അപരാജിതന്‍ -24[Harshan] 11450

അപരാജിതന്‍

24

ഓം

ത്രയംബകം യജാമഹേ സുഗന്ധിം പുഷ്ടിവർദ്ധനം

ഉർവാരുകമിവ ബന്ധനാത് മൃത്യോർമുക്ഷീയമാമൃതാത്

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ

शिवोहं

ഇന്ന് കന്യയിലെ ആർദ്ര നക്ഷത്രം
(കന്നി മാസത്തിലെ തിരുവാതിര നാൾ )
         അപരാജിതനായ ആദിശങ്കരനെന്ന രുദ്രതേജൻ ലക്ഷ്മിയമ്മയുടെ ഉദരത്തിൽ നിന്നും മണ്ണിൽ പിറന്നു വീണ
സുദിനം..


പ്രിയപ്പെട്ട അപ്പുവിന് ഒത്തിരി സ്നേഹത്തോടെ
ഒരായിരം ജന്മദിനാശംസകൾ.

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ

അഞ്ചു മാസത്തെ ഇടവേള എഴുതിയുണ്ടാക്കാനായി വന്നതിനാൽ പലർക്കും വായനയുടെ ഒഴുക്ക് നഷ്ടമായിട്ടുണ്ടാകും. അങ്ങനെയുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഇവിടെ പ്രസിദ്ധീകരിച്ചിരിക്കുന്ന അപരാജിതൻ- സംഗ്രഹം വായിച്ചിട്ടു കഥയിലേക്ക് കടക്കുക.

ലിങ്ക് താഴെ

https://kadhakal.com/%e0%b4%85%e0%b4%aa%e0%b4%b0%e0%b4%be%e0%b4%9c%e0%b4%bf%e0%b4%a4%e0%b5%bb-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%b8%e0%b4%82%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b9%e0%b4%82/

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ

അറിവിലേക്ക് 

ഇതുവരെ 24 മുതല്‍ 30 വരെ  7 ചാപ്റ്ററുകൾ എഴുതി കഴിഞ്ഞിട്ടുണ്ട്.
ആകെ അഞ്ഞൂറ് പേജുള്ള 7 പാർട്ടുകൾ ഉള്ള ഭാഗം ആണ് ഇന്ന് പബ്ലിഷ് ചെയ്യേണ്ടിയിരുന്നതെങ്കിലും ഉദ്ദേശിച്ച എൻഡിങ് എത്താത്തതിനാൽ ഇനിയും 150 പേജുകൾ കൂടെ എഴുതേണ്ടതിനാലും എഴുതിയത് എഡിറ്റിങ് ചെയ്യാനും അനുയോജ്യമായ ചിത്രങ്ങൾ സംഗീതം ഒക്കെ കണ്ടു പിടിച്ചു എഡിറ്റ് ചെയ്തു സന്നിവേശിപ്പിക്കേണ്ടതിനാലും ഒക്കെയുള്ള സൗകര്യ൦ മുൻനിർത്തി ഓരോ പാർട്ട് വീതം 3 -4 ദിവസ ഇടവേളകളിൽ പബ്ലിഷ് ചെയ്യുന്നതാണ്.

എഴുതുന്ന അത്രയു൦ ദുഷ്കരമല്ല ഒരു കാത്തിരിപ്പും.വായനക്കാരൻറെ പ്രതീക്ഷകളല്ല എഴുതുന്നവൻറെ സങ്കല്പങ്ങളാണ് എഴുത്തിൽ പ്രധാനം, അത് നല്ലതായാലും മോശമായാലും.

കഥയുടെ ഓരോ സന്ദർഭവും എന്താണോ ആവശ്യപ്പെടുന്നത് , മാസ്സ് വേണ്ടയിടത്ത് മാസ്സ് തന്നെയുണ്ടാകും. ഈ ഭാഗം ഒരു മാസ്സ് ആക്ഷൻ സീക്വൻസ് അല്ല എന്ന് വായിച്ചു നിരാശപെടാതെയിരി ക്കാൻ വേണ്ടി ആദ്യമേ അറിയിക്കുന്നു, ഇനി മാസ്സ് ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഒക്ടോബറിൽ എട്ടു ഭാഗങ്ങളും ഇട്ടതിന് ശേഷം വായിക്കുക. 

