ഹൃദയരാഗം 21
Author : അച്ചു ശിവ | Previous Part
” എന്റെ പൊന്നു വാസുകി ,നിന്റെ ഒരു വിധി….ആ നവീനേട്ടനെ തേച്ചിട്ട് നീ ഇങ്ങേരെയാണല്ലോ കെട്ടിയത്….തീരെ ചേർച്ചയില്ലാതായി പോയി….കാര്യം കഴിഞ്ഞപ്പോ നവീൻ ഏട്ടനെ പുറംകാല് കൊണ്ടു ചവിട്ടി തെറിപ്പിച്ചു….എന്നിട്ട് ഒരു കോടീശ്വരനെ കണ്ടപ്പോൾ അയാളുടെ പുറകെ പോയി….ഏതായാലും നിന്റെ സെലെക്ഷൻ വളരെ ബോറായിട്ടുണ്ട് വാസുകി…. ”
അവിടെ കൂടി നിന്നവർ കേൾക്കത്തക്ക വിധത്തിൽ ടീന വാസുകിയോടു പറഞ്ഞു….
ഇത് കേട്ട വാസുകി സർവ്വനിയന്ത്രണവും വിട്ട് അവളെ കൊല്ലാനുള്ള ദേഷ്യത്തോടെ ടീനയെ ദഹിപ്പിച്ചു ഒരു നോട്ടം നോക്കി……
======== ========= =================
വാസുകി പല്ല് കടിച്ചു കൊണ്ടു ടീനയുടെ നേർക്കു തിരിഞ്ഞു….അവളെ അരച്ചു കലക്കി കുടിക്കാനുള്ളത്ര കലി ആ മുഖത്ത് ഉണ്ടായിരുന്നു….
ഇതേ സമയം ഫോണിൽ സംസാരിക്കുകയായിരുന്ന വിനയ് കോൾ കട്ട് ചെയ്തു അവർ നിൽക്കുന്ന ഭാഗത്തേക്ക് നോക്കി….ഇത് കണ്ട അഞ്ജന ടീനയുടെ അടുത്തേക്ക് നീങ്ങുന്ന വാസുകിയുടെ കൈയിൽ കയറി പിടിച്ചു….
” വാസുകി….നീ എന്താ ഈ കാണിക്കുന്നത്….അടങ്ങു മോളേ അടങ്ങു….നിന്റെ വിനയേട്ടൻ ഇങ്ങോട്ട് വരുന്നത് നീ അങ്ങ് മറന്നു പോയോ….സുഖമില്ലെന്നു പറഞ്ഞു വിളിച്ചു വരുത്തീട്ട് ഇവളുമായിട്ട് ഗുസ്തി ഇടുന്നത് കണ്ട് കൊണ്ടു വന്നാൽ നമ്മുടെ പ്ലാനിങ് മൊത്തത്തിൽ ചീറ്റും…ഡീ….ഉടായിപ്പ് ആണെന്ന് മനസ്സിലാകും എന്ന് പോത്തേ….ഇവൾക്കുള്ളത് നമുക്ക് പിന്നെ കൊടുക്കാം….നീ മുഖത്തു പഴേ പോലെ കുറച്ചു ക്ഷീണം ഒക്കെ വാരി തേച്ചു എന്റടുത്തോട്ട് നീങ്ങി നിൽക്കാൻ നോക്ക് “….
അഞ്ജന വാസുകിയ്ക്ക് മാത്രം കേൾക്കാൻ പാകത്തിൽ ശബ്ദം താഴ്ത്തി പറഞ്ഞു….
ഇത് കേട്ട വാസുകി ഞെട്ടലോടെ വിനയ്നെ നോക്കി….
ക്യാന്റീനിൽ നിന്നും അല്പം മാറി ഉയരത്തിൽ ആണു അവർ ഇപ്പോൾ നിൽക്കുന്ന ആൽത്തറ….
❤️❤️❤️❤️❤️❤️
Ethile poyapo like und 666 enn athenikkishttayilla…. break it ✌❤
Athu kalakki??❤️❤️
Bro ee week വരില്ലേ?….
ഇന്ന് വരും.. ?
അച്ചൂസ് എന്നാണ് അടുത്ത ഭാഗം വരുക
ഈ വരുന്ന week ല് ഉണ്ടാകും bro…
അച്ചൂസ് എഴുതി തുടങ്ങിയോ……തിരക്ക് ഒകെ കുറഞ്ഞാൽ ഒരു അപ്ഡേഷൻ തരണേ???……
Ezhuthi kondirikkukayanu tallrbro??