അപരാജിതന്‍ -24[Harshan] 11446

അപരാജിതന്‍

24

ഓം

ത്രയംബകം യജാമഹേ സുഗന്ധിം പുഷ്ടിവർദ്ധനം

ഉർവാരുകമിവ ബന്ധനാത് മൃത്യോർമുക്ഷീയമാമൃതാത്

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ

शिवोहं

ഇന്ന് കന്യയിലെ ആർദ്ര നക്ഷത്രം
(കന്നി മാസത്തിലെ തിരുവാതിര നാൾ )
         അപരാജിതനായ ആദിശങ്കരനെന്ന രുദ്രതേജൻ ലക്ഷ്മിയമ്മയുടെ ഉദരത്തിൽ നിന്നും മണ്ണിൽ പിറന്നു വീണ
സുദിനം..


പ്രിയപ്പെട്ട അപ്പുവിന് ഒത്തിരി സ്നേഹത്തോടെ
ഒരായിരം ജന്മദിനാശംസകൾ.

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ

അഞ്ചു മാസത്തെ ഇടവേള എഴുതിയുണ്ടാക്കാനായി വന്നതിനാൽ പലർക്കും വായനയുടെ ഒഴുക്ക് നഷ്ടമായിട്ടുണ്ടാകും. അങ്ങനെയുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഇവിടെ പ്രസിദ്ധീകരിച്ചിരിക്കുന്ന അപരാജിതൻ- സംഗ്രഹം വായിച്ചിട്ടു കഥയിലേക്ക് കടക്കുക.

ലിങ്ക് താഴെ

https://kadhakal.com/%e0%b4%85%e0%b4%aa%e0%b4%b0%e0%b4%be%e0%b4%9c%e0%b4%bf%e0%b4%a4%e0%b5%bb-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%b8%e0%b4%82%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b9%e0%b4%82/

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ

അറിവിലേക്ക് 

ഇതുവരെ 24 മുതല്‍ 30 വരെ  7 ചാപ്റ്ററുകൾ എഴുതി കഴിഞ്ഞിട്ടുണ്ട്.
ആകെ അഞ്ഞൂറ് പേജുള്ള 7 പാർട്ടുകൾ ഉള്ള ഭാഗം ആണ് ഇന്ന് പബ്ലിഷ് ചെയ്യേണ്ടിയിരുന്നതെങ്കിലും ഉദ്ദേശിച്ച എൻഡിങ് എത്താത്തതിനാൽ ഇനിയും 150 പേജുകൾ കൂടെ എഴുതേണ്ടതിനാലും എഴുതിയത് എഡിറ്റിങ് ചെയ്യാനും അനുയോജ്യമായ ചിത്രങ്ങൾ സംഗീതം ഒക്കെ കണ്ടു പിടിച്ചു എഡിറ്റ് ചെയ്തു സന്നിവേശിപ്പിക്കേണ്ടതിനാലും ഒക്കെയുള്ള സൗകര്യ൦ മുൻനിർത്തി ഓരോ പാർട്ട് വീതം 3 -4 ദിവസ ഇടവേളകളിൽ പബ്ലിഷ് ചെയ്യുന്നതാണ്.

എഴുതുന്ന അത്രയു൦ ദുഷ്കരമല്ല ഒരു കാത്തിരിപ്പും.വായനക്കാരൻറെ പ്രതീക്ഷകളല്ല എഴുതുന്നവൻറെ സങ്കല്പങ്ങളാണ് എഴുത്തിൽ പ്രധാനം, അത് നല്ലതായാലും മോശമായാലും.

കഥയുടെ ഓരോ സന്ദർഭവും എന്താണോ ആവശ്യപ്പെടുന്നത് , മാസ്സ് വേണ്ടയിടത്ത് മാസ്സ് തന്നെയുണ്ടാകും. ഈ ഭാഗം ഒരു മാസ്സ് ആക്ഷൻ സീക്വൻസ് അല്ല എന്ന് വായിച്ചു നിരാശപെടാതെയിരി ക്കാൻ വേണ്ടി ആദ്യമേ അറിയിക്കുന്നു, ഇനി മാസ്സ് ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഒക്ടോബറിൽ എട്ടു ഭാഗങ്ങളും ഇട്ടതിന് ശേഷം വായിക്കുക. 

അഞ്ചു മാസത്തെ ഗ്യാപ്പ് വന്നത്.

2019 ഏപ്രിൽ മുതൽ വായിച്ചു കൊണ്ടിരിക്കുന്ന  ഒട്ടുമിക്കവർക്കും അറിയാവുന്നതായിരിക്കും  .ആദ്യം മൂന്നു ദിവസ ഇടവേളകളിൽ ആയിരുന്നു പിന്നെ ഒരു ആഴ്‌ച ആയി പിന്നെ രണ്ടു ആഴ്ച ആയി പിന്നെ ഒരു മാസമായി. ആദ്യ൦ അഞ്ചു പേജുകൾ ആയിരുന്നത് പിന്നീട് ഓരോ മാസവും 100 -130 പേജുകൾ ആയി.
പോകെ പോകെ കഥയുടെ ആഴവും കൂടി.

മുൻപ് എഴുതാൻ ആവോളം സമയമുണ്ടായിരുന്നു , ഇപ്പോൾ അതുമില്ല,അധിക സമയ ജോലി അതിൻറേതായ സമ്മർദ്ദം, പഠന൦ ,യാത്ര, കുടുംബ കാര്യങ്ങൾ , ബാധ്യതകൾ സമയമുണ്ടായിട്ടു മാത്രം കാര്യമില്ലല്ലോ, എഴുതാനുള്ള ഒരു മൂഡ് കൂടെ വേണമല്ലോ, അതും ഇപ്പോ പഴയ പോലെയില്ല, ഇന്നേക്ക് രണ്ടരവർഷം ആയി അപരാജിതൻ തുടങ്ങിയിട്ട്. വലിച്ചു നീട്ടി കൊണ്ട് പോകുന്നതല്ല എഴുതുമ്പോ ഓരോന്നായി വന്നു പോകുന്നതാണ്. രണ്ടരകൊല്ലമായി ഇന്ന് വരെ ഇഷ്ടം പങ്കുവെച്ചും അഭിപ്രായങ്ങളും വിമർശനങ്ങളും പങ്കുവെച്ചും ഇനി ഇതൊന്നുമില്ലെങ്കിൽ പോലും നിശബ്ദരായി കാത്തിരുന്ന് കഥയെ വായിക്കുന്നതുമായ സ്നേഹമുള്ള  വായനക്കാർ എല്ലാരോടും  നന്ദി മാത്രം. 