അഞ്ചു മാസത്തെ ഗ്യാപ്പ് വന്നത്.

2019 ഏപ്രിൽ മുതൽ വായിച്ചു കൊണ്ടിരിക്കുന്ന  ഒട്ടുമിക്കവർക്കും അറിയാവുന്നതായിരിക്കും  .ആദ്യം മൂന്നു ദിവസ ഇടവേളകളിൽ ആയിരുന്നു പിന്നെ ഒരു ആഴ്‌ച ആയി പിന്നെ രണ്ടു ആഴ്ച ആയി പിന്നെ ഒരു മാസമായി. ആദ്യ൦ അഞ്ചു പേജുകൾ ആയിരുന്നത് പിന്നീട് ഓരോ മാസവും 100 -130 പേജുകൾ ആയി.
പോകെ പോകെ കഥയുടെ ആഴവും കൂടി.

മുൻപ് എഴുതാൻ ആവോളം സമയമുണ്ടായിരുന്നു , ഇപ്പോൾ അതുമില്ല,അധിക സമയ ജോലി അതിൻറേതായ സമ്മർദ്ദം, പഠന൦ ,യാത്ര, കുടുംബ കാര്യങ്ങൾ , ബാധ്യതകൾ സമയമുണ്ടായിട്ടു മാത്രം കാര്യമില്ലല്ലോ, എഴുതാനുള്ള ഒരു മൂഡ് കൂടെ വേണമല്ലോ, അതും ഇപ്പോ പഴയ പോലെയില്ല, ഇന്നേക്ക് രണ്ടരവർഷം ആയി അപരാജിതൻ തുടങ്ങിയിട്ട്. വലിച്ചു നീട്ടി കൊണ്ട് പോകുന്നതല്ല എഴുതുമ്പോ ഓരോന്നായി വന്നു പോകുന്നതാണ്. രണ്ടരകൊല്ലമായി ഇന്ന് വരെ ഇഷ്ടം പങ്കുവെച്ചും അഭിപ്രായങ്ങളും വിമർശനങ്ങളും പങ്കുവെച്ചും ഇനി ഇതൊന്നുമില്ലെങ്കിൽ പോലും നിശബ്ദരായി കാത്തിരുന്ന് കഥയെ വായിക്കുന്നതുമായ സ്നേഹമുള്ള  വായനക്കാർ എല്ലാരോടും  നന്ദി മാത്രം. 

എത്രയും പെട്ടെന്ന് തന്നെ ഇത്  അവസാനിപ്പിക്കേണ്ട സമയമായി, അതുകൊണ്ട് ഒക്ടോബറിൽ പബ്ലിഷ് ചെയുന്ന എല്ലാ ഭാഗങ്ങളും അപരാജിതന്റെ 500 -600 പേജുള്ള സെക്കൻഡ് ലാസ്റ്റ് ഭാഗമായി കരുതുക.ഡിസംബറോടെ ക്ളൈമാക്സ് എത്തിക്കാനാണ് ആഗ്രഹിക്കുന്നത്. 

മറ്റൊരു പ്രധാന കാര്യം :

തന്ത്രമാർഗ്ഗത്തിലും കൗളമാർഗ്ഗത്തിലും രതിയ്ക്ക് അതീവപ്രാധാന്യമുണ്ട്  സംസാരദുഖങ്ങളിൽ നിന്നുമുള്ള വിമോചനവും പലവിധ മോക്ഷമാർഗ്ഗങ്ങളിൽ ഒന്നുമാണ് രതി. 

സന്ദർഭങ്ങൾക്കും കഥാപാത്രങ്ങൾക്കും അനുസൃതമായി ചില ഭാഗങ്ങളിൽ രതിയും  ഉൾപ്പെടുത്തിയിട്ടുമുണ്ട്.

