ഹൃദയരാഗം 21 [Achu Siva] 852

“ഇല്ല….ഞാന്‍ പറഞ്ഞില്ലേ… പ്രധാനപ്പെട്ട ഒരു മീറ്റിംഗിന് ഇടയില്‍ ആണ് പോന്നത്….തിരിച്ച് വേഗം അവിടെ എത്തണം….ഒന്നാമതേ നേരം വൈകി”… അവന്‍ അവളെ നോക്കിക്കൊണ്ട് പറഞ്ഞു….

“ഇന്നിനി പോകണോ വിനയേട്ടാ”?

അവള്‍ അല്‍പ്പം ദൈന്യതയൊടെ ചോദിച്ചു….നേരത്തെ വണ്ടിയുടെ നിയന്ത്രണം പോയ സംഭവങ്ങൾ ആയിരുന്നു അവളുടെ മനസ്സില്‍….ഇനിയും വണ്ടിയുമായി അയാൾ തിരികെ പോകുന്ന ചിന്ത അവളിൽ ഭയം ഉളവാക്കി .അവൾ കാറിൽ നിന്നിറങ്ങാതെ ആലോചനയിൽ മുഴുകി..

ഇവളോട് മര്യാദയ്ക്ക് പറഞ്ഞാല്‍ മനസ്സിലാവില്ലല്ലോ എന്ന് മനസ്സിലോർത്തുകൊണ്ട് അവന്‍ അവന്റെ സ്ഥിരം കലിപ്പ് മോഡ് എടുത്തണിഞ്ഞു..

‘”ദേ പെണ്ണേ….പകൽക്കിനാവ് കാണാൻ ആണെങ്കിൽ നിന്റെ മുറിയിൽ പോയി ഇരുന്നോ കിടന്നോ സമാധാനമായിട്ട് കണ്ടുടെ …ഇതിൽ നിന്നു ഇറങ്ങിയെങ്കിൽ എനിക്കൊന്നു പോകാമായിരുന്നു …എത്ര പറഞ്ഞാലും മനസ്സിലാവില്ല “..അയാള് തലക്ക് കൈയും കൊടുത്ത് ദേഷ്യത്തോടെ പറഞ്ഞു ..

“അല്ല വിനയേട്ടാ ,ഒന്നൂടെ ആലോചിച്ചിട്ട് “….

“ഇറങ്ങടി അങ്ങോട്ട്” …….വിനയ് ശബ്ദമുയർത്തി ..

ഇത് കേട്ട വാസുകി ഒന്നു പേടിച്ചു …
അവന്റെ ആ മുഖഭാവവും, വർത്തമാനവും കണ്ടപ്പോള്‍ അതുവരെ അടക്കി വെച്ചിരുന്ന അവളുടെ യഥാർത്ഥ സ്വഭാവം വീണ്ടും സടകുടഞ്ഞെഴുന്നേറ്റു…

ഹും…ഇയാളോടൊക്കെ മര്യാദയ്ക്ക് സംസാരിക്കാന്‍ പോയ എന്നെ വേണം ചവിട്ടാന്‍…അങ്ങേരുടെ ഒരു ഒടുക്കത്തെ മീറ്റിംഗ്….ഇങ്ങേര് ഇപ്പോ ചെന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞു വീഴുമായിരിക്കും….ഹോ…
അവള്‍ മുഖം കോട്ടി, തല വെട്ടിച്ച് കൊണ്ട് ചറപറാന്ന് പിറപിറുത്തു….

130 Comments

  1. ❤️❤️❤️❤️❤️❤️

  2. Ethile poyapo like und 666 enn athenikkishttayilla…. break it ✌❤

    1. Athu kalakki??❤️❤️

  3. Bro ee week വരില്ലേ?….

    1. ഇന്ന് വരും.. ?

  4. അച്ചൂസ് എന്നാണ് അടുത്ത ഭാഗം വരുക

    1. ഈ വരുന്ന week ല്‍ ഉണ്ടാകും bro…

  5. അച്ചൂസ് എഴുതി തുടങ്ങിയോ……തിരക്ക് ഒകെ കുറഞ്ഞാൽ ഒരു അപ്ഡേഷൻ തരണേ???……

    1. Ezhuthi kondirikkukayanu tallrbro??

Comments are closed.