എത്രയും പെട്ടെന്ന് തന്നെ ഇത്  അവസാനിപ്പിക്കേണ്ട സമയമായി, അതുകൊണ്ട് ഒക്ടോബറിൽ പബ്ലിഷ് ചെയുന്ന എല്ലാ ഭാഗങ്ങളും അപരാജിതന്റെ 500 -600 പേജുള്ള സെക്കൻഡ് ലാസ്റ്റ് ഭാഗമായി കരുതുക.ഡിസംബറോടെ ക്ളൈമാക്സ് എത്തിക്കാനാണ് ആഗ്രഹിക്കുന്നത്. 

മറ്റൊരു പ്രധാന കാര്യം :

തന്ത്രമാർഗ്ഗത്തിലും കൗളമാർഗ്ഗത്തിലും രതിയ്ക്ക് അതീവപ്രാധാന്യമുണ്ട്  സംസാരദുഖങ്ങളിൽ നിന്നുമുള്ള വിമോചനവും പലവിധ മോക്ഷമാർഗ്ഗങ്ങളിൽ ഒന്നുമാണ് രതി. 

സന്ദർഭങ്ങൾക്കും കഥാപാത്രങ്ങൾക്കും അനുസൃതമായി ചില ഭാഗങ്ങളിൽ രതിയും  ഉൾപ്പെടുത്തിയിട്ടുമുണ്ട്.

ഒഴിവാക്കേണ്ടവർക്ക് ഒഴിവാക്കി വായിക്കാം.

അതുപോലെ ഒരപേക്ഷ കൂടെ.

ഈ കഥയിൽ എങ്ങനെയോ ശിവ സങ്കൽപം വന്നു കൂടി , അതിനി മാറ്റാനും ഒക്കില്ല ,ഭക്തിയ്ക്ക് ഒരുപാട് പ്രധാന്യം ഇതിലുണ്ട് , അതുകൊണ്ടു ഒരു ഭക്തി സീരിയൽ പോലെ ഒക്കെ ഒരു ഒഴുക്ക് തോന്നിയാൽ അതൊരു ബോർ ആയി തോന്നിതുടങ്ങിയാൽ ദയവ് ചെയ്തു ഇവിടെ കൊണ്ട് വായനയെ നിർത്തുക.നിങ്ങൾക്കും ഒരു ചടപ്പ് ആകില്ല.

എനിക്ക് വലുത് ശിവനും ശക്തിയുമാണ്,,,

എന്റെ ചിന്തകളിലും അക്ഷരങ്ങളിലും അതെ ഉണ്ടാകൂ
ഞാൻ ഞാൻ ഇങ്ങനെയെ എഴുതൂ,,

ശിവാനുഗ്രഹം നിറഞ്ഞയൊരു അപരാജിതമാസം ആശംസിക്കുന്നു.

 

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ

Birthday greeting gifted by :Sudheesh

Updated: December 14, 2021 — 12:06 pm

459 Comments

  1. Pettennayikkotte..

  2. ?

  3. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

    Super ❣️?

  4. Appu lakshmi amma ????next part le avrde moments i need it ????

  5. എന്റെ പൊന്ന് ഹർഷേട്ട നിങ്ങള് മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലുവാണല്ലോ..ബാലു എന്തോ വലിയ തെറ്റ് ചെയ്തതെന്ന് ഒരു സൂചന തന്നിരുന്നു… അതിനി അപ്പുവിനോടോ പാറുവിനോടോ ആണോ എന്ന പേടിയാണ്… ബാലുവും ആ കഥയുടെ ഒരു ഭാഗം ആയിരിക്കും എന്ന് തോന്നിയിരുന്നു… പക്ഷെ ഇപ്പൊ അത് ഞാൻ കരുതുമ്പോലെ ആയിരിക്കരുതെ എന്നൊരു ആഗ്രഹം മാത്രേ ഇപ്പൊ ഉള്ളു..ഇന്നലെ തന്നെ ഈ ഭാഗം വായിച്ചു തീർത്തിരുന്നു പക്ഷെ ഇക്കാര്യം എന്നെ വല്ലാതെ അലട്ടിയിരുന്നു..ഇപ്പൊ ആ ചെറിയ ടീസർ കൂടെ കണ്ടപ്പോ പറയാണ്ടിരിക്കാൻ പറ്റിയില്ല..അപ്പുവിന് ഇപ്പൊ തന്നെ ഒരുപാട് എതിരാളികൾ ഉണ്ട് പലയിടത്തു നിന്നും അവനെ ഇല്ലാണ്ടാക്കാൻ പലരും കരുക്കൾ നീക്കുന്നു അവനാരെന്ന് അറിയാതെയും അറിഞ്ഞുകൊണ്ടുമൊക്കെ…ഇപ്പൊ ദാ ഒരു ചതിയും മണക്കുന്നു…ആകെ പ്രാന്ത് ആവുണു?

  6. ഹർഷെട്ടാ…വായിച്ചിട്ട് ഒരേ സമയം സന്തോഷവും അതേ പോലെ പേടിയും സങ്കടവും ഒക്കെ വരുവാ…

    കാലങ്ങൾ കാത്തിരുന്ന ശേഷം കിട്ടിയ മഴ പോലെ ആയിരിന്നു ഈ ഭാഗം….മാസ്സ് ഒന്നും ഇല്ലായിരുന്നെങ്കിൽ കൂടിയും ക്ലാസ്സിനു ഒരു കുറവും ഇല്ല ??

    വലിയ കീറി മുറിച്ചുള്ള കമെന്റ് ഇടാൻ ഒന്നും എനിക്ക് അറിയില്ല..എന്നാലും സന്തോഷം കൊണ്ട് ഇടുവാ..

    എന്നാലും ഭയങ്കര പേടി ആണ്…പാറുനു എന്തെങ്കിലും സംഭവിക്കുമോ …അപ്പുവും പാറുവും ഒന്നികുമോ എന്നൊക്കെ ആലോചിച്ച പേടി വരുവാ…?