ഒഴിവാക്കേണ്ടവർക്ക് ഒഴിവാക്കി വായിക്കാം.

അതുപോലെ ഒരപേക്ഷ കൂടെ.

ഈ കഥയിൽ എങ്ങനെയോ ശിവ സങ്കൽപം വന്നു കൂടി , അതിനി മാറ്റാനും ഒക്കില്ല ,ഭക്തിയ്ക്ക് ഒരുപാട് പ്രധാന്യം ഇതിലുണ്ട് , അതുകൊണ്ടു ഒരു ഭക്തി സീരിയൽ പോലെ ഒക്കെ ഒരു ഒഴുക്ക് തോന്നിയാൽ അതൊരു ബോർ ആയി തോന്നിതുടങ്ങിയാൽ ദയവ് ചെയ്തു ഇവിടെ കൊണ്ട് വായനയെ നിർത്തുക.നിങ്ങൾക്കും ഒരു ചടപ്പ് ആകില്ല.

എനിക്ക് വലുത് ശിവനും ശക്തിയുമാണ്,,,

എന്റെ ചിന്തകളിലും അക്ഷരങ്ങളിലും അതെ ഉണ്ടാകൂ
ഞാൻ ഞാൻ ഇങ്ങനെയെ എഴുതൂ,,

ശിവാനുഗ്രഹം നിറഞ്ഞയൊരു അപരാജിതമാസം ആശംസിക്കുന്നു.

 

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ

Birthday greeting gifted by :Sudheesh

Updated: December 14, 2021 — 12:06 pm

459 Comments

  1. Hi Harshan, I can see, you have done a lot of research in this project, which is very well visible in each chapters. Added to that your imagination and creative writing is stupendous. After reading it, each scenes remains in the mind for many days. The feeling is great.

    However, just look into not overstretch the story, which felt in some areas. This is just my observation.

  2. ഒരു കഥയുടെ പാർട്ടു കൊണ്ട് പല സമയത്തും ഈ സൈറ്റ് ഡൗൺ ആക്കാൻ പറ്റിയെങ്കിൽ നിങ്ങൾ മാസാണ്, അന്യായമാസ്. സൂപ്പർ ആയിട്ടുണ്ട്…. പിന്നെ ഈ ശനിയാഴ്ച എന്നുള്ളത് വെള്ളിയാഴ്ച ആക്കാൻ പറ്റുമോ? ????????

  3. കുറേ നാളത്തെ കാത്തിരുപ്പ് പറയുവാൻ വാക്കുകൾ ഇല്ലാത്ത എഴുത്ത് ❤❤❤❤❤❤❤❤❤❤❤❤❤

  4. Hi Harshan,
    I couldn’t fint context for the below. When and where it happened?

    മാവീരനും , ആദിയുടെ തല്ലു കൊണ്ട് പരുക്ക് പറ്റി ബാൻഡേജ് ചുറ്റിയ അയാളുടെ ശിങ്കിടികളും ഉണ്ട്.
    “അണ്ണാ ,,,,,,എന്നാലും ഞങ്ങളെ ഈ ഗതിയിലാക്കിയവനെ കണ്ടുപിടിക്കാനൊത്തില്ലല്ലോ അണ്ണാ ,,,”
    മാവീരനോട് ഒരാൾ ചോദിച്ചു.

    1. വൈഗയെ ഉപദ്രവിച്ച മാവീരൻ്റെ ആളുകളെ തീയറ്ററിൽ വെച്ച്

      1. OK thanks..
        I remember that.
        Thank you

    2. ഇപ്രാവശ്യം എല്ലാ കഥാപാത്രങ്ങളെയും കൊണ്ട് വന്നു അവതരിപ്പിച്ചു… സ്റ്റേജ് സെറ്റ് ആക്കി…
      ഇനി കളി തുടങ്ങുകയായി….

  5. വായനക്കാരൻ

    ഈ പാർട്ടും നന്നായിട്ടുണ്ട് ?

