ഇത് കേട്ട വാസുകി അയാളുടെ തോളിൽ നിന്നും മുഖമുയർത്തി ഒന്ന് നന്നായി ഇളിച്ചു കാണിച്ചു….
” പിന്നെ വീട്ടില്‍ നമ്മുടെ വാസുകി എക്സ്ട്രാ ഡീസന്റ് ആണ്….ഉത്തമമായ ഭാര്യ….അല്ലേടീ അഞ്ജു..? “….ഗീതു അവിടെ നിന്നു വിളിച്ചു പറഞ്ഞു….
” അത് പിന്നെ പറയാനുണ്ടോ ? “….അഞ്ജന ഗീതുവിനെ പിൻതാങ്ങി….രണ്ടു പേര്‍ക്കും ചിരി പൊട്ടിവരുന്നുണ്ടായിരുന്നു….എങ്കിലും കഷ്ടപ്പെട്ട് അവർ അത് നിയന്ത്രിച്ചു….
ഇതെല്ലാം കണ്ട് രസിക്കാത്ത മട്ടിൽ നിൽക്കുകയായിരുന്നു ടീനയും പ്രിയയും അവരുടെ കൂടെ ഉള്ള രണ്ടു പേരും….അവൾ കുറേക്കൂടി മുന്നിലേക്ക് കയറി നിന്നു….
” എന്നാലും എന്റെ വാസുകി….നീ ഇത്രയും നാളും നിന്റെ ഹസ്ബന്‍ഡിനെ ഞങ്ങൾക്ക് പരിചയപ്പെടുത്താതെ മറച്ചു വെച്ചല്ലോ….ഞങ്ങള്‍ അന്നേ പറഞ്ഞതാ, ഈ ഏജ് ഡിഫറൻസ് ഒന്നും അത്ര വലിയ പ്രശ്നം അല്ലെന്ന്….ഇവള്‍ കേക്കണ്ടേ…?….എന്നാലും ഇത്രയ്ക്കങ്ങോട്ട് പ്രതീക്ഷിച്ചില്ല ….ഓ, അത് പിന്നെ ഇക്കാലത്ത് അത്ര വലിയ പുതുമ ഒന്നുമല്ലല്ലോ, അല്ലേ സാർ ? “….
അവള്‍ അവിടെയും ഇവിടെയും തൊടാത്ത രീതിയില്‍ വിനയ്നേയും വാസുകിയെയും നോക്കി നല്ലോണം ഒന്നാക്കി പറഞ്ഞു….
വിനയ് അതിനു മറുപടി എന്നോണം ടീനയെ നോക്കി ഒന്നു പുഞ്ചിരിച്ചു….
വിനയ്ക്കരികില്‍ ചേര്‍ന്നു നിന്ന് അയാളെ നോക്കി നില്‍ക്കുകയായിരുന്നു വാസുകി….വിനയ്ടെ ആ ചിരിക്കുള്ളിൽ മറഞ്ഞു നിന്ന വേദന അയാളുടെ നാഡീ സ്പന്ദനങ്ങളിലൂടെ അവള്‍ തൊട്ടറിഞ്ഞു….
ടീനയോടുള്ള വാസുകിയുടെ ദേഷ്യം പതിന്മടങ്ങ് വര്‍ധിച്ചു….ദേഷ്യത്താലവളുടെ മുഖം ചുവന്നുമുറുകി….
ഗീതുവിന്റേയും, അഞ്ജുവിന്റേയും അവസ്ഥയും മറിച്ചായിരുന്നില്ല….
❤️❤️❤️❤️❤️❤️
Ethile poyapo like und 666 enn athenikkishttayilla…. break it ✌❤
Athu kalakki??❤️❤️
Bro ee week വരില്ലേ?….
ഇന്ന് വരും.. ?
അച്ചൂസ് എന്നാണ് അടുത്ത ഭാഗം വരുക
ഈ വരുന്ന week ല്‍ ഉണ്ടാകും bro…
അച്ചൂസ് എഴുതി തുടങ്ങിയോ……തിരക്ക് ഒകെ കുറഞ്ഞാൽ ഒരു അപ്ഡേഷൻ തരണേ???……
Ezhuthi kondirikkukayanu tallrbro??