    ബാലുനു ഈ പ്രശ്നങ്ങൾ വരാൻ കാരണം അയാൾ ചെയ്ത എന്തോ തെറ്റാലെ..അത് പാറുനോ അപ്പുനോ എന്തെങ്കിലും ദോഷം ആണോ ചെയ്തത്..

    ആലോചിക്കുമ്പോൾ തന്നെ പേടിയാണ്….?

    സാധാരന എന്ഡിങ് ട്രജഡി ആണോ എന്നൊരു സംശയം വന്നാൽ ഞാൻ നിർത്താറ പതിവ്.. കാരണം അമിതിന്റെ ശിവ ത്രിലോജി വായിച്ച ശേഷം കരഞ്ഞതിന്റെ കണക്ക് എനിക്ക് താനെ അറിയില്ല..

    പക്ഷെ ഇത് ഞാൻ വായിക്കും..കാരണം ടെക്സ്റ്റ് ബുക്കിലെ ഒരു കഥ പോലും വായിക്കാൻ മടിച്ചിരുന്ന എന്നെ വായനയുടെ ലോകത്തേക്ക് കൊണ്ടുവന്നത് അപരാജിതൻ ആണ്..

    അതുകൊണ്ടു എന്തായാലും വായിക്കും….

    കരയിക്കില്ല എന്നു വിശ്വസിക്കുന്നു ❤️

  7. Harshettaa…..

    Ningal paranjapole thanne..
    Ellathinum onnichulla abiprayam avasanm parayaam…
    2019 muthal …..athayath balu vinem manu vinem kadayil konduvarunnathinu munb vayikkan tudangiyathaan njan…ippo ivide ethi nikunnu…?

  8. അചലയുടെ birthday
    പാറുവും കുടുംബവും എല്ലാം അറിഞ്ഞു
    അടുത്ത് ഭാഗം മുതൽ ആദി കളി തുടങ്ങുമെന്ന് പ്രദിക്ഷിക്കുന്നു

  9. വല്ലതും കഴിച്ചോ ,,,ബാലുച്ചേട്ടാ ”
    “ഇല്ലടാ ,,”
    “അയ്യോ ,,, എന്നാ ഞാൻ ഇവിടെ നിന്നും എന്തെങ്കിലും വാങ്ങി തരട്ടെ ബാലുച്ചേട്ടാ ”
    “വേണ്ടടാ … വിശപ്പില്ല ,, അതാ കഴിക്കാത്തെ ”

    അവിടെ കൂനിക്കൂടി ഇരിക്കുന്ന ബാലുവിനെ കണ്ടപ്പോൾ അവന്‍റെകണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു.

    ബാലു ഒരു പ്രത്യക സ്വഭാവക്കാരനായത് കൊണ്ട് കൂടുതൽ നിർബന്ധിക്കാനും സാധിക്കില്ല.
    മുക്കാൽ മണിക്കൂർ കൂടെ കഴിഞ്ഞപ്പോൾ മുതലാളിയുടെ കാർ അവിടെ വന്നു നിന്നു.

    അയാൾ പുറത്തേക്കിറങ്ങിയപ്പോൾ ബാലു എഴുന്നേറ്റു
    ഭവ്യതയോടെ കൈകൾ കൂപ്പി
    അയാൾ അത് ശ്രദ്ധിക്കാതെ ഉള്ളിലേക്ക് കയറി.

    ബാലു കൗണ്ടറിന്‍റെ മൂലയിലായി നിന്നു.
    അയാൾ ബാലു അവിടെ നിൽക്കുന്നത് പോലും പരിഗണിച്ചില്ല.
    മുക്കാൽ മണിക്കൂറോള൦ കൂലി കിട്ടാനായി ബാലു നിന്നു , അയാൾ ഒന്ന് നോക്കിയപ്പോൾ കൈകൾ കൂപ്പി തൊഴുതു.
    “ഹും ,,,,,,,,,,,,,?”
    അയാൾ ഒരു മൂളലോടെ കാര്യം തിരക്കി.
    “കൂലി ” ഭയത്തോടെ ബാലു പറഞ്ഞു.
    മുതലാളി ഉള്ളിൽ നിന്നും രണ്ടു നൂറു രൂപ എടുത്തിട്ട് ബാലുവിന്‍റെ നേരെ എറിഞ്ഞു.
    ആ നോട്ട് ബാലുവിന്‍റെ കാലിനു മുന്നിലായി വന്നു വീണു.
    ബാലു , സന്തോഷത്തോടെ ആ കാശ് കുനിഞ്ഞെടുത്ത് നെറ്റിയിൽ തൊഴുത് അയാളെയും വണങ്ങി പുറത്തേക്കിറങ്ങി.
    അയാളുടെ ആ പെരുമാറ്റം , മനുവിനെ നല്ല പോലെ ചൊടിപ്പിച്ചിരുന്നു .
    കേറി ചെന്ന് അയാളെ വലിച്ചു താഴേക്കിട്ടു ചവിട്ടാൻ കാൽ തരിച്ചുവെങ്കിലും ക്ഷമിച്ചു.
    അവരിരുവരും വന്നു കാറിൽ കയറി.
    “എന്തിനാ ഇങ്ങനെയുള്ള നാറികളുടെ കീഴെ പണി എടുക്കുന്നത് ”
    ബാലു ആ രണ്ടു നൂറു രൂപ നോട്ടുകൾ കാണിച്ചു ,
    “ഇതെനിക്ക് കിട്ടുന്നില്ലേടാ,,,,,,,,, ”

    ഒരുപാട് അർത്ഥമുണ്ടായിരുന്നു ആ വാക്കുകൾക്ക്

    1. Ningal karayikko?

    2. കരയിപ്പിക്കായിട്ട് ഇറങ്ങിയേക്കുന്നു…. ?

    3. Sad akki??
      Mattanal alle next part. Waiting……..

    4. ശിക്ഷ സ്വയം ഏറ്റുവാങ്ങുകയാണോ ബാലു ?

    5. മേരുധാമ൦ , swaroopandanda swami, parvathy shivashailathil varunnathu aduthae partil kannumo?

      1. Last partkalili ayirikum

    6. ഇപ്പോളെ സങ്കടം വരുന്നുണ്ട്.. ഒരു ഹാപ്പി ഏൻഡ് തരുമോ എന്ന് ചോദിക്കുന്നില്ല. പക്ഷെ ഒത്തിരി സങ്കടം തരരുത്.. പ്ലീസ് ???

