ഹൃദയരാഗം 21 [Achu Siva] 852

വീണ്ടും അവർ വാസുകിയിലേക്കും ടീനയിലേക്കും മിഴികൾ പായിച്ചു ….ടീന ഞെട്ടിതരിച്ചു അതേ നിൽപ്പ് നിന്നു ….

” ഇത് ഞാന്‍ നിനക്ക് കുറെ നാളായി ഓങ്ങി വെച്ചത് ആണ്….ഇനി കംപ്ലയിന്റ് വല്ലോം ചെയ്യാനാണ് ഭാവമെങ്കിൽ നിനക്ക് തന്നെ ആണ് ഇതിന്റെ നാണക്കേട്….മറക്കേണ്ട “….വാസുകി അവൾക്കു നേരെ വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു ….

” ഹേയ്….അവൾ ഒരു പരാതിക്കും പോവില്ല ….പോയാൽ തീർന്നില്ലേ ഇവളുടെ ജാഡയും വേലയും എല്ലാം ….നിന്റെ കൈയീന്നു തല്ലു ഇരന്നു വാങ്ങിയെന്നു പുറത്തറിഞ്ഞാൽ അത് നമ്മുടെ ചേച്ചിക്കൊരു ക്ഷീണം ആവില്ലേ ….അല്ലേ ടീന ? “….അഞ്ജു അതും ചോദിച്ചു ടീനയുടെ മുന്നിലേക്ക് വന്നു ….

ടീന അവരെ നോക്കി ദേഷ്യത്തോടെ മുഖം വെട്ടിച്ചു …

” പിന്നെ…. നിന്റെ ഈ ചൊരുക്കിന്റെ കാരണം ഒക്കെ എനിക്ക് മനസ്സിലായി “….

ടീന എന്താണെന്ന ഭാവത്തിൽ വാസുകിയുടെ മുഖത്തേക്ക് നോക്കി …

” നവീനും ഞാനും തമ്മില്‍ എന്തോ ഉണ്ട് എന്നോര്‍ത്ത് അല്ലെ നിന്റെ ഈ മുറുമുറുപ്പ് ….എങ്കിൽ കേട്ടോ… ആ മുതലിനെ നീ തന്നെ എടുത്തോ…എനിക്ക് അതിൽ സന്തോഷമേ ഉള്ളൂ….അവൻ എന്റെ ആരും അല്ല ….
മരണം വരെയും ഈ വാസുകി എന്റെ വിനയേട്ടന്റെ മാത്രം പെണ്ണായിരിക്കും….”

” ആ നവീൻ ആരാണ്, എന്താണ് എന്നൊക്കെ വൈകാതെ തന്നെ നിനക്ക് മനസ്സിലാകും….അത് വരെയേ കാണു നിന്റെ ഈ ഇളക്കമൊക്കെ ….ഓർത്തു വെച്ചോ “….

ഒരു താക്കീത് പോലെ അവളോട്‌ പറഞ്ഞു നിർത്തി വാസുകി തിരിഞ്ഞു നടന്നു ….

130 Comments

  1. ❤️❤️❤️❤️❤️❤️

  2. Ethile poyapo like und 666 enn athenikkishttayilla…. break it ✌❤

    1. Athu kalakki??❤️❤️

  3. Bro ee week വരില്ലേ?….

    1. ഇന്ന് വരും.. ?

  4. അച്ചൂസ് എന്നാണ് അടുത്ത ഭാഗം വരുക

    1. ഈ വരുന്ന week ല്‍ ഉണ്ടാകും bro…

  5. അച്ചൂസ് എഴുതി തുടങ്ങിയോ……തിരക്ക് ഒകെ കുറഞ്ഞാൽ ഒരു അപ്ഡേഷൻ തരണേ???……

    1. Ezhuthi kondirikkukayanu tallrbro??

Comments are closed.