ഹൃദയരാഗം 21 [Achu Siva] 852

“ഉമ്….ഉവ്വുവ്വേ….അല്ലാതെ വിനയ് നേരത്തെ പോയതു കൊണ്ടല്ലല്ലേ”? ..

“പോ…അവിടുന്ന്….ഈ അമ്മ …അങ്ങനെ ഒന്നൂല്ല “…ഒരു കപട ദേഷ്യത്തോടെ അവൾ മുഖം തിരിച്ചു …

“അതൊക്കെ പോട്ടെ ,മോളു കാര്യം പറഞ്ഞില്ലല്ലോ …എന്താ ഇത്ര നേരത്തെ ….ക്ലാസ്സ്‌ ഉച്ച വരെ ഉള്ളാരുന്നോ ഇന്ന് “?

“അത്…ആ…അമ്മക്കുട്ടീ….അത് ഇന്ന്‌ ഞാന്‍ രാവിലെ ഒന്നും കഴിച്ചില്ലാല്ലോ….അപ്പോള്‍ ഒരു തലവേദനയും, പിന്നീട് ഒരു ചെറിയ തലകറക്കവും വന്നു…പിന്നെ വിനയേട്ടനെ ഞങ്ങളുടെ മിസ്സ് തന്നെ വിളിച്ചു വരുത്തി, കോളേജിലേക്ക്….വരുന്ന വഴി വിനയേട്ടന്റെ കൂടെ പുറത്ത് നിന്നും ഭക്ഷണം കഴിച്ചു, ” അവള്‍ ആ ഓര്‍മയില്‍ മുഖത്ത് ഒരു ചിരി നിറച്ചു കൊണ്ട് പറഞ്ഞു….

“ആഹാ….എന്നിട്ട് വിനയ് കുഞ്ഞെന്തിയേ? …ശാരദാമ്മ അടുക്കള വാതിലിലേക്ക് തല നീട്ടി നോക്കി….

“ഇല്ല…വിനയേട്ടൻ ഇറങ്ങിയില്ല…എന്തോ പ്രധാനപെട്ട മീറ്റിംഗിന് ഇടയില്‍ ആണ് വന്നതെന്ന് പറഞ്ഞിരുന്നു…അപ്പോള്‍ ഓഫീസിലേക്ക് തിരിച്ചു പോകേണ്ടി വന്നതുകൊണ്ട് എന്നെ ഇവിടെ ഇറക്കിവിട്ടിട്ട് പോയി”… .അവള്‍ അല്‍പ്പം സങ്കടത്തോടെ പറഞ്ഞു…

“അപ്പോ രാവിലത്തെ സൗന്ദര്യപിണക്കം ഒക്കെ മാറി എന്നർത്ഥം” ….അവർ ഒരു ചിരിയോടെ പാത്രം കഴുകാനായി എഴുന്നേറ്റു നടന്നു ..

“ഈ അമ്മയുടെ ഒരു കാര്യം ..എന്നെ കളിയാക്കുവാണല്ലേ ? …പോ ഞാൻ പോവാ” …അവൾ കള്ള പരിഭവം കാണിച്ചു തിരിഞ്ഞു നടന്നു …

“മോളെ നില്‍ക്ക്..ഞാൻ വെറുതെ പറഞ്ഞതല്ലേ ..അമ്മ കുടിക്കാന്‍ എന്തെങ്കിലും എടുക്കാം”..

“അയ്യോ ഇപ്പൊ ഒന്നും വേണ്ടമ്മേ .ഇനി ഈ വയറ്റിൽ ഒരിഞ്ചു സ്ഥലം ബാക്കിയില്ല…….ഒന്ന് പോയി കിടന്നുറങ്ങണം”…. അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞതിന് ശേഷം അവളുടെ മുറിയിലേക്ക് പോയി….

വിനയ് തിരികെ പോയതിന്റെ സങ്കടം ഉണ്ടെങ്കിലും അതിനേക്കാൾ ഉപരി അയാളോടൊപ്പമുള്ള നിമിഷങ്ങളുടെ ഓർമ്മകൾ അവളുടെ മനസ്സിനെ കുളിരണിയിച്ചു ….വിനയേട്ടനോട് ചേർന്ന് നിൽക്കുന്ന സമയമത്രയും താൻ മറ്റേതോ മായാലോകത്ത് ചെന്നെത്തപ്പെട്ടത് പോലെയുള്ള അവസ്ഥയാണ് .. അപ്പോൾ താൻ അനുഭവിക്കുന്ന സുരക്ഷിതത്വവും സന്തോഷവും എത്രയെന്നു പറഞ്ഞറിയിക്കാൻ കഴിയില്ല …

130 Comments

  1. ❤️❤️❤️❤️❤️❤️

  2. Ethile poyapo like und 666 enn athenikkishttayilla…. break it ✌❤

    1. Athu kalakki??❤️❤️

  3. Bro ee week വരില്ലേ?….

    1. ഇന്ന് വരും.. ?

  4. അച്ചൂസ് എന്നാണ് അടുത്ത ഭാഗം വരുക

    1. ഈ വരുന്ന week ല്‍ ഉണ്ടാകും bro…

  5. അച്ചൂസ് എഴുതി തുടങ്ങിയോ……തിരക്ക് ഒകെ കുറഞ്ഞാൽ ഒരു അപ്ഡേഷൻ തരണേ???……

    1. Ezhuthi kondirikkukayanu tallrbro??

Comments are closed.