” വിനയേട്ടൻ കാരണമാ എനിക്കിന്ന് വിശന്നിരിക്കേണ്ടി വന്നത് ….അതോണ്ടാ എനിക്ക് തലകറക്കം വന്നത്….എന്നിട്ടിപ്പോ വീണ്ടും ചൂടാകുന്നു ….വല്ലാത്തൊരു മനുഷ്യൻ തന്നെ ” ….
അവൾ വീണ്ടും വീണ്ടും പരിഭവത്തിന്റെ കെട്ടു തുറന്നു ….
” അതേ എനിക്ക് പല തരത്തിലുള്ള തിരക്കുകളും ഉണ്ടാകും ….അത് അപ്പൊ അപ്പൊ നിന്നേ ബോധിപ്പിക്കണമെന്നു നിയമം ഒന്നുമില്ലല്ലോ ….ഇപ്പോൾ തന്നെ ഒരു പ്രധാനപ്പട്ട മീറ്റിംങിന്റെ പകുതിക്ക് വെച്ച് ഇറങ്ങി വന്നതാണ് ….അവളുടെ ഒരു കറക്കം ” ….
വിനയ് അവളോട് അല്‍പ്പം കടുപ്പിച്ച് തന്നെ പറഞ്ഞു….
ഹും….ഈ കാട്ടുപോത്തിനെ ഒക്കെ സ്നേഹിക്കാൻ നടക്കണ എന്നെ വേണം പറയാൻ …..ഇത് ഒരു നടയ്ക്കു പോവില്ല ….ഹോ കുക്കിങ് എന്തായാലും ഒന്നു പഠിച്ചേ പറ്റു….അതാവശ്യമാണ് ….
വാസുകി ഈ ചിന്തകളോടെ വീണ്ടും വെളിയിലേക്ക് നോട്ടം പായിച്ചു ….
” അല്ല…. നീ ആ ക്യാന്റീനിന്റെ മുന്നിൽ അല്ലേ ഇത്ര നേരം തപസ്സ് ഇരുന്നത് …..അത്രക്ക് വിശപ്പാരുന്നേൽ അവിടെ നിന്നു കഴിച്ചൂടാരുന്നോ ? ….പോരാത്തതിന് ലഞ്ച് ബ്രെക്കും “….
” നിങ്ങൾക്കിപ്പോ ഫുഡ് വാങ്ങി തരാൻ പറ്റുമോ ഇല്ലിയോ ?….ഒന്നു വിശക്കുന്നു എന്ന് പറഞ്ഞതിനാണോ ഈ കഥാപ്രസംഗം മുഴുവൻ ….എനിക്ക് വിശപ്പില്ല ….ഞാൻ പറഞ്ഞത് തിരിച്ചെടുത്തു ….വീട്ടിൽ ചെന്നിട്ടു കഴിച്ചോളാം ….അല്ലെങ്കിൽ തന്നെ ഇങ്ങനെ വാശി പിടിക്കാൻ ഞാൻ ആരുമല്ലല്ലോ ” ….അവളുടെ ശബ്ദം ഇടറി ….
അത് കേട്ട വിനയ് ഒരു നിമിഷം നിശ്ശബ്ദനായി ….
❤️❤️❤️❤️❤️❤️
Ethile poyapo like und 666 enn athenikkishttayilla…. break it ✌❤
Athu kalakki??❤️❤️
Bro ee week വരില്ലേ?….
ഇന്ന് വരും.. ?
അച്ചൂസ് എന്നാണ് അടുത്ത ഭാഗം വരുക
ഈ വരുന്ന week ല്‍ ഉണ്ടാകും bro…
അച്ചൂസ് എഴുതി തുടങ്ങിയോ……തിരക്ക് ഒകെ കുറഞ്ഞാൽ ഒരു അപ്ഡേഷൻ തരണേ???……
Ezhuthi kondirikkukayanu tallrbro??