    ജോലി ചെയ്യുന്ന ആളുകൾ ആരോഗ്യത്തോടെ ഇരുന്നാൽ അല്ലേ നല്ല വർക്ക്‌ റേറ്റ് ഉണ്ടാകൂ
    അപ്പൊ ഗനിയിൽ ജോലി ചെയ്യുന്ന അവർക്ക് അങ്ങനെ ഭക്ഷണം കൊടുത്താൽ അവർക്ക് ജോലി ചെയ്യാൻ പോലും ആരോഗ്യം ഉണ്ടാകില്ലല്ലോ?
    ഇങ്ങനെ ജോലി ചെയ്യിച്ചാൽ കങ്കാണിമാർക്ക് നഷ്ടം മാത്രമല്ലെ ഉണ്ടാകൂ
    നല്ല ആരോഗ്യം വേണ്ട ജോലിയാ അവിടെ ഒരു നേരത്ത് മാത്രം രണ്ട് ചപ്പാത്തി കൊടുത്താ അവർക്ക് എഴുന്നേറ്റ് നിൽക്കാൻ പോലും പറ്റില്ലല്ലോ
    പൂർണ്ണ ആരോഗ്യം ഉള്ളവർ ഒരു ദിവസം ജോലി ചെയ്ത് ഉണ്ടാക്കുന്നതിന്റെ അടുത്തുപോലും വരില്ലല്ലോ ഇവർ ഒരാഴ്ച ജോലി ചെയ്ത് ഉണ്ടാക്കുന്നത്?

    ആദി എന്തിനാണ് ആ ചേച്ചി ജോലിക്ക് പോകുന്നതിന് വിഷമിക്കുന്നതും മറ്റും
    സ്ത്രീകൾ ജോലിക്ക് പോയാൽ എന്താ നല്ല കാര്യമല്ലേ അത്.
    അവർക്ക് ചിലവിന് കൊടുക്കേണ്ടത് അവനാണെന്നും അവർ ജോലിക്ക് പോകരുത് എന്നും ഒക്കെ ചിന്തിക്കുന്നത് പണ്ടത്തെ മെന്റാലിറ്റി അല്ലേ ഒന്നുല്ലേലും അവൻ കുറേ പഠിച്ചത് അല്ലേ
    നല്ല ജോലി അല്ലേൽ നല്ല ജോലി സ്ഥലം അല്ലാത്തതിന് വിഷമിക്കുക ആണേൽ അതിൽ ന്യായം ഉണ്ടെന്ന് വെക്കാം
    ഇത് അവർ ജോലിക്ക് പോകുന്നത് തന്നെ അരുതാത്ത കാര്യം എന്തോ ചെയ്യുന്ന പോലെയാണ് അവന്റെ അപ്പോഴത്തെ ചിന്ത

    രാജശേഖരനും കുടുംബവും ആദിയോടും അവന്റെ അമ്മയോടും ചെയ്തത് ഓർക്കുമ്പോ അവരോട് ഒരിക്കലും ക്ഷമിക്കാൻ പറ്റുന്നില്ല
    അവന്റെ അമ്മ മരിക്കാൻ അയാൾക്ക് നല്ല പങ്കുണ്ട്
    അതൊരിക്കലും അവൻ മറക്കില്ല എന്ന് കരുതുന്നു

    1. ഹർഷൻ : question
      “”ആദി എന്തിനാണ് നീ ആ ചേച്ചി ജോലിക്ക് പോകുന്നതിന് വിഷമിക്കുന്നതും മറ്റും
      സ്ത്രീകൾ ജോലിക്ക് പോയാൽ എന്താ നല്ല കാര്യമല്ലേ അത്.അവർക്ക് ചിലവിന് കൊടുക്കേണ്ടത് നീയാണെന്നും അവർ ജോലിക്ക് പോകരുത് എന്നും ഒക്കെ ചിന്തിക്കുന്നത് പണ്ടത്തെ മെന്റാലിറ്റി അല്ലേ ഒന്നുല്ലേലും നീ കുറേ പഠിച്ചത് അല്ലേ, നല്ല ജോലി അല്ലേൽ നല്ല ജോലി സ്ഥലം അല്ലാത്തതിന് വിഷമിക്കുക ആണേൽ അതിൽ ന്യായം ഉണ്ടെന്ന് വെക്കാംഇത് അവർ ജോലിക്ക് പോകുന്നത് തന്നെ അരുതാത്ത കാര്യം എന്തോ ചെയ്യുന്ന പോലെയാണ് നിന്റെ ചിന്ത?