  10. മുയലാളി…. എന്താ പറയാ, പറഞ്ഞ പോലെയൊരു ഫീൽ ഗുഡ്… പീസ്, കൂടുതൽ പറയാൻ ഉള്ള് തുടിക്കുന്നെങ്കിലും ജോലിക്ക് പോണം… ലഞ്ച് ബ്രേക്ക്‌ ആണ്… അപ്പൊ ഒക്ടോബർ 4 ന് കാണാം ????

  11. സുജിത് ഗോൾഡൻ

    എല്ലാവരും അപ്പുവിനെയും പാറുവിനെയും കുറച്ചു ചിന്തിക്കാതെ അവരെ ഒക്കെ നമ്മുക്ക് പരിചയപ്പെടുത്തി തന്ന ബാലു ചേട്ടന്റെ ആരോഗ്യം നന്നാവാൻ പ്രാർത്ഥിക്കു

  12. ആദി, അപ്പു , ശങ്കരൻ എല്ലാം ഒരാളാണെങ്കിലും ഓരോന്നും വളരെ പ്രിയപ്പെട്ടതാകുന്നു. കഥ അതിന്റെ കൂടുതൽ ഉള്ളിലേക്ക് കടക്കുമ്പോൾ അൽപ്പം പേടിയും തോന്നുന്നു.അപ്പുവിന്/ ആദിക്ക് എന്തെങ്കിലും സംഭവിക്കുമോന്നു വിചാരിച്ചു. പ്രജാപതിയും കലിശന്മാരും രണ്ടു ഭാഗത്തും ചതിയും കുടിലതയും കൂടപ്പിറപ്പായുള്ളവർ, അവുരുടെ ഇടയിൽപ്പെട്ട ആട്ടിൻകുട്ടിയാകുമോ ആദി ?

    അടുത്ത അദ്ധ്യായത്തിനായി കാത്തിരിക്കുന്നു

    1. ᴀᴠᴀɴ ᴋᴀʟᴋᴋɪ ᴀʟʟᴇ ᴛʜʜᴇᴇ ᴀʏɪʀɪᴋᴋᴜᴍ

  13. Last itta aa song oru rakshayum illa nalla feel undayirunu

  14. പാറുവിന്റെ പ്രാർത്ഥന കരയിച്ചുകളഞ്ഞല്ലോ

    1. veruthe
      summaaa kizhi aalbichaya

  15. അടുത്ത വരാനിരിക്കുന്ന ശനി ആയ്ച ഉള്ള പാർട്ടിൽ മാവീരന്റെ വെടി തീരുമെന്ന് ഒരു തോന്നൽ -എന്തെന്നാൽ മുത്തശ്ശൻ മാരെയും കൊണ്ട് ആദി ടൗണിൽ പോയത് അവരിലാരോ കണ്ടിട്ടുണ്ടെന്ന് ഒരു തോന്നൽ ?. തോന്നൽ മാത്രേ ഉള്ളൂട്ടോ ഹർഷാപ്പീ ?.കാര്യമാക്കേണ്ട ?

    1. ആദ്യത്തെ പാർട്ട്‌ പ്രസിദ്ധീകരിച്ചപ്പോൾ മുതൽ വായിക്കാൻ തുടങ്ങിയ കഥയായിരുന്നു. ഇത്രയും effort എടുത്ത് എഴുതുന്നതിനെ appreciate ചെയ്യുന്നു. പക്ഷെ, അപരാചിതന്റെ ആത്മാവ് നഷ്ടപ്പെട്ടിരിക്കുന്നു! ചെറിയ ഫാന്റസിയിൽ തുടങ്ങി ഇപ്പോൾ ഭക്തി സീരിയൽ കണക്കെ ആണ് അവതരിപ്പിക്കുന്നത്. ഒട്ടും ഉൾക്കൊള്ളാൻ സാധിക്കുന്നില്ല :-
      ഭക്തിയും മാന്ത്രിക ശക്തിയും ദൈവങ്ങളും എല്ലാം കഥയെ മറ്റൊരു തലത്തിലേക്ക് കൊണ്ട് പോയി എങ്കിലും ബേസിക്ക് thread ന് കാര്യമായ മാറ്റമൊന്നും ഇല്ല.
      മിത്തുകൾ ഉൾപ്പെടുത്തി നല്ല രീതിയിൽ അവതരപ്പിക്കാമായിരുന്നു, പക്ഷെ താങ്കൾ അമാനുഷികനായ എന്തിനെയോ സൃഷിക്കാനുള്ള പെടാപ്പാടിലാണ് എന്ന് കഴിഞ്ഞ കുറച്ച് പാർട്ടുകൾ വായിച്ചപ്പോൾ മനസ്സിലായി. അപരാചിതൻ വായന ഇവിടെ നിർത്തുന്നു ? എന്നെങ്കിലും പഴയ പാർട്ടുകൾ ഒന്നൂടെ വായിക്കുമെന്ന് ഉറപ്പുണ്ട്, പൂർത്തിയാക്കാത്ത മറ്റേ കഥയ്ക്ക് വേണ്ടിയും കാത്തിരിക്കുന്നു ?

      1. !!! അപരാചിതന്റെ ആത്മാവ് നഷ്ടപ്പെട്ടിരിക്കുന്നു !!!
        ഓരോരുത്തർക്കും ഓരോ കാഴ്‌ചപ്പാടുകളല്ലേ അതിനെ മാനിക്കുന്നു
        മണിവത്തൂർ ഈ മാസം തന്നെ ക്ലൈമാക്സ് പ്ലാൻ ചെയുന്നുണ്ട്
        അതിൽ കാണാം , അത് കൂടാതെ ഇനിയും എഴുതുന്ന മറ്റു കഥകളിലും
        ഒരുപാട് സ്നേഹം ഇത് പറഞ്ഞതിന്
        അതുപോലെ ഒരു ഭാരം പോലെ വായിക്കാതെയിരിക്കുന്നതിനും,,
        സ്നേവും ബഹുമാനവും മാത്രം എപ്പോളും
        ഇതുവരെ തുടർന്നതിനു ഹൃദയപൂർവ്വം നന്ദിയും
        എനിക്ക് വലുത് ശിവനും ശക്തിയുമാണ്,,,
        അതിൽ നിന്നും ഉരുത്തിരിയുന്ന അമാനുഷികതകളും
        എന്റെ ചിന്തകളിലും അക്ഷരങ്ങളിലും അതെ ഉണ്ടാകൂ
        ഞാൻ ഞാൻ ഇങ്ങനെയെ എഴുതൂ,,

