അതും പറഞ്ഞു അവൾ ചിരിച്ചു കൊണ്ടു വിനയ്ടെ മുഖത്തേക്ക് നോക്കി….അയാൾ ആണെങ്കിൽ അവൾ പറഞ്ഞത് കേട്ടിട്ടും അവളെ നോക്കുന്നത് കൂടി ഇല്ല….കാര്യാമായ എന്തോ ആലോചനയിലെന്ന പോലെ ഡ്രൈവ് ചെയ്യുകയാണ്….
അവളുടെ സംസാരവും, പ്രവൃത്തിയുമെല്ലാം കണ്ടും, കേട്ടും ആകെ കലുഷിതമായിരുന്നു വിനയ് ടെ മനസ്സ്….
പണ്ട്, കൂട്ടുകാരുടെ മുന്നില്‍ ഞാൻ ആരാണെന്ന് വെളിപ്പെടുത്താൻ ആഗ്രഹിക്കാതിരുന്ന വാസു ഇന്ന് അവളുടെ എല്ലാ കൂട്ടുകാര്‍ക്കും തന്നെ പരിചയപ്പെടുത്തുന്നു….
എന്നോടൊപ്പം യാത്ര ചെയ്യാനും, ഭക്ഷണം കഴിക്കാനുമെല്ലാം ആഗ്രഹിക്കുന്നു….ഞാന്‍ ഉള്ളപ്പോൾ സന്തോഷം കണ്ടെത്തുന്നു….
അവളുടെ ഈ പെരുമാറ്റത്തിന്റെയെല്ലാം അർത്ഥം എന്താണെന്നു അവള്‍ പറയാതെ തന്നെ തനിക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്….എന്നാൽ, എന്തിനാണ് ഇപ്പോള്‍ ഇത്തരം കാട്ടികൂട്ടലുകൾ ഒക്കെ ?
എന്നോടൊപ്പം ഒരിക്കലും ജീവിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞ ആളാണു….ഞാന്‍ ചേര്‍ത്തു നിർത്താൻ ശ്രമിച്ചപ്പോഴെല്ലാം അകന്ന് മാറാൻ മാത്രം ശ്രെമിച്ചവളാണ്….
ഞാൻ താലി ചാർത്തിയ നിമിഷം പോലും നിന്റെ മനസ്സിൽ മറ്റൊരു പുരുഷനായിരുന്നു….നവീനെ നീ ആത്മാർഥമായി സ്നേഹിച്ചിരുന്നു….വിവാഹത്തിന് ശേഷം പോലും അവനോട് നീ ഇടപഴകുന്നത് കണ്ടതാണ്….എന്നോട് കള്ളം പറഞ്ഞാണ് അവനെ കാണാനായി പോയത് തന്നെ….
അന്നൊരുപക്ഷേ അവന്റെ വായില്‍ നിന്നും സത്യങ്ങൾ അറിഞ്ഞതുകൊണ്ട് മാത്രം വന്ന മാറ്റങ്ങള്‍ ആണോ ഇത്…ഇനി അതല്ലെങ്കിൽ മറ്റെന്തെങ്കിലും കാര്യത്തിനു വേണ്ടിയുള്ള അഭിനയം മാത്രമാണോ ഇത്….?
അറിയില്ല..മനസ്സിലാകുന്നില്ല….അയാൾ ഓർത്തു….
വാസു ഏതായാലും നീ ഇപ്പോൾ എന്നോട് കാണിക്കുന്ന ഈ സ്നേഹമെല്ലാം നിന്റെ ഇന്നത്തെ അവസ്ഥ കാരണം ഉടലെടുത്തതാണ്….അതിനു എത്ര മാത്രം ആയുസ്സ് ഉണ്ടാകുമെന്നു എനിക്ക് യാതൊരു ഉറപ്പുമില്ല….ചതിക്കപെട്ടതാണ് എന്ന തിരിച്ചറിവ്….അതിൽ നിന്നും രക്ഷപ്പെടുത്തിയ ആളോട് തോന്നിയ കടപ്പാട്….ഇനി മറ്റൊരു ആശ്രയം ഇല്ലെന്നുള്ള ബോധ്യം….ഇതൊക്കെ ….ഇതൊക്കെ അല്ലേ നിന്നേ കൊണ്ടു ഈ വിധം ചെയ്യിപ്പിക്കുന്നത്….
❤️❤️❤️❤️❤️❤️
Ethile poyapo like und 666 enn athenikkishttayilla…. break it ✌❤
Athu kalakki??❤️❤️
Bro ee week വരില്ലേ?….
ഇന്ന് വരും.. ?
അച്ചൂസ് എന്നാണ് അടുത്ത ഭാഗം വരുക
ഈ വരുന്ന week ല്‍ ഉണ്ടാകും bro…
അച്ചൂസ് എഴുതി തുടങ്ങിയോ……തിരക്ക് ഒകെ കുറഞ്ഞാൽ ഒരു അപ്ഡേഷൻ തരണേ???……
Ezhuthi kondirikkukayanu tallrbro??