ഇനി വിനയേട്ടന് വെല്ലതും മനസ്സിലായി കാണുമോ ?….
നോട്ടത്തിലും ചോദ്യത്തിലുമൊക്കെ ആകെ ഒരു വശപിശക് ….വാസുകിയെ എന്തെന്നില്ലാത്ത ഒരു ടെൻഷൻ വന്നു പൊതിഞ്ഞു ….അവൾ ഇടയ്ക്കിടെ ഒളികണ്ണിട്ട് അയാളെ നോക്കി ….
വിനയ് നോക്കുമ്പോ അവൾ പെട്ടന്ന് നോട്ടം മാറ്റും ….. ഇടയ്ക്കിടെ അത് ആവർത്തിച്ച് കൊണ്ടിരുന്നു ….
അങ്ങനെ മനസ്സിൽ കള്ളങ്ങളുടെ ഭാരവും പേറി ടെൻഷനോടെ വാസുകി വിനയ്ക്ക് അരികിൽ ഇരുന്നപ്പോൾ എന്തൊക്കെയോ ചിന്തകളുടെ പുറകെ ഉള്ള ഓട്ടത്തിലായിരുന്നു അയാളുടെ മനസ്സും ………
======== ======= =========
നഖവും കടിച്ചു ടെൻഷനോടെ വെളിയിലേക്ക് നോക്കി ഇരിക്കുകയായിരുന്ന വാസുകിയുടെ മനസ്സിൽ പതിയെ പതിയെ സന്തോഷത്തിന്റെ ചെറു കണികകൾ വന്നു നിറയുവാൻ തുടങ്ങിയിരുന്നു …..
താൻ മനസ്സിൽ കണ്ടത് പോലെയെല്ലാം നടത്തിയെടുക്കാൻ കഴിഞ്ഞല്ലോ എന്ന ചിന്ത അവളുടെ മുഖത്ത് ഒരു പുഞ്ചിരിയുടെ രൂപത്തിൽ സ്ഥാനമുറപ്പിച്ചു…..
അല്പം മുൻപ് അയാളുടെ തോളിൽ തല ചായ്ച്ചു കിടന്നതും അരികിൽ കൈ കോർത്തു പിടിച്ചു ചേർന്ന് നിന്നതുമെല്ലാം അവളുടെ മനസ്സിനെ കുളിരണിയിച്ചു ….വിനയ്ക്കൊപ്പം കാറിൽ ഇരിക്കുകയാണെന്ന കാര്യം പോലും അവൾ മറന്നേ പോയിരുന്നു ….
അവൾ ഓരോന്നോർത്തു അറിയാതെ ചിരിച്ചു പോയി….അത് വിനയ് കേൾക്കുകയും ചെയ്തു ….
അവളുടെ ചിരിയുടെ ശബ്ദം കേട്ട് വിനയ് അവളെ നോക്കി….വാസുകി വലിയ സന്തോഷത്തിൽ വേറേതോ ലോകത്തിലെന്ന പോലെ ഇരിക്കുന്നു …
” ഡീ ” ……..വിനയ് അവളെ വിളിച്ചു ….
❤️❤️❤️❤️❤️❤️
Ethile poyapo like und 666 enn athenikkishttayilla…. break it ✌❤
Athu kalakki??❤️❤️
Bro ee week വരില്ലേ?….
ഇന്ന് വരും.. ?
അച്ചൂസ് എന്നാണ് അടുത്ത ഭാഗം വരുക
ഈ വരുന്ന week ല് ഉണ്ടാകും bro…
അച്ചൂസ് എഴുതി തുടങ്ങിയോ……തിരക്ക് ഒകെ കുറഞ്ഞാൽ ഒരു അപ്ഡേഷൻ തരണേ???……
Ezhuthi kondirikkukayanu tallrbro??