        1. വായനക്കാർക്ക് ഒത്തിരി സങ്കല്പങ്ങൾ ഉണ്ടാവും .. പ്രതീക്ഷകളും .. പക്ഷെ അപരാജിതൻ ,അത് ഹർഷപ്പിയുടെ കഥ ആണ് ..മുന്നേ ഒരിക്കൽ പറഞ്ഞതാണ്.. ഈ രണ്ടു വർഷത്തെ യാത്രയിൽ കണ്ടതിൽ കൂടുതൽ വിമർശനങ്ങൾ ഒന്നും ഇനി ഏതായാലും വരാനില്ല .. എല്ലാവര്ക്കും എല്ലാം ഇഷ്ടപ്പെടണം എന്നുമില്ല .. എന്നാൽ ഹർഷപ്പിയുടെ ആ ഭ്രിഗു അത് മനസ്സിലാകുന്നവർ അടുത്ത പാർട്ടും കാത്തു കണ്ണിൽ പെട്രോളും ഒഴിച്ച് ഇരിപ്പുണ്ട് .. വന്നോട്ടെ.. പോന്നോട്ടെ സോണിയാ .. കാട്ടുമല്ലി പൂത്തിരിക്കു ..കാവൽക്കാരൻ ..

          1. മാട്ടുക്കര വേല ഉൻ മട്ടാ കൊഞ്ചം പതുക്കടാ.. ??❤️

            ഇപ്പോഴും കേക്കാറുണ്ട്, തെങ്ക്സ് ഹർഷാപ്പി, വല്ലാത്ത ഫീൽ ആണ്‌ ആ പാട്ടു, അപ്പുവും പാറുവും കാളവണ്ടിയിൽ പോകുന്ന ചിത്രം ആണ്‌ അത് കേക്കുമ്പോ മനസ്സിൽ വരിക, പ്രേം നാസിറിന് പകരം..?❤️

        2. മേരുധാമ൦ , swaroopandanda swami, parvathy shivashailathil varunnathu aduthae partil kannumo?

        3. കണ്ണേട്ടൻ

          പ്രിയ സുഹൃത്തേ ഒരു കലാസൃഷ്ടിയുടെ ആത്മാവ് ആ സൃഷ്ടവിന്റെ ഹൃദയത്തിൽ നിന്നും വരുന്നതാണ്. നമുക്ക് ചിലപ്പോൾ ഉൾകൊള്ളാൻ ആവില്ല പക്ഷെ ആ സൃഷ്ടി അതിന്റെ പരമകോടിയിൽ എത്തിക്കാൻ മാത്രമേ ആയാൾ ശ്രമിക്കു. എന്തുമാത്രം effort എടുത്തായിരിക്കും ഓരോ കഥാപാത്രത്തേയും അതിന്റെ അവസരോചിമമായി ഇതിൽ പ്രതിപതിച്ചിരിക്കുന്നത്. ഒരു സൃഷ്ടി അത് എത്ര വലുതാണെങ്കിലും ചെറുതാണെങ്കിലും പരാമർശങ്ങൾ ഉണ്ടാവാം അത് സൃഷ്ടവിന്റെ മാർഗ്ഗത്തെ വിഘനം ചെയ്തുകൊണ്ടാവരുത്. ഓരോ സൃഷ്ടിയും ആ എഴുത്തുകാരൻ വിവിധ കഥാപാത്രങ്ങൾ ആയി സ്വയം അവരോധിച്ചിട്ടാണ് അത് ബ്രയിനിൽ നിന്നും വിരൽത്തുമ്പിലേക്ക് പകരുന്നതും,ഒരുപാടു സംവാദങ്ങൾ നടക്കുന്ന പ്രക്രിയ ആണിത്.
          ആര് എന്തൊക്കെ പറഞ്ഞകും ഇതൊരു മനോഹര സൃഷ്ടി ആണ്.
          അംഗീകരിക്കണം ഈ കഴിവിനെ. നീരൂപണം ആവാം അത് സൃഷ്ടവിന്റെ കഴിവിനെ ചോദ്യം ചെയ്തു കൊണ്ടാവരുത്.
          അപാരം ഒരു variety തലം ആണ്

        4. അളിയാ.. ഇങ്ങനെ തന്നെ എഴുതിയാൽ മതി. എന്നെ പോലുള്ള ഋങ്ങൾക്ക് ഇതു തന്നെ താങ്ങാൻ പറ്റുന്നില്ല. ?

      2. ആത്മാവ് എന്ന് നിങ്ങൾ ഉദ്ദേശിക്കുന്നത് രോമാഞ്ചം സീനുകൾ ആണോ ബ്രണ്ടെ…. ?????

      3. Dexter ചേട്ടാ Good Bye … ഓരോരുത്തർക്ക് ഓരോ Tasteകളാണ് അതനുസരിച്ച് വിളമ്പാൻ ഇത് Hotel അല്ല… എഴുത്തുകാരന്റെ ഭാവനയിൽ എന്തു വിരിയുന്നുവോ.. അത് ഇവിടെ വരും…. രണ്ടാം തീയതി വരണേ… ആത്മാവ് ചിലപ്പോൾ തിരിച്ചു കിട്ടിയാലോ

      4. ♥️ദേവന്‍♥️

        “അപരാജിതന്റെ ആത്മാവ് നഷ്ട പെട്ടിരിക്കുന്നു ” സുഖമുള്ള പദ പ്രയോഗം…പക്ഷെ ആസ്ഥാനത്തെ പദ പ്രയോഗം എഴുത്തു കാരന്റെ മനസ്സിനെയും വേദനിപ്പിക്കും…. പിന്നെ ഓരോ വയനാകാരനും ഓരോ മനസ്സാണ്…ആദ്യ ഭാഗം തൊട്ടു ഇതുവരെ ഒറ്റ ഇരുപ്പിൽ വായിച്ചു തീർതിട്ടുള്ള ആളാണ് ഞാൻ… ഏതൊരു വായനക്കാരനെയും മുഷിപ്പിക്കാതെ തരത്തിൽ എഴുതാൻ ഹർഷാപ്പിക്കുള്ള കഴിവിനെ അഭിനന്ദിക്കാതിരിക്കാൻ ആവില്ല….കഥയിലെ ഭക്തിയെ ഉൾക്കൊള്ളാൻ സാധിക്കാത്തവർ ഉണ്ട്…. അല്ലെങ്കിലും ശിവനെ പൂർണമായി “ഉൾക്കൊള്ളാൻ പാർവതി ദേവിക്കു പോലും കഴിഞിട്ടിട്ടില്ല “”

