ഹൃദയരാഗം 21 [Achu Siva] 855

ഇത് കേട്ട വിനയ് ചിരി വന്ന ഭാഗത്തേക്കും വാസുകിയുടെ മുഖത്തേക്കും ഒന്നു മാറി മാറി നോക്കി….വാസു അപ്പോൾ ഇല്ലാത്ത നാണം ഒക്കെ മുഖത്തു ഫിറ്റ്‌ ചെയ്തു പിടിപ്പിക്കുന്ന തിരക്കിൽ ആയിരുന്നു….ഇത് കൂടി കണ്ട വിനയ്‌ക്ക് ആകെപ്പാടെ ഒരു ചമ്മൽ തോന്നി….

” വാസുകി….നമുക്ക് പോകാം….വെറുതെ ഈ വെയിലത്തു നിന്നു തലവേദന കൂട്ടണ്ട “…. ചമ്മൽ മറയ്ക്കാനെന്നോണം വിനയ് വാസുകിയോടു പറഞ്ഞു….

” പോകാം വിനയേട്ടാ….ഇപ്പോ തന്നെ പോകാം…. ഇവരെല്ലാം വിനയേട്ടനെ പരിചയപെടാൻ വേണ്ടിയാണു ഇത്രയും നേരം ഇവിടെ വെയിറ്റ് ചെയ്തത് “….തന്റെ ചുറ്റും കൂടി നിൽക്കുന്നവരെ ചൂണ്ടിക്കാട്ടി വാസുകി പറഞ്ഞു….

ഇത് കേട്ട വിനയ് അതിലൊന്നും താല്പര്യമില്ലാത്തത് പോലെ പോകാനുള്ള ധൃതിയോടെ നിന്നു….

ഇത് മനസ്സിലാക്കിയ വാസുകി ഓടി വന്നു വിനയ്ടെ അരുകിലായ് ചേർന്ന് നിന്നു….അയാളുടെ വലതു കൈയിലൂടെ അവളുടെ കൈ ഇട്ട് ചുറ്റിപിടിച്ചു ഒന്നുകൂടി വിനയ്ലേക്ക് ചേർന്ന് നിന്നു….വിനയ് ഇവളിതെന്താണ് ചെയ്യുന്നത് എന്നുള്ള ഷോക്കിൽ ഞെട്ടി നിന്നു….

” ഗയ്‌സ്….ഇതാണെന്റെ ലോകം….വാസുകിയ്ക്കു മാത്രം സ്വന്തമായ ലോകം….മൈ സോൾ, മൈ ബെറ്റെർ ഹാഫ്….മിസ്റ്റർ. വിനയ് മേനോൻ, എന്റെ വിനയേട്ടൻ….RV ഗ്രൂപ്സ് ഓഫ് കൺസ്ട്രക്ഷൻ എംഡിയും, RV മെഡിക്കൽ സെന്ററിന്റെ ചെയർമാനുമാണ്….സൂക്ഷിച്ചു നോക്കിക്കോണം….ഇനിയാരും കണ്ടില്ല കേട്ടില്ല എന്ന് പറയരുത് “….

വാസുകി എന്തെന്നില്ലാത്ത സന്തോഷത്തിൽ പറഞ്ഞു നിർത്തി അറിയാതെ തന്റെ തല വിനയ്ടെ തോളിലേക്ക് ചായ്ച്ചു വെച്ചു …

” He is my cousin, എന്റെ അപ്പച്ചിയുടെ മകനാണ് “…..

വാസുകി പണ്ട് പറഞ്ഞ വാക്കുകൾ വിനയ്ടെ മനസ്സിലൂടെ ശരവേഗത്തിൽ ഒന്നു പാഞ്ഞു പോയി….

130 Comments

  1. ❤️❤️❤️❤️❤️❤️

  2. Ethile poyapo like und 666 enn athenikkishttayilla…. break it ✌❤

    1. Athu kalakki??❤️❤️

  3. Bro ee week വരില്ലേ?….

    1. ഇന്ന് വരും.. ?

  4. അച്ചൂസ് എന്നാണ് അടുത്ത ഭാഗം വരുക

    1. ഈ വരുന്ന week ല്‍ ഉണ്ടാകും bro…

  5. അച്ചൂസ് എഴുതി തുടങ്ങിയോ……തിരക്ക് ഒകെ കുറഞ്ഞാൽ ഒരു അപ്ഡേഷൻ തരണേ???……

    1. Ezhuthi kondirikkukayanu tallrbro??

Comments are closed.