ഹൃദയരാഗം 21 [Achu Siva] 852

അത് കണ്ട വിനയ് മനസ്സിൽ ചിരിച്ചു …ഒന്നും പുറത്തു കാട്ടിയില്ല …

പിന്നീട് കൊണ്ടു വന്ന ഐസ്ക്രീമിനോടും ഫ്രൂട്ട് സലാഡിനോടുമൊന്നും വാസുകി യാതൊരു ദയവും കാട്ടിയില്ല …നന്നായി തന്നെ പോൾ ചെയ്തു …ഇതൊക്കെ കണ്ട വിനയ് കണ്ണും മിഴിച്ചു അവിടെ ഇരുന്നു …

അങ്ങനെ ഭക്ഷണത്തോട് പട പൊരുതി വിജയിച്ചു വന്ന വാസുകിയെയും കൂട്ടി വിനയ് കാറിനു അരികിലേക്ക് നടന്നു ..

“അതേ വിനയേട്ടാ ,ഏതായാലും ഇത്രയൊക്കെ ആയ സ്ഥിതിക്ക് നമുക്ക് ഒരു മൂവിക്ക് പോയാലോ ? നടത്തത്തിനിടയിൽ അവൾ ചോദിച്ചു ..

ഇത് കേട്ട വിനയ് നടത്തം നിർത്തിയിട്ട് അവളെ തിരിഞ്ഞു ഒന്നു നോക്കി ..

“നിനക്ക് തലവേദന തന്നെ ..”?

വിനയ്ടെ ചോദ്യം കേട്ട വാസുകി ആദ്യം ഒന്നു പരുങ്ങി …

“അത് പിന്നെ ഉയ്യോ നല്ല തലവേദന ഉണ്ടാരുന്നു …പക്ഷേ ഫുഡ്‌ ഒക്കെ കഴിച്ചു കഴിഞ്ഞപ്പോ എല്ലാം പോയി ..ഇപ്പോ ഞാൻ ഓക്കേ ആണു …ഒരു കുഴപ്പവും ഇല്ല ..
അത് കൊണ്ടാണ് ഞാൻ “….അവൾ പകുതിക്ക് വെച്ച് വിഴുങ്ങി ..

വിനയ് അവൾക്ക് മുന്നിലായി വന്നു നിന്നു ..

“ദേ പെണ്ണേ ,കൂടുതൽ വേഷം കെട്ട് എടുക്കരുത് ..ഒരു ഇമ്പോർട്ടന്റ് മീറ്റിംഗിനിടയിൽ ഇറങ്ങി പോന്നതാ …അതും പറഞ്ഞു വിനയ് അവളെ ഒന്നു രൂക്ഷമായി നോക്കി ..

വാസുകി ആ നോട്ടത്തിനു മുന്നിൽ ഒന്നു ഭയന്നു ..

130 Comments

  1. ❤️❤️❤️❤️❤️❤️

  2. Ethile poyapo like und 666 enn athenikkishttayilla…. break it ✌❤

    1. Athu kalakki??❤️❤️

  3. Bro ee week വരില്ലേ?….

    1. ഇന്ന് വരും.. ?

  4. അച്ചൂസ് എന്നാണ് അടുത്ത ഭാഗം വരുക

    1. ഈ വരുന്ന week ല്‍ ഉണ്ടാകും bro…

  5. അച്ചൂസ് എഴുതി തുടങ്ങിയോ……തിരക്ക് ഒകെ കുറഞ്ഞാൽ ഒരു അപ്ഡേഷൻ തരണേ???……

    1. Ezhuthi kondirikkukayanu tallrbro??

Comments are closed.