        ഇഷ്ടമല്ലാത്തൊരു കഥയെ കഷ്ടപ്പെട്ട് വായിക്കാൻ എന്തായാലും കഥാകാരൻ എന്തായാലും പറഞ്ഞിട്ടില്ല… അത് കൊണ്ട് തന്നേ ഈ ഒരു കമന്റ്‌… ഒരു പ്രഹസനം പോലെയേ തോന്നുന്നുള്ളു…അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം എന്നത് പോലെ…

        “”മിത്തുകൾ ഉൾപ്പെടുത്തി നല്ല രീതിയിൽ അവതരിപ്പിക്കാമായിരുന്നു “”… എന്താണ് മിത്തുകൾ… മിഥ്യ ആയതെന്തോ അതൊക്കെയും മിത്തുകൾ ആണ്… അതിൽ ഭക്തിയും മന്ത്രികതയും എല്ലാം പെടും… ഭക്തി തന്നേ വലിയൊരു ഫാന്റസി ആണ്… ഓരോരുത്തരുടെയും ഉപ ബോധ മനസ്സിൽ ഉറങ്ങി കിടക്കുന്ന ആരൊക്കെയോ പറഞ്ഞു തന്ന കഥകളിലൂടെ കേട്ടു കേൾവിയിലൂടെ മനസ്സിൽ ഉരുതിരിയുന്ന ചിന്തകളുടെ തുക തന്നെയാണ് അരൂപത്തിലേക് മനസ്സിനെ ആവാഹിക്കുന്ന മനസ്സിന്റെ ഭക്തിയും…. ഞാൻ എന്തായാലും ഭക്തി സീരിയലുകൾ കാണാത്ത കൊണ്ടാവണം… ഈ കഥ വായിച്ചപ്പോൾ അങ്ങനെ തോന്നിയില്ല….
        എന്തായാലും താങ്കൾ നിർത്തി പോയതിന് വായനക്കാരൻ എന്ന നിലയിൽ നന്ദി പറയാതിരിക്കാൻ ആവില്ല…. കാരണം അത്രയെങ്കിലും നെറ്റ്‌വർക്ക് ട്രാഫിക് കുറയും എന്നൊരു സ്വാർത്ഥ ചിന്ത ആണെ.. ?..

        ഇഷ്ട പെട്ടൊരു കഥയുടെ നെഗറ്റീവ് കംമെന്റിനോട് തോന്നിയൊരു മറുപടി അത്രയുമേ ഉള്ളു… ഇതൊരിക്കലും താങ്കൾക്കുള്ള മറുപടി അല്ല അത് പറയാനുള്ള അർഹത ഹർഷാപ്പിക് മാത്രമാണ്….
        സ്നേഹത്തോടെ
        ♥️ദേവൻ♥️

        1. Ith namude tharavatile devettan aano

        2. മനസ്സു നിറഞ്ഞൊരു reply നന്ദി സഹോദര ഈ കഥ നെഞ്ചിൽ കൊണ്ടുനടന്ന് അതിനു സൃഷ്ടി പരിവേഷം നൽകുന്ന ഹർഷാപ്പിയുടെ ചിന്തകളിലൂടെ ഈ കഥ വായിക്കാനാണ് എന്നും ഇഷ്ട്ടം ഈ കഥയെയും കഥാകാരനെയും സ്നേഹിക്കുന്നവർ ഇവിടെ നിരവധിയുണ്ട് അവർക്ക് വേണ്ടതെല്ലാം ഹർഷപ്പി എഴുതുന്നുമുണ്ട് എല്ലാം ശിവമയം

      5. dexter ചേട്ടാ അപ്പൊ ശെരി ബൈ..താങ്കളുടെ ഇഷ്ടത്തിനുള്ള കഥയാണ് വേണ്ടതെങ്കിൽ സ്വന്തമായി എഴുതൂ..സംതൃപ്തി വരുമ്പോലെ എഴുതിക്കോളൂ..ആത്മാവിനെ പിടിച്ചു വെച്ചിട്ടൊ പറത്തി വിട്ടിട്ടോ എങ്ങനെ വേണേലും..ഇവിടെ എഴുത്തുകാരൻ അദ്ദേഹത്തിന്റെ ഇഷ്ടത്തിനെ എഴുതൂ..പറ്റുമെങ്കിൽ വായിച്ചാൽ മതി..?

  16. ഈ ഭാഗത്തിൽ എല്ലാവരേയും ഉൾപ്പെടുത്തി….
    എല്ലാവരും ഒന്നിനാെന്ന് മെച്ചം……

    പോസിറ്റീവ് റോൾ ചെയ്യുന്നവരും നെഗറ്റീവ് റോൾ ചെയ്യുന്നവരും എല്ലാവരും ഒരേ പൊളിയാണ്..

    പക്ഷെ പാർവ്വതിയുടെ ഭാഗം വരുമ്പോൾ നല്ല ചടപ്പ് തോന്നുന്നു…
    സത്യം പറഞ്ഞാൽ പാർവ്വതിയുടെ ഭാഗം എനിക്ക് വായിക്കാൻ പോലും താൽപ്പര്യം തോന്നുന്നില്ല….

    ശിവരഞ്ചനെ പ്രണയിക്കുന്ന ആദിയെ വെറുക്കുന്ന പാർവ്വതിയെ സത്യം പറഞ്ഞാൽ എനിക്കിഷ്ടമായിരുന്നു…..

    പക്ഷെ ഇപ്പോഴുള്ള അവളുടെ സ്വാഭാവം എന്റെ പാെന്നോ അൺസഹിക്കബിൾ

  17. ആദിശങ്കരാ..❤️

    ഹർഷാപ്പി, 5-6 പാർട്ട്‌, അതും 10-500 പേജ് ഒക്കെ വായിച്ചിട്ട് ഒരുമിച്ച് കമന്റ്‌ ഇടാൻ ഉള്ള ത്രാണി എനിക്ക് ഇല്ല, അതുകൊണ്ട് എല്ലാ പാർട്ടിലും njan കമന്റ്‌ ഇട്ട് ബുദ്ധിമുട്ടിക്കും.. ??

