“ഹേയ് അത് ഒന്നൂല്ലാമ്മേ …ഞാൻ എന്തോ ….അപ്പൊ വിനയേട്ടനെ പറ്റി കൂടുതലായൊന്നും അമ്മക്ക് അറിയില്ല അല്ലേ “?
“അറിയാമെങ്കിൽ ഞാൻ പറയില്ലേ മോളേ? …
“ഉം ശെരി അമ്മേ …ഞാൻ എന്നാ പോയി ഒന്നു കുളിക്കട്ടെ “..
മോളു കഴിക്കണില്ലേ ?
“അത് ഞാൻ കുളിച്ചിട്ട് വന്നു ബാക്കി കഴിച്ചോളാട്ടോ” …അതും പറഞ്ഞു അവൾ കിച്ചൺ വിട്ട് പുറത്തു പോയി ..
ശേ ,പേര് മാത്രം അറിഞ്ഞിട്ട് എന്ത് കാര്യം ….വിനയേട്ടൻ ആരാണ് എന്താണ് ..എന്റെ ഫാമിലിയുമായി എങ്ങനെ ആണ് പരിചയം ഇതൊക്കെ അല്ലേ എനിക്ക് അറിയേണ്ടത് …അതൊക്കെ എങ്ങനാ മഹാദേവ ഒന്നു മനസിലാക്കുക …
വല്ലാത്ത ചിന്താ ഭാരത്തോടെ അവൾ പടികൾ കയറി മുകളിലേക്ക് പോയി ….
==== ====== ====== ====== ====== ====
ഹോസ്പിറ്റല്‍ ബെഡ്ഡിൽ തലയിലും, കാലിലും, കൈയിലുമെല്ലാം കെട്ടുകളുമായി കിടക്കുന്ന നവീൻ ….അരികിലായി അവനെ വാത്സല്യത്തോടെയും വിഷമത്തോടെയും നോക്കി നിൽക്കുന്ന അവന്റെ അമ്മ ഹേമ …
” ഹോ…നിന്നെയൊക്കെ എന്റെ മകനാണെന്ന് പറയാന്‍ തന്നെ എനിക്ക് നാണക്കേട് തോന്നുന്നു… ”
ഹോസ്പിറ്റല്‍ റൂമിലെ ബെഡ്ഡിൽ കിടക്കുന്ന നവീനോടായി രാജശേഖരൻ ദേഷ്യത്താൽ വിറച്ചു കൊണ്ട് പറഞ്ഞു…”
” നിങ്ങളിത് എന്തോന്നാണ് മനുഷ്യാ ഈ വയ്യാതെ കിടക്കുന്ന കൊച്ചിനോട് പറയുന്നത്… ” അത് കേട്ട് നവീന്റെ അമ്മ അവന്റെ കവിളിൽ തലോടിക്കൊണ്ട്, മുഖം ഒന്ന് ചുളിച്ചുരാജശേഖരനോടായി ചോദിച്ചു…
❤️❤️❤️❤️❤️❤️
Ethile poyapo like und 666 enn athenikkishttayilla…. break it ✌❤
Athu kalakki??❤️❤️
Bro ee week വരില്ലേ?….
ഇന്ന് വരും.. ?
അച്ചൂസ് എന്നാണ് അടുത്ത ഭാഗം വരുക
ഈ വരുന്ന week ല്‍ ഉണ്ടാകും bro…
അച്ചൂസ് എഴുതി തുടങ്ങിയോ……തിരക്ക് ഒകെ കുറഞ്ഞാൽ ഒരു അപ്ഡേഷൻ തരണേ???……
Ezhuthi kondirikkukayanu tallrbro??