 666 enn athenikkishttayilla…. break it ✌❤

    1. Athu kalakki??❤️❤️

  3. Bro ee week വരില്ലേ?….

    1. ഇന്ന് വരും.. ?

  4. അച്ചൂസ് എന്നാണ് അടുത്ത ഭാഗം വരുക

    1. ഈ വരുന്ന week ല്‍ ഉണ്ടാകും bro…

  5. അച്ചൂസ് എഴുതി തുടങ്ങിയോ……തിരക്ക് ഒകെ കുറഞ്ഞാൽ ഒരു അപ്ഡേഷൻ തരണേ???……

    1. Ezhuthi kondirikkukayanu tallrbro??

Comments are closed.