നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2949

Planet Of Reptilians.

റോഷന്റെ ചലനം നിന്നു.. കണ്ണിൽ നിന്നും ഒരു നീർതുള്ളി നിലത്തുവീണുചിതറി…

“അവനെ ഞാൻ ആയിരുന്നു കൊല്ലേണ്ടത്.. എന്തിന് നീ ഇടയിൽ കയറി..! അതിബുദ്ധിയാണ് നീ കാണിച്ചത്..!”

അലറിക്കൊണ്ട് കിംഗ് ആയുധം ഉയർത്തി..

വേറെയൊരു അലർച്ച കേട്ടു… അറോറ ആയിരുന്നു അത്..

ഒരു അടി കിട്ടി കിംഗ് തെറിച്ചു വീണു..
വീണ്ടും അലറിക്കൊണ്ട് അറോറ കിങ്ങിനെ ആക്രമിച്ചു.. കിംഗ് അവളെ തിരിച്ചു ആക്രമിച്ചു എങ്കിലും അവൾ തെന്നിമാറി..

“ഞാൻ ചെയ്തത് നിനക്ക് വേണ്ടിയാണ് റോഷൻ.. ഐ ലവ് യു…നിനക്ക് അത് ഉടനെ തിരിച്ചറിയും..”

അത് പറഞ്ഞ ഉടനെ സ്കാർലെറ്റ് അവന്റെ ചലനമറ്റ ശരീരം ചിറകുകൾ കൊണ്ട് പൊതിഞ്ഞു പിടിച്ചു. അവൾ രത്‌നത്തിന്റെ ശക്തിയിൽ ക്ഷീണിത ആയിരുന്നു.. കൊട്ടാരത്തിന്റെയുള്ളിൽ രത്‌നം അതിശക്തമാണ്.

Kochi, Kerala

മേയർ ക്ലിയോപാട്ര കണ്ണുകൾ മെല്ലെ തുറന്നു..

പെട്ടെന്നാണ് അവൾക്ക് സംഭവിച്ച കാര്യങ്ങളൊക്കെ ഓർമവന്നത്.. അവൾ അലറിക്കൊണ്ട് ചാടി എഴുന്നേറ്റു.

അവൾ ബെഡിൽ ആയിരുന്നു.. അവൾ ചുറ്റും നോക്കി.. ആരുമില്ല.. സ്വപ്നം ആയിരുന്നോ? ഇല്ല.. നെഞ്ചിന്റെ ഇടക്ക് ഒരു നീറ്റൽ..
കത്തി തട്ടിയതാണ്‌..

അവൾ ചുറ്റും നോക്കി.. മേശപ്പുറത് മടക്കി വച്ച ഒരു പേപ്പർ..

അതിന്റെ മുകളിൽ “Read me” എന്ന് എഴുതിയിട്ടുണ്ടായിരുന്നു..

അവൾ വിറയലോടെ എഴുന്നേറ്റ് ചെന്ന് അതെടുത്തു.. മെല്ലെ തുറന്നു..

“Give up or die”

ഇത് മാത്രം ആയിരുന്നു അതിൽ ഉള്ളത്.. അവൾക്ക് അതുകൊണ്ടു എന്താണ് ഉദേശിച്ചത് എന്ന് മനസിലായി.. ഇന്നലെ വന്നവൾ.. അവളെപ്പറ്റി ആലോചിച്ചപ്പോൾ ക്ലിയോപാട്ര വിയർത്തു കുളിച്ചു..

872 Comments

  1. ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….

  2. ഏട്ടാ…. ??

    ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?

    ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??

    //“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///

    ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo

    1. വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??

      അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??

      സ്നേഹത്തോടെ,

      John Wick ??

  3. രക്ഷാധികാരി ബൈജു

    പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
    സ്നേഹത്തോടെ RB

  4. Ith Climax aano bro ?

Comments are closed.