ഹൃദയരാഗം 21 [Achu Siva] 852

കൈയില്‍ ഉള്ള കീ വെച്ച് ഡോർ വലിച്ച് തുറന്ന അവള്‍, ആ ദേഷ്യത്തില്‍ റൂമിലേക്ക് പോകാനായി തുടങ്ങിയപ്പോഴാണ് പെട്ടന്ന് ശാരദാമ്മയുടെ കാര്യം ഓര്‍മ്മ വന്നത്….

ഓ….രാവിലെ കഴിക്കാതെ പോയതിന്റെ പിണക്കം അമ്മക്കുട്ടിക്ക് കാണുമായിരിക്കും…ഒന്ന് പോയി സോപ്പിട്ടേക്കാം….ഇല്ലെങ്കില്‍ പിന്നെ അതുമതി…
അവള്‍ മനസ്സിലോർത്തുകൊണ്ട് അടുക്കളയിലേക്ക് നടന്നു….

അടുക്കളയുടെ വാതിലിന്റെ അവിടെ നിന്ന്‌ തല മാത്രം അകത്തേക്കിട്ട് ചുറ്റിനും നോക്കിയ അവള്‍, അവിടെ ഉള്ള ഒരു കസേരയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ശാരദാമ്മയെ കണ്ടു….

“അമ്മക്കുട്ടീ”…. അവള്‍ ഒരു പ്രത്യേക ഈണത്തില്‍ നീട്ടി വിളിച്ചു….

അത് കേട്ട് ഒരു അമ്പരപ്പോടെ തല ഉയര്‍ത്തി നോക്കിയ ശാരദാമ്മ കണ്ടത്‌ അടുക്കള വാതിലിന്റെ അരികെ തന്നെ നോക്കി വെളുക്കെ ചിരിച്ചു നില്‍ക്കുന്ന വാസുകിയെ ആണ്….

“അയ്യോ…..മോളെന്താ ഈ സമയത്ത്‌….എന്തു പറ്റി ഇത്ര നേരത്തെ? … ശാരദ പെട്ടന്ന് കസേരയില്‍ നിന്ന് എഴുന്നേറ്റ് കൊണ്ട് ഒരങ്കലാപ്പോടെ ചോദിച്ചു….

“ഹോ…എന്റെ അമ്മക്കുട്ടീ…ഞാന്‍ എല്ലാം പറയാം….ആദ്യം ആ ഭക്ഷണം ഒന്ന് മര്യാദയ്ക്ക് കഴിക്കാന്‍ നോക്ക്”… അവള്‍ അടുക്കളയിലേക്ക് കയറി, ശാരദയുടെ അടുത്തേക്ക് വന്നു കസേരയിലേക്ക് പിടിച്ചിരുത്തിക്കൊണ്ട് പറഞ്ഞു….

“വേണ്ട വേണ്ട ഇത്ര സ്നേഹമുള്ള ആളു രാവിലെ ഒരു വാക്ക് പറയാത്തെ ഒറ്റ പോക്കങ്ങു പോയി …കഴിച്ചതുമില്ല ഉച്ചക്കത്തേക്കുള്ള ആഹാരവും എടുത്തില്ല “…അവർ ചെറിയ പരിഭവത്തോടെ പറഞ്ഞു ….

“അല്ല….ഇതെന്താ ഇവിടെ ഇരിക്കുന്നത്? ….അപ്പുറത്ത് ഡൈനിംഗ് ടേബിളിൽ പോയി ഇരിക്കാഞ്ഞതെന്താ?വാസുകി അവർ പറഞ്ഞതിന് മറുപടി നൽകാതെ വിഷയം മാറ്റി ..

“ഓ…ഞാന്‍ തന്നെയല്ലേയുള്ളൂ മോളെ :….അതാ…സാരമില്ല”….

അത് ഇഷ്ടപെടാത്ത പോലെ അവൾ അവരെ നോക്കി മുഖം കൂർപ്പിച്ചു …

“അതെന്താ മോളെ….രാവിലെ കഴിക്കാതെ പോയത്?….ഞാൻ വന്നപ്പോഴേക്കും മോള് ഗേറ്റ് കടന്ന് പോയിരുന്നു”…. ശാരദ വീണ്ടും അവളോട് ചോദിച്ചു….

“അത്….അതെനിക്കപ്പോ വിശക്കുന്നില്ലായിരുന്നു… അതാ”… വാസുകി ഒരു ചമ്മിയ ചിരിയോടെ മുഖം കുനിച്ചു നിന്ന്….

130 Comments

  1. ❤️❤️❤️❤️❤️❤️

  2. Ethile poyapo like und 666 enn athenikkishttayilla…. break it ✌❤

    1. Athu kalakki??❤️❤️

  3. Bro ee week വരില്ലേ?….

    1. ഇന്ന് വരും.. ?

  4. അച്ചൂസ് എന്നാണ് അടുത്ത ഭാഗം വരുക

    1. ഈ വരുന്ന week ല്‍ ഉണ്ടാകും bro…

  5. അച്ചൂസ് എഴുതി തുടങ്ങിയോ……തിരക്ക് ഒകെ കുറഞ്ഞാൽ ഒരു അപ്ഡേഷൻ തരണേ???……

    1. Ezhuthi kondirikkukayanu tallrbro??

Comments are closed.