ഹൃദയരാഗം 21 [Achu Siva] 852

റെസ്റ്റോറന്റിൽ വെച്ചെടുത്ത ഫോട്ടോസൊക്കെ അവൾ വീണ്ടും വീണ്ടും എടുത്തു നോക്കി …അതോരോന്നായി നോക്കി ചിരിച്ചു …വിനയ്ടെ ഫോട്ടോയിലേക്ക് തന്നെ നോക്കി കുറച്ചു സമയം ഇരുന്നു ..

“ആ പഴയ വിനയേട്ടനെ എനിക്കിനി എന്നാണ് തിരികെ കിട്ടുക “…അയാളുടെ ഫോട്ടോയിലേക്ക് നോക്കി അവൾ നെടുവീർപ്പിട്ടു ..

പിന്നെ എഴുന്നേറ്റു ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്തു ഒന്നു ഉറങ്ങാനായി കിടന്നു ….അവളുടെ മനസ്സിൽ സന്തോഷവും സങ്കടവും ടെൻഷനും അങ്ങനെ എല്ലാ വികാരങ്ങളും നിറഞ്ഞിട്ടുണ്ടായിരുന്നു…

“ഇല്ല തന്റെ വിനയേട്ടനെ ഇനി നഷ്ടപ്പെടുന്നത് ചിന്തിക്കാൻ കൂടി കഴിയില്ല …എങ്ങനെയും വിനയേട്ടനെ പഴയപടി ആക്കണം … ആ മനസ്സിൽ ഞാൻ മാത്രമായിത്തീരണം” …ആ ചിന്തയോടെ അവൾ കണ്ണുകൾ അടച്ചു …

“കളിയാക്കാനാണെങ്കിലും ടീന പറഞ്ഞ വാക്കുകൾക്ക് ഒരുപാട് അർത്ഥമുണ്ട് ..മനസ്സുകൾ തമ്മിലാണ് അടുക്കേണ്ടതു ..അവിടെ മറ്റൊന്നും തന്നെ തടസ്സമാവില്ല …പ്രായമോ ,ബാഹ്യ സൗന്ദര്യമോ സമ്പത്തോ ഒന്നും …..യാതൊരു വ്യവസ്ഥകളും ഇല്ലാതെ മുൻവിധികൾ ഇല്ലാതെ നമ്മൾ പോലും അറിയാതെ ,നമ്മളിലേക്ക് ഒഴുകി എത്തുന്ന ഒന്നാണ് യഥാർത്ഥ പ്രണയം …ആ സത്യം ഞാൻ തിരിച്ചറിയുന്നു വിനയേട്ടാ” ….

“എന്നെ നോക്കുന്ന ഓരോ നോട്ടത്തിലും ഓരോ നിശ്വാസത്തിലും എന്നോടുള്ള സ്നേഹത്തിന്റെ ചെറു കണികകൾ എവിടെയൊക്കെയോ മറഞ്ഞിരിക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട് …എന്നിട്ടും എന്തിനാണ് എന്നോട് ഈ അവഗണന” …അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ കവിളിലേക്ക് ഒലിച്ചിറങ്ങി …

“എനിക്ക് ഒരു പോറൽ പോലും ഉണ്ടാകാതെ വിനയേട്ടൻ എന്നെ കാത്തു സംരക്ഷിക്കുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ട് …എന്നോടുള്ള കരുതൽ അത് ദേഷ്യത്തിന്റെ മൂടുപടം കൊണ്ടു എത്ര മറച്ചു പിടിച്ചാലും എനിക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ട് …അതുപോലെ ആ ഉള്ളിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന എന്നോടുള്ള പ്രണയം അത് എനിക്ക് പുറത്തു കൊണ്ടു വന്നേ തീരു …അതിനാണ് എന്റെ ഈ ശ്രെമങ്ങൾ ഒക്കെയും …എന്നിട്ടും ഞാൻ അതിൽ പരാജയപെടുകയാണെങ്കിൽ “…….?????ഉത്തരം കിട്ടാതെ അവൾ ഉഴറി …

ആ ചോദ്യത്തിന് വ്യകതമായൊരു ഉത്തരം കണ്ടെത്താനാകാതെ അവൾ ഉറക്കത്തിലേക്ക് വീണു …

“പോകല്ലേ വിനയേട്ടാ”….വലിയൊരു നിലവിളിയോടെ വാസുകി ഉറക്കത്തിൽ നിന്നും ചാടി എഴുന്നേറ്റു …

അവൾ ആകെപ്പാടെ വിയർത്തു കുളിച്ചിട്ടുണ്ടായിരുന്നു ..കണ്ട സ്വപ്നത്തിന്റെ പ്രതിഫലനം അവളുടെ മുഖത്തുണ്ടായിരുന്നു …അവൾ ആകെ കിതയ്ക്കുന്നുണ്ടായിരുന്നു …കണ്ണുകളിൽ ഭയം തിങ്ങി നിന്നു … വാസുകി ചുറ്റിനും ഒരു പകപ്പോടെ നോക്കി….കണ്ട സ്വപ്നം അവളുടെ മനസ്സിനെ വല്ലാതെ വിഷമിപ്പിച്ചിരുന്നു….എന്നാല്‍ അത് അവള്‍ക്ക് വ്യക്തമായി ഓര്‍ത്തെടുക്കാൻ ആവുന്നില്ലായിരുന്നു…പക്ഷേ, തന്റെ വിനയേട്ടനെ നഷ്ടപ്പെടുന്നതായുള്ള ഒരു സ്വപ്നം ആയിരുന്നു അത് എന്ന് അവള്‍ക്കു മനസ്സിലായി….

130 Comments

  1. ❤️❤️❤️❤️❤️❤️

  2. Ethile poyapo like und 666 enn athenikkishttayilla…. break it ✌❤

    1. Athu kalakki??❤️❤️

  3. Bro ee week വരില്ലേ?….

    1. ഇന്ന് വരും.. ?

  4. അച്ചൂസ് എന്നാണ് അടുത്ത ഭാഗം വരുക

    1. ഈ വരുന്ന week ല്‍ ഉണ്ടാകും bro…

  5. അച്ചൂസ് എഴുതി തുടങ്ങിയോ……തിരക്ക് ഒകെ കുറഞ്ഞാൽ ഒരു അപ്ഡേഷൻ തരണേ???……

    1. Ezhuthi kondirikkukayanu tallrbro??

Comments are closed.