ഹൃദയരാഗം 21 [Achu Siva] 852

” അതല്ല എനിക്ക് മനസ്സിലാകാത്തത്…നീ എന്തിനാ ഇപ്പോള്‍ അവരെ രണ്ടിനെയും ഒന്നും ചെയ്യേണ്ട എന്ന് പറയുന്നത്…നീ ഈ കോലത്തിലാകാൻ കാരണമായവരെ ഞാന്‍ വെറുതെ വിടുമെന്ന് നിനക്ക് തോന്നുന്നുണ്ടോ…? ” രാജശേഖരൻ വീണ്ടും ശബ്ദമുയർത്തിക്കൊണ്ട് ചോദിച്ചു.. ”

ദേ…ഇത് തന്നെയാണ് നിന്റെ ചേച്ചി വിളിച്ചപ്പോഴും ചോദിച്ചത്… ” ഹേമയും അയാളുടെ അഭിപ്രായത്തെ പിൻതാങ്ങി

അവരുടെ ചോദ്യം കേട്ട് ഒരു ചെറിയ പുച്ഛച്ചിരി അവന്റെ മുഖത്ത് തെളിഞ്ഞു ..

” നിങ്ങള്‍ എന്താ കരുതിയത്…? ഞാന്‍ അവന്റെ ഈ ഷോ ഒക്കെ കണ്ടു പേടിച്ചു മാറി, അവളെയും, അവനെയും വെറുതെ വിടുമെന്നോ…എങ്കിൽ നിങ്ങൾക്ക് തെറ്റി ..”

അവന്‍ വല്ലാത്തൊരു ഭാവത്തോടെ അവരെ നോക്കി ചിരിക്കാൻ തുടങ്ങി… അതുകണ്ട് ഒന്നും മനസ്സിലാകാതെ രാജശേഖരനും, ഹേമയും മുഖത്തോട് മുഖം നോക്കി.

” ഡാഡി ….ഇപ്പോള്‍ സത്യങ്ങള്‍ ഒക്കെ തിരിച്ചറിഞ്ഞു അവർ പരസ്പരം സ്നേഹിച്ച് സന്തോഷിക്കുകയാവും…സന്തോഷിക്കട്ടെ..രണ്ടുപേരും സന്തോഷത്തിന്റെ കൊടുമുടിയിലെത്തട്ടെ…അപ്പോഴേ വീഴ്ചയുടെ കാഠിന്യം കൂടൂ…” അവന്‍ ചിരിച്ചുകൊണ്ട് തന്നെ പറഞ്ഞു…

അപ്പോഴും അവന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് പൂര്‍ണമായും മനസ്സിലാകാതെ അവനെ തന്നെ നോക്കിയിരിക്കുകയായിരുന്നു രാജശേഖരനും, ഹേമയും..

” എന്നെയും, എന്റെ കൂട്ടുകാരെയും ഈ നിലയിൽ ആക്കിയ അവനെയും, അതിന്‌ കാരണക്കാരിയായ അവളെയും ഞാന്‍ തന്നെ വേണ്ടെ ഡാഡി വേണ്ട പോലെ കൈകാര്യം ചെയ്യാന്‍….ഡാഡിക്ക് അത് ചെയ്യാന്‍ കഴിയില്ല എന്നല്ല…പക്ഷേ, ഇത് ഞാന്‍ തന്നെ ചെയ്തില്ലെങ്കില്‍ എനിക്ക് ഈ ജന്മത്ത് മനസ്സമാധാനം കിട്ടില്ല…മാത്രവുമല്ല, ഡാഡി പറഞ്ഞത് പോലെ അവനെ ഇനി നേരിടുമ്പോൾ അവനെ ശെരിക്കും മനസ്സിലാക്കി, അവന്റെ തലയ്ക്കിട്ട് തന്നെ കൊടുക്കണം…അതിനു ഈ സമയം ഉപകരിക്കും ഡാഡി” …

130 Comments

  1. ❤️❤️❤️❤️❤️❤️

  2. Ethile poyapo like und 666 enn athenikkishttayilla…. break it ✌❤

    1. Athu kalakki??❤️❤️

  3. Bro ee week വരില്ലേ?….

    1. ഇന്ന് വരും.. ?

  4. അച്ചൂസ് എന്നാണ് അടുത്ത ഭാഗം വരുക

    1. ഈ വരുന്ന week ല്‍ ഉണ്ടാകും bro…

  5. അച്ചൂസ് എഴുതി തുടങ്ങിയോ……തിരക്ക് ഒകെ കുറഞ്ഞാൽ ഒരു അപ്ഡേഷൻ തരണേ???……

    1. Ezhuthi kondirikkukayanu tallrbro??

Comments are closed.