    കാത്തിരിപ്പിന്റെ കാര്യം ഒക്കെ അറിയാല്ലോ, ഇന്നലെ രാത്രി 83 പേജ് വരെ വായിച്ചു അത് കഴിഞ്ഞപ്പോ സൈറ്റ് പണി തന്നു, ഇന്ന് രാവിലെ എണീറ്റപ്പോ ഇയർ ബാലൻസും പോയി (ആദ്യമായി വന്നത് 4-5 മാസം മുൻപ് ആണ്‌, പക്ഷെ ഇന്ന് രാവിലെ ഒരു സൂചനയും ഇല്ലാതെ വന്നപ്പോ, സീൻ ആയി), നല്ല രസം, ഇപ്പൊ ഒക്കെ ആയപ്പോ വായിച്ചു തീർത്തു, ഒന്ന് മാറി കിട്ടിയ മതിയായിരുന്നു, വ്യായാമം ചെയ്യുന്നുണ്ട്, ഇനീം ഒരുപാട് പാർട്ട്‌ വരാൻ ഉള്ളതല്ലേ, അപ്പൊ റെഡി ആയി ഇരിക്കണം.. ?

    ———

    എന്നത്തേയും പോലെ, എന്ത് പറയാൻ ആണ്‌, സ്പീച്ലെസ്സ്, അത് തന്നെ.. ബാലുവിനെ ആണ്‌ എനിക്ക് മനസിലാകാതെ, അതുപോലെ ഈ കറുത്ത പക്ഷം എന്താന്ന് എനിക്ക് മനസിലായില്ല..

    പാറു ആകെ മാറിപ്പോയല്ലോ, ഇപ്പൊ ഉറപ്പിച്ചു പറയുന്നത് പോലെ ആയല്ലോ, എനിക്ക് അപ്പു മതിയെന്ന്.. പക്ഷെ അവള് കൊറച്ച്കൂടി അനുഭവിക്കണം, നമ്മടെ വൈഗു ആയുള്ള ആദിയുടെ വിവാഹക്കാര്യം അവൾ അറിയുമ്പോ അവളുടെ റിയാക്ഷൻ എനിക്ക് കാണണം, ഇല്ലെങ്കിൽ അത് നടന്നില്ലെങ്കിൽ അപ്പു അവളുടെ കല്യാണത്തിന് പോയപ്പോ അനുഭവിച്ചത്‌ വെറുതെ ആകും, ഞാൻ ആ പാർട്ടിന് വേണ്ടി ഒരുപാട് ആയി കാത്തിരിക്കുന്നു, ഹോപ്പ് ഇറ്റ് ഹാപ്പെൻസ്.. ?

    … അതുപോലെ വൈഗുവിന്റെ കാര്യം പറഞ്ഞപ്പോഴാ, ആ പെണ്ണ് എന്ത് പൊളിയാ, ഈ പാർവതിയുടെയും, അമ്രപാലിയുടെയും ഒക്കെ സൗന്ദര്യം അവരുടെ ഭംഗിയെ വർണിച്ചു ഞങ്ങളെ മയാക്കിയപ്പോ, ഞാൻ മയങ്ങിയത് വൈഗുവിന്റെ സംസാരത്തിൽ ആണ്‌, ആ തമിഴ് അഴകിൽ, ഈ പാർട്ടിൽ ആ ജീപ്പ് യാത്ര വേറെ ലെവൽ ആയിരുന്നു, അവക്ക് ആദിയോട് ഉള്ള ആ സ്നേഹം അവനും ഒരു നിമിഷത്തേക്ക് മനസിലാക്കുന്നത് കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി..❤️?

    ..എനിക്ക് ഉൾകൊള്ളാൻ പറ്റാതെ വരാൻ പോകുന്നത് വൈഗുവിനെ ഇവൻ കെട്ടാതെ വരുമ്പോ ഉള്ള ആ മൊമെന്റ് വരുവണേൽ, ആ സമയത്തു അവളുടെ സങ്കടം തന്നെ ആകും ??

    ആ രാജശേഖരൻ നമ്മടെ അപ്പുവിനെ കൊണ്ട് തന്നെ അവന്റെ വീട് പൊളിപ്പിച്ചല്ലേ, അയാളെ വർണിക്കാൻ എന്റെക്കയിൽ വളരെ മനോഹരമായ വാക്കുകൾ ഒണ്ട്, പക്ഷെ ആ വാക്കുകൾ പോരാ എന്ന് എനിക്ക് തോന്നി പോകുന്നു.. അയാളൊക്കെ കൊല്ലേണ്ട സമയം കഴിഞ്ഞു, ഇത്രയൊക്കെ ഒരാളെ ദ്രോഹിക്കാൻ ആർക്കും അവകാശം ഇല്ല, സത്യം പറഞ്ഞാൽ മഹിറന്മാരും ബാക്കി വില്ലന്മാരും ഒക്കെ ദ്രോഹിച്ചു കൊന്നു കളഞ്ഞല്ലേ ഒള്ളു, ആ മനുഷ്യർക്ക് സ്വർഗത്തിൽ എങ്കിലും സമാധാനം ഒണ്ട്, പക്ഷെ ഈ പരമചെറ്റ അവന്റെ അച്ഛൻ ചെയ്തു എന്ന് പറഞ്‍ ഒരു തെളിവും ഇല്ലാതെ എത്ര വർഷം ആണ്‌ അവനെ നരകിപ്പിച്ചേ, അതുപോലെ അയാളുടെ തൊലിഞ്ഞ സന്താനം പാർവതി പിശാശും, ഞാൻ ഒന്നും പറയുന്നില്ല, പറഞ്ഞാൽ ചെലപ്പോ കൂടി പോകും, അല്ലെങ്കിൽ തീരില്ല.. ?

    ഈ പാർട്ടിൽ കോമഡി സാദനം ആയിരുന്നു ശംബുവും ശങ്കരനും തമ്മിൽ ഉള്ള സർക്കാർ സംഭാഷണം, എന്റെ പൊന്നു ടീമേ ചിരിച് ഇല്ലാതായി, ആ മരത്തിന്റെ മോളിൽ ഇരിക്കണ കണ്ടു എന്ന് പറഞ്ഞതൊക്കെ, കോപ്പ്.. ????