      ആദിശങ്കരൻ :answer

      ശിവശൈലത്തെ എല്ലാവരെയും പോലെയല്ല എനിക്ക് കസ്തൂരി , അവളെന്റെ ചോരയാണ് , എന്റെ കൂടപ്പിറപ്പ് , അവളിന്നു വിധവയാണ് , അവൾ ജോലിക്ക് പോകുന്നതിൽ എനിക്കൊരു പ്രശനവുമില്ല , പക്ഷെ ഈ ആദിശങ്കരനുള്ളപ്പോൾ എന്റെ ഉടപ്പിറന്നോൾ വെയിലും മഴയും കൊണ്ട് കിളക്കാനും കാട് പറിക്കാനും പോയി കഷ്ടപ്പെട്ടു കുടുംബം നടത്തേണ്ട ആവശ്യമില്ല , പിറക്കും മുൻപേ അഞ്ചു പെങ്ങള്മാരെ നഷ്ടപ്പെട്ടവനാണ് ഞാൻ അതിൽ മൂന്നു പേരെ ഇപ്പോൾ തിരികെ കിട്ടി , ഹരിമോൾ , നളിനിയക്ക ഇപ്പോൾ കസ്തൂരിചേച്ചിയും , എന്റെ ഉടപ്പിറന്നോളുടെ കാര്യത്തിൽ ഞാൻ സ്വാർത്ഥനാണ് , അവർ കഠിനജോലികൾ എടുകണ്ട, എത്രയും വേഗം ഞാൻ ഇവിടെ തയ്യൽ സംരംഭം ആരംഭിക്കും , എന്റെ പെങ്ങൾ അത് ചെയ്‌താൽ മതി , ഇത്രയും നാൾ അടിമയായി കഷ്ടപ്പെട്ടു ജീവിച്ചു , ഇനി അത് വേണ്ട , ഒന്നും ചെയ്തില്ലെങ്കിൽ പോലും അവളെയും മോളെയും സംരക്ഷിക്കാൻ ഈ ആദിശങ്കരന് അറിയാം , ഇതാണ് എന്റെ ശരിയും എന്റെ നീതിയും , തീരുമാനങ്ങൾ എന്റെയാണ് “

    2. Bro avare slaves aane ath matram alojichal mathi….. They don’t get to eat what they deserve……….

    3. എലി മാളങ്ങൾ പോലെ ഉള്ള തുരങ്കത്തിലൂടെ നുഴഞ്ഞു കേറിയാണ് അവർ ഖനിയിൽ പണി എടുക്കുന്നത് .അപ്പൊ മെലിഞ്ഞു ഒട്ടിയവർക്ക് മാത്രേ അതിലൂടെ പോവാൻ പറ്റൂ .അതാണ് അവർക്ക് അങ്ങനെ ഭക്ഷണം കൊടുക്കുന്നത് .പിന്നെ അവർ അടിമകളായ ചണ്ടാളന്മാരായല്ലേ കഥയിൽ ഉള്ളത് .അപ്പോ അനുകമ്പ ഒന്നും ഉണ്ടാവില്ല …
      പിന്നെ രാജശേഖരൻ അപ്പുവിന്റെ അമ്മയുടെ മരണത്തിന് കാരണമായത് കഥക്ക് ആവിശ്യമാണ് ,അത്രയും പക ഉണ്ടായിരുന്നത് കൊണ്ടല്ലേ അഞ്ചു വർഷങ്ങൾ അപ്പുവിന് അഞ്ഞൂറ് വര്ഷങ്ങളായി അനുഭവപ്പെട്ടത് .ശിവശൈലം കാരുