ക്യാന്റീനിലേക്ക് കയറുന്ന സ്റ്റെപ്പിന് മുന്നിൽ കാർ നിർത്തിയിട്ട്, ആൽത്തറയിലേക്ക് കയറുന്ന സ്റ്റെപ്പിന് മുകളിലായി വന്നു നിന്നാണ് വിനയ് ഫോണിൽ സംസാരിച്ചത്….
ഈശ്വരാ….വയ്യാ എന്ന് പറഞ്ഞിട്ട് ഞാൻ ടീനയുടെ അടുത്തേക്ക് കലിപ്പോടെ ചെന്നത് വല്ലോം വിനയേട്ടൻ കണ്ട് കാണുമോ ?…. ഹേയ്…. ഇത്രയും ദൂരത്തിലല്ലേ നിൽക്കുന്നത്….കണ്ട് കാണാൻ വഴിയില്ല….
വാസുകി സ്വയം പറഞ്ഞു സമാധാനിച്ചു….വീണ്ടും അവൾ അഞ്ജനയുടെ തോളിലേക്ക് ചാരി നിന്നു….
കോൾ കട്ട് ചെയ്ത വിനയ് അവർക്ക് അരികിലേക്ക് നടന്നു….വിനയ് അവിടേക്ക് വരുന്നത് കണ്ട വാസുകി അഞ്ജുവിന്റെ തോളിൽ നിന്നും മാറി സന്തോഷത്തോടെ അയാളെ നോക്കി നിന്നു….
ചുറ്റും കൂടി നിൽക്കുന്നവരെ ഒന്നും അധികം ശ്രെദ്ധിക്കാതെ വിനയ് അവൾക്കു അരികിലേക്ക് വന്നു….
” വാസുകി….എന്താ എന്താ പറ്റിയത് നിനക്ക് ?….തലവേദന ആണെന്ന് പറഞ്ഞിട്ട് എന്തിനാ ഇങ്ങനെ എഴുന്നേറ്റ് നിൽക്കുന്നത് ?….ഇപ്പോ എങ്ങനെയുണ്ട് ? “…. അയാൾ ടെൻഷനോടെ കാര്യം തിരക്കി….
” അത്….വിനയേട്ടാ….അത് പിന്നെ….നല്ല തലവേദന ഉണ്ടായിരുന്നു….പക്ഷേ ക്യാന്റീനിൽ നിന്നു ഒരു കോഫി ഒക്കെ കുടിച്ചപ്പോ നല്ല ഭേദം ഉണ്ട്….ഇപ്പോ കുറച്ചു ക്ഷീണം മാറി “….അവൾ ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു….
” വേണമെങ്കിൽ നമുക്ക് ഒന്നു ഹോസ്പിറ്റലിൽ പോയിട്ടു പോകാം, അതല്ലേ നല്ലത് ? “….വിനയ് വീണ്ടും പറഞ്ഞു….
” ആ….അത് ശെരിയാ….ഹോസ്പിറ്റലിൽ പോയി ഒന്നു നോക്കുന്നത് വളരെ നല്ലതാ….തലകറങ്ങി വീണതല്ലേ….കാര്യം എന്താണെന്നു അറിയാല്ലോ “….
വാസുകിയുടെ കൂട്ടുകാരികളിൽ ഒരാൾ ചിരിയോടെ അല്പം കളിയാക്കുന്ന രീതിയിൽ അവിടെ നിന്നു വിളിച്ചു പറഞ്ഞു….ബാക്കി ഉള്ളവരും ഒരു ആക്കി ചിരിയൊക്കെ പാസ്സാക്കി അതിനോടൊപ്പം കൂടി….
❤️❤️❤️❤️❤️❤️
Ethile poyapo like und 666 enn athenikkishttayilla…. break it ✌❤
Athu kalakki??❤️❤️
Bro ee week വരില്ലേ?….
ഇന്ന് വരും.. ?
അച്ചൂസ് എന്നാണ് അടുത്ത ഭാഗം വരുക
ഈ വരുന്ന week ല്‍ ഉണ്ടാകും bro…
അച്ചൂസ് എഴുതി തുടങ്ങിയോ……തിരക്ക് ഒകെ കുറഞ്ഞാൽ ഒരു അപ്ഡേഷൻ തരണേ???……
Ezhuthi kondirikkukayanu tallrbro??