    പിന്നെ, പിന്നെ ഈ പാർട്ടിലെ ഏറ്റവും വല്യ ഹിഗ്‌ലൈറ്, അല്ലെങ്കിൽ എന്റെ ഫേവറിറ്റ് പോർഷൻ, അത് ലക്ഷ്മി അമ്മയുടെയും അപ്പുവിന്റെ അച്ഛന്റെയും പ്രൊപോസൽ സീൻ തന്നെ ആയിരുന്നു, ഹോ മാജിക്കൽ, ലക്ഷ്മി അമ്മ ഒടുക്കത്തെ ബോൾഡ് ആകും എന്ന് എനിക്ക് അറിയായിരുന്നു, കാരണം ലക്ഷ്മി ദേവി അല്ലെ, പക്ഷെ, അപ്പുന്റെ അച്ഛന്റെ ഇക്ഷ വരപ്പിക്കും എന്ന് ഞാൻ കരുതിയില്ല, ഹോ.. ??

    .. അതിന്റെ ഇടക്ക് അപ്പു ഇതെല്ലാം കണ്ടിട്ട് എനിക്ക് ഇതൊന്നും കണ്ടുനിക്കാൻ പറ്റില്ല എന്ന് പറയണ കണ്ടിട്ട്, മറ്റേ തണ്ണീർമത്തൻ ദിനങ്ങളിൽ വിനീത് ശ്രീനിവാസന്റെ അവസാനത്തെ പോലീസ് ഓടിക്കുന്ന സീൻ കണ്ടിട്ട് നമ്മടെ നസ്ലൻ പറയില്ലേ “എനിക്ക് ഇതൊന്നും കണ്ടു നിക്കാൻ പറ്റണില്ല, ഞാൻ പോണേനു..”, അത് ഓർമ വന്നു.. ??

    ഇനി അങ്ങോട്ട് മൂഡ് ആക്കി കൊല്ലാൻ ആണല്ലേ ഉദ്ദേശം, ഈ പാർട്ടിൽ മറ്റേ പുള്ളിക്കാരന്റെ കൊട്ടാരത്തിൽ വെച്ചുള്ള സീൻ, അതുപോലെ, ആ വേശ്യാലയത്തിലെ സീൻ ഒക്കെ, കഥയുടെ അവസാനം വരുന്ന പാർട്ടുകളിൽ ഇതിലും ഇടിവെട്ട് സാദനം വന്നൊണ്ടെന്ന് കേട്ട്, ഉഫ്.. ??

    ഒരു കാര്യം ചോദിച്ചോട്ടെ ഈ കപിലനെ കൊന്നില്ലേ അപ്പൊ, ആ തോക്ക് തലേൽ ചൂണ്ടിയിട്ട് അപ്പൊ വെടി അല്ലെ പൊട്ടിച്ചേ, അതോ തോക്ക് കൊണ്ട് ഇടിക്കുവാണോ ചെയ്തേ, ഞാൻ കരുതി തീർന്നെന്ന.. ?

    .. എന്തയാലും നന്നായി, ചാരു ഇപ്പത്തന്നെ ഒരുപാട് അനുഭവിച്ചു, ഇനി ഇതും കൂടെ ആയിരുന്നേൽ അത് ഒരുപാട് കടന്ന കൈ ആയി പോയേനെ, അപ്പു ഇവരെ ഒക്കെ പോയി രക്ഷിക്കുന്ന സീൻ ഒകെ ഓർക്കുമ്പോ തന്നെ രോമാഞ്ചം വരുന്നു.. ????

    വേറെ എന്ത് പറയാനാ ഹർഷാപ്പി, എനിക്ക് ഈ പോർഷൻ ഒക്കെ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു കമന്റ്‌ ഇടുമ്പോ നിങ്ങക്ക് കിട്ടുന്ന സന്തോഷം, അത് തന്നെ അല്ലെ എന്റെയും സന്തോഷം, അതുപോലെ ഇത്രേം കശ്ത്തപ്പെടുന്നതിനുള്ള അംഗീകാരം, കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി, പക്ഷെ ആ കാത്തിരിപ്പ് ഈ പ്രാവശ്യം രണ്ടു ദിവസത്തേക്ക് മാത്രം മതിയല്ലോ എന്ന് ഓർക്കുമ്പോ വല്ലാത്ത സന്തോഷവും ഒണ്ട് താനും.. ?❤️

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. Kapilane konnillallo…. upadravichu, kaal pollichu, athre ullu…. avante koottukar avane paricharikkunnund… charuvinte aalalle avan

      1. അതല്ല അവൻ രക്ഷപെടാൻ പോകുന്ന ആ സീൻ അവസാനിക്കുന്നത് ഇങ്ങനെ ആണ്‌, ഞാൻ പറഞ്ഞത്, അവനെ കൊന്നു എന്ന് പറഞ്ഞില്ല ബട്ട്‌ തോക്ക് ചൂണ്ടിയിട്ട് അട്ടഹസിച്ചു അവന്റെ കരച്ചിലും വെടി ഉച്ചയും കേട്ടാണ് ആ സീൻ തീരുന്നത്, അതുകൊണ്ട് ചോദിച്ചതാ, അത് ജസ്റ്റ്‌ നമ്മളെ പേടിപ്പിക്കാൻ എഴുതിയതാകാം, ബട്ട്‌ അത് കഴിഞ്ഞ് ചാരു ഉറക്കത്തിന് എണീറ്റിട്ട് അവളുടെ ആർക്കോ എന്തോ ആപത്ത് സംഭവിച്ചു എന്ന് പറയുന്നില്ലേ, അപ്പൊ കരുതി കപിലൻ ശെരിക്കും മരിച്ചെന്നു.. അത്രേ ഉദ്ദേശിച്ചൊള്ളു.. ?

  18. E Balu anoo, mate mining area ille main gunda, Peru eduthu paranjirunu, paramu…. , just oru doubt , avide ittu appu paramune kathikum alleee….,

  19. ??????????❤❤❤❤❤❤❤?????????❤❤❤❤???

    1. ഒത്തിരി ഇഷ്‌ടമായി ഈ പാർട്ടിൽ എല്ലാവരെയും പൃഥ്പതിച്ചത നന്നായി ഒരു ക്യാന്ന്നുനോട്ടി കിട്ടി അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  20. Waiting for the next part,keep it up
    All the characters ware amazing..

  21. Waiting for the next part

Comments are closed.