ഹൃദയരാഗം 21 [Achu Siva] 852

” അല്ല ഞാൻ കരുതി നിനക്ക് വീണ്ടും തലവേദന ആണെന്ന്….അത്കൊണ്ടു ചോദിച്ചതാ….കുഴപ്പം ഒന്നുമില്ലലോ ?….ഏതായാലും കുറച്ചു നേരത്തേക്ക് ആ വായൊന്നടച്ചു വെച്ചപ്പോ നല്ല ആശ്വാസം ഉണ്ടായിരുന്നു “….വിനയ് അവളെ നോക്കാതെ തന്നെ പറഞ്ഞു….

” വിനയേട്ടാ “….അവന്റെ കളിയാക്കൽ ഇഷ്ടപ്പെടാത്തത് ഭാവത്തിൽ കള്ള ദേഷ്യത്തോടെ അവൾ അയാളെ വിളിച്ചു….

” എന്താടി…..ഞാൻ പറഞ്ഞത് സത്യമല്ലേ ?….എന്നാലും നിന്നേ വീണ്ടും കോളേജിൽ ചേർക്കാൻ തോന്നിയത് ഏതോ നല്ല നേരത്താണ്….ക്ലാസ്സിലിരിക്കേണ്ടി വന്നിട്ടേ ഇല്ലല്ലോ….എന്നും പനി, തലവേദന, തലകറക്കം….ഹും, കൊള്ളാം ഏതായാലും “…. വിനയ് പറഞ്ഞു….

” അതിപ്പോ ഓരോന്നു വരുന്നതിനു ഞാൻ ഇപ്പോ എന്ത്‌ ചെയ്യാനാ ?….ക്ലാസ്സിലിരിക്കാൻ പറ്റിയില്ലെങ്കിലെന്താ ?….എനിക്ക് മറക്കാനാവാത്ത കുറെ നിമിഷങ്ങൾ കിട്ടിയില്ലേ ?….എനിക്ക് അത്രക്ക് സന്തോഷമുള്ള ദിവസമാണിന്ന് “…..അവൾ എന്തെന്നില്ലാത്ത സന്തോഷത്തോടെ പറഞ്ഞു….

” അതെന്താ ഇന്നിത്ര സന്തോഷിക്കാൻ….സാധാരണ മനുഷ്യർക്ക്‌ തലവേദന വന്നാൽ വല്ലാത്തൊരു ഇറിറ്റേഷൻ ആകും ഉണ്ടാകുക….ഇതിപ്പോ “….അയാൾ ഇടക്ക് വെച്ച് നിർത്തി….

” അതൊക്കെ ഞാൻ അങ്ങ് സഹിക്കും ..ഇതിപ്പോ ഇങ്ങനെ വന്നത് കൊണ്ടല്ലേ വിനയേട്ടൻ കോളേജിലേക്ക് വന്നത്….അവരുടെ ഒക്കെ മുന്നിൽ എന്റെ വിനയേട്ടനെ പരിചയപ്പെടുത്താൻ പറ്റിയത്….വിനയേട്ടനൊപ്പം പുറത്തു നിന്നു ആഹാരം കഴിക്കാൻ പറ്റിയത്….ഇതൊക്കെ ഞാൻ എത്ര മാത്രം ആഗ്രഹിച്ചതാണെന്നു വിനയേട്ടന് അറിയില്ല….ഇന്ന് ഞാൻ ഒത്തിരി ഒത്തിരി ഹാപ്പി ആണ് “….

130 Comments

  1. ❤️❤️❤️❤️❤️❤️

  2. Ethile poyapo like und 666 enn athenikkishttayilla…. break it ✌❤

    1. Athu kalakki??❤️❤️

  3. Bro ee week വരില്ലേ?….

    1. ഇന്ന് വരും.. ?

  4. അച്ചൂസ് എന്നാണ് അടുത്ത ഭാഗം വരുക

    1. ഈ വരുന്ന week ല്‍ ഉണ്ടാകും bro…

  5. അച്ചൂസ് എഴുതി തുടങ്ങിയോ……തിരക്ക് ഒകെ കുറഞ്ഞാൽ ഒരു അപ്ഡേഷൻ തരണേ???……

    1. Ezhuthi kondirikkukayanu tallrbro??

Comments are closed.