“നിന്നേ വീട്ടിൽ വിട്ടിട്ട് വേണം എനിക്ക് തിരികെ ഓഫീസിലേക്ക് പോകാൻ …വെറുതെ എന്റെ സമയം മെനക്കെടുത്തരുത് .”…
“വിനയേട്ടൻ ഇന്നിനി പോകുവൊന്നും വേണ്ട” …അവൾ ചിണുങ്ങി കൊണ്ടു ഒരു വാശി പോലെ പറഞ്ഞു ..
“കേറെടി വണ്ടീല് “….വിനയ്ടെ ഒറ്റ അലർച്ചയിൽ വാസുകി നിന്നിടത്തു നിന്നും കാറിന്റെ അരികിൽ എത്തി …
വിനയ് വന്നു കാറിൽ കയറി ..വാസുകിയും ഒന്നും മിണ്ടാതെ കയറി ഇരുന്നു …അങ്ങനെ അവർ വീട്ടിലേക്ക് പുറപ്പെട്ടു ..
ഫിലിം കാണാൻ പോകണം എന്ന ആഗ്രഹം ചീറ്റി പോയെങ്കിലും ഇത്രയെങ്കിലും സാധിച്ചല്ലോ എന്നോർത്ത് അവൾ സമാധാനിച്ചു …ഇത് പോലെ തന്റെ ആഗ്രഹങ്ങൾ ഓരോന്നായി നേടണമെന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു ..
“നല്ല സൂപ്പർ ഫുഡ് അല്ലേ വിനയേട്ടാ ?എനിക്കങ്ങു ഇഷ്ടായി …വിനയേട്ടനോ .”..?ഒന്നും മിണ്ടാതെ ഇരിക്കുന്ന വിനയ്നെ ചൊറിയാനായി അവൾ വലിഞ്ഞു കയറി ചോദിച്ചു ..
“ആ ..കുഴപ്പമില്ല …ഇതിലും നല്ല ഫുഡ് നമുക്ക് സൺഡേ കഴിക്കാം ..ദേവികയുടെ വീട്ടിൽ നിന്നു …ആ കുട്ടി കുക്കിങ്ങിൽ ഒക്കെ നല്ല മിടുക്കി ആണ് “…പഴയ ദേഷ്യമൊക്കെ മാറ്റി വളരെ ശാന്തനായി അയാൾ വാസുകിയ്ക്ക് മറുപടി നൽകി ..
ദേവികയുടെ പേര് കേട്ടപ്പഴേ വാസുകിയുടെ മുഖം ചുളിഞ്ഞു ..
“അതൊക്കെ വിനയേട്ടന് എങ്ങനെ അറിയാം” ?
“ആ…അതൊക്കെ എനിക്കറിയാം … കൂടുതൽ അന്വേഷണം ഒന്നും വേണ്ട” ..
❤️❤️❤️❤️❤️❤️
Ethile poyapo like und 666 enn athenikkishttayilla…. break it ✌❤
Athu kalakki??❤️❤️
Bro ee week വരില്ലേ?….
ഇന്ന് വരും.. ?
അച്ചൂസ് എന്നാണ് അടുത്ത ഭാഗം വരുക
ഈ വരുന്ന week ല്‍ ഉണ്ടാകും bro…
അച്ചൂസ് എഴുതി തുടങ്ങിയോ……തിരക്ക് ഒകെ കുറഞ്ഞാൽ ഒരു അപ്ഡേഷൻ തരണേ???……
Ezhuthi kondirikkukayanu tallrbro??