ഈശ്വരാ….എന്താണ് ഇതിന്റെ അര്‍ത്ഥം….എനിക്ക് എന്റെ വിനയെട്ടനെ നഷ്ടപ്പെടുമെന്നാണോ…ഇല്ല….ഒരിക്കലും എനിക്ക് നഷ്ടപ്പെടുത്താനാവില്ല….ആ സാമീപ്യം ഇല്ലാത്ത ഒരു ജീവിതം ഈ വാസുകിക്ക് ചിന്തിക്കാന്‍ പോലും ആവില്ല….പക്ഷേ..വിനയേട്ടന്റെ മനസ്സ് ഇപ്പോള്‍ എന്നിലേക്ക് അടുക്കാന്‍ മടിച്ചു നില്‍ക്കുകയാണ്….അതോർത്തപ്പോൾ എന്തോ ഒരു ഭയം മനസ്സില്‍ വന്നു നിറയുന്നതായി അവള്‍ മനസ്സിലാക്കി….
പാടില്ല….ഒരിക്കലും ആ മനസ്സ് എന്നില്‍ നിന്നും അകന്നു പോകാന്‍ പാടില്ല….ആ മനസ്സില്‍ എന്താണെന്ന് അറിയണം….അതിന് ആദ്യം വിനയേട്ടനെ പറ്റി കൂടുതല്‍ അറിയണം….വിനയേട്ടന് എങ്ങനെ എന്നെയും, എന്റെ വീട്ടുകാരെയും അറിയാമെന്നും അറിയണം….
പക്ഷേ, വിനയേട്ടനോട് ചോദിച്ചാല്‍ ഒരിക്കലും ഇതിനെക്കുറിച്ചൊന്നും പറയാന്‍ വഴിയില്ല….താന്‍ തന്നെ ഇതെല്ലാം കണ്ടെത്തണം….എത്രയും പെട്ടന്ന് തന്നെ….ഇല്ലെങ്കില്‍ ഒരുപക്ഷേ എനിക്ക് വിനയേട്ടനെ എന്നന്നേക്കുമായി നഷ്ടപ്പെട്ടു എന്ന് വരും….
അത് ഓര്‍ക്കുമ്പോൾ തന്നെ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാൻ തുടങ്ങി….സങ്കടവും, ഭയവും കാരണം തൊണ്ട വരളുന്നത് പോലെ തോന്നി അവള്‍ക്ക്….
കടുത്ത ദാഹം തോന്നിയ കാരണം കണ്ണ് തുടച്ചു എഴുന്നേറ്റു കൊണ്ട് അവള്‍ മേശപ്പുറത്ത് ഇരുന്ന ജഗ്ഗിൽ നിന്നും വെള്ളം കുടിക്കാന്‍ എടുത്തു….
“നാശം….വെള്ളം എടുത്തു വെയ്ക്കാൻ മറന്നു.”അവള്‍ ദേഷ്യത്തോടെ ജഗ്ഗ് മേശപ്പുറത്തേക്ക് തിരികെ വെച്ചു….
❤️❤️❤️❤️❤️❤️
Ethile poyapo like und 666 enn athenikkishttayilla…. break it ✌❤
Athu kalakki??❤️❤️
Bro ee week വരില്ലേ?….
ഇന്ന് വരും.. ?
അച്ചൂസ് എന്നാണ് അടുത്ത ഭാഗം വരുക
ഈ വരുന്ന week ല്‍ ഉണ്ടാകും bro…
അച്ചൂസ് എഴുതി തുടങ്ങിയോ……തിരക്ക് ഒകെ കുറഞ്ഞാൽ ഒരു അപ്ഡേഷൻ തരണേ???……
Ezhuthi kondirikkukayanu tallrbro??