ഹൃദയരാഗം 21 [Achu Siva] 852

” നോക്കെടി…. അവൾ കിട്ടിയ അവസരം നന്നായി മുതലാക്കുന്നുണ്ട്….ഒട്ടി ഒട്ടി നിക്കണ കണ്ടില്ലേ “….ഗീതു അഞ്ജുവിന്റെ ചെവിയിൽ പിറു പിറുത്തു …

തന്നെ നോക്കി ചിരിക്കുന്ന ഒരുപാട് മുഖങ്ങൾക്കുള്ള മറുപടി എന്നോണം അയാളും തിരികെ ഒരു പുഞ്ചിരി സമ്മാനിച്ചു……

” വിനയേട്ടാ…..ഇവരൊക്കെയാണ് എന്റെ ഫ്രണ്ട്സ്….ഗീതുവിനെയും, അഞ്ജുവിനേയും ഏട്ടന് നേരത്തെ അറിയാല്ലോ “….

ഇത് പറഞ്ഞു അവൾ ബാക്കിയുള്ളവരെ വിനയ്ക്ക് പരിചയപ്പെടുത്തി..

” വിനയേട്ടനെ ഇന്ന് കൊണ്ടുവരാം….വിനയേട്ടനെ നാളെ കൊണ്ടുവരാം എന്ന് പറഞ്ഞു കുറച്ചു ദിവസമായി ഞങ്ങളെ ഇവള് പറ്റിക്കുന്നു….അവസാനം ഇന്നെങ്കിലും ഒന്ന് കാണാന്‍ പറ്റിയില്ലോ “…..കൂട്ടത്തില്‍ഉള്ള ഒരു കുട്ടി സന്തോഷത്തോടെ പറഞ്ഞു….

ഇത് കേട്ട വിനയ് മനസ്സില്‍ എന്തോ ചിന്തിച്ചു….

” അത് ബിസിനസ്സ് സംബന്ധമായ ചില തിരക്കുകള്‍ കാരണം വരാന്‍ കഴിഞ്ഞില്ല “….അയാൾ മിതമായ ഭാഷയില്‍ മറുപടി നല്‍കി….

” സാര്‍….ബിസിനസ്സ് ഒക്കെ എങ്ങനെ പോകുന്നു ? “….ആ കുട്ടി തന്നെ വീണ്ടും ചോദിച്ചു…..

” അതൊക്കെ വളരെ നന്നായി പോകുന്നുണ്ട് “….

വിനയ് ഒരു ചെറു ചിരിയോടെ മറുപടി നല്‍കി….വാസുകി അവന്റെ കൈയ്യിലെ പിടുത്തം കുറേക്കൂടി ബലപ്പെടുത്തി….

” ഈ വാസുകി വീട്ടിലും ഇവിടുത്തെ പോലെ അലമ്പാണോ….ഇതിനെ എങ്ങനെ സഹിക്കുന്നു ? “…. മറ്റൊരുത്തിയുടെ വക അടുത്ത ചോദ്യം….

ഇത് കേട്ട വാസുകി അവിടെ നിന്ന് മുഖവും, കണ്ണും, പല്ലും ഉപയോഗിച്ച് അവള്‍ക്കു നേരെ ഗോഷ്ഠി കാട്ടി….

” ഹേയ്…വീട്ടിൽ വളരെ ഡീസന്റാണ്, അല്ലേ ? “….വിനയ് തോളില്‍ ചാരി കിടക്കുന്ന വാസുകിയുടെ മുഖത്തേക്ക് ചരിഞ്ഞു നോക്കിക്കോണ്ട് ചോദിച്ചു….

130 Comments

  1. ❤️❤️❤️❤️❤️❤️

  2. Ethile poyapo like und 666 enn athenikkishttayilla…. break it ✌❤

    1. Athu kalakki??❤️❤️

  3. Bro ee week വരില്ലേ?….

    1. ഇന്ന് വരും.. ?

  4. അച്ചൂസ് എന്നാണ് അടുത്ത ഭാഗം വരുക

    1. ഈ വരുന്ന week ല്‍ ഉണ്ടാകും bro…

  5. അച്ചൂസ് എഴുതി തുടങ്ങിയോ……തിരക്ക് ഒകെ കുറഞ്ഞാൽ ഒരു അപ്ഡേഷൻ തരണേ???……

    1. Ezhuthi kondirikkukayanu tallrbro??

Comments are closed.