ഹൃദയരാഗം 21 [Achu Siva] 852

അത് കേട്ട വാസുകി ഒരു വളിച്ച ചിരിയോടെ അവിടുത്തെ ഒക്കെ ഭംഗി ആസ്വദിക്കുന്ന മട്ടിൽ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിരുന്നു …..പിന്നീട് ബാഗിൽ നിന്നും തന്റെ മൊബൈൽ കൈയിൽ എടുത്തു അതിൽ തോണ്ടി കൊണ്ടിരുന്നു ….വിനയ്ക്ക് ഇടയ്ക്കിടെ ഫോൺ കോളുകൾ വന്നു കൊണ്ടേ ഇരുന്നു ….

ഫുഡിന് വെയിറ്റ് ചെയ്തിരിക്കുന്ന സമയമത്രയും വാസുകിയുടെ ശ്രെദ്ധ വിനയ്ടെ മുഖത്തേക്ക് തന്നെ ആയിരുന്നു …അവൾ അയാൾക്കരികിലേക്ക് കുറെകൂടി നീങ്ങി ഇരുന്നു ….എന്നിട്ട് തന്റെ മൊബൈൽ എടുത്തു രണ്ടു പേരുടെയും കൂടി ഒരു സെൽഫി അങ്ങ് എടുത്തു …

ഇത് ഒട്ടും പ്രതീക്ഷിക്കാതെ ഇരുന്ന വിനയ് അവളെ കണ്ണുരുട്ടി പേടിപ്പിച്ചു …

” നോക്കി പേടിപ്പിക്കുവൊന്നും വേണ്ട മാഷേ….ഇതേ…. എനിക്ക് വാട്സ്ആപ്പിൽ സ്റ്റാറ്റസ് ഇടനാ “….അവൾ ഒരു കുറുമ്പോടെ പറഞ്ഞു …

” എന്റെ പൊന്നു വിനയേട്ടാ, ഒന്നു ചിരിച്ചൂടെ ….ഇതിപ്പോ ഒരു മാതിരി കടുവ ഇര പിടിക്കാൻ ഇരിക്കണ ഭാവം പോലെ ഉണ്ട് ..നമുക്ക് ഒന്നൂടെ എടുക്കാം” …

അവൾ ഒന്നൂടെ അയാളുടെ അടുത്തേക് നീങ്ങി ഇരുന്നു സെൽഫി എടുക്കാനായി തുടങ്ങി ….

” ഡീ ….ഈ കൈയിൽ ഇരിക്കണ സാധനം ഇനിയും വേണമെന്നുണ്ടെങ്കിൽ മര്യാദക്ക് അടങ്ങി ഇരുന്നോ ” ….വിനയ് അവൾക്കു മാത്രം കേൾക്കത്തക്ക രീതിയിൽ മുഖത്ത് ഒരു ചിരിയും ഫിറ്റ്‌ ചെയ്തു പറഞ്ഞു …

” ആഹാ ഭീഷണി …അത്രക്കായോ …എന്നാ ഇപ്പൊ കാണിച്ചു തരാം “….

വാസുകി ഇരുന്നിടത്തു നിന്നും കുറച്ചു പുറകിലേക്ക് മാറി ഇരുന്നു അവളുടെ മൊബൈലിൽ വിനയ്ടെ കുറെയധികം ഫോട്ടോസ് അങ്ങ് എടുത്തു ….

വിനയ് ദേഷ്യം കടിച്ചമർത്തി ഇരുന്നതല്ലാതെ ഒന്നും മിണ്ടാൻ പോയില്ല …മിണ്ടീട്ടു വല്യ കാര്യം ഒന്നുമില്ലല്ലോ ..

അവൾ താൻ എടുത്ത ഫോട്ടോസ് ഒക്കെ ഒന്നൊന്നായി സൂം ചെയ്തു നോക്കി ….

” ആഹാ, രൗദ്രം, ഭയാനകം, ഭീവൽസം ….നവരസങ്ങൾ എല്ലാം കിട്ടിയിട്ടുണ്ട് “…അവൾ അതും പറഞ്ഞു വിനയ്നെ നോക്കി കളിയാക്കി ചിരിച്ചു ….

130 Comments

  1. ❤️❤️❤️❤️❤️❤️

  2. Ethile poyapo like und 666 enn athenikkishttayilla…. break it ✌❤

    1. Athu kalakki??❤️❤️

  3. Bro ee week വരില്ലേ?….

    1. ഇന്ന് വരും.. ?

  4. അച്ചൂസ് എന്നാണ് അടുത്ത ഭാഗം വരുക

    1. ഈ വരുന്ന week ല്‍ ഉണ്ടാകും bro…

  5. അച്ചൂസ് എഴുതി തുടങ്ങിയോ……തിരക്ക് ഒകെ കുറഞ്ഞാൽ ഒരു അപ്ഡേഷൻ തരണേ???……

    1. Ezhuthi kondirikkukayanu tallrbro??

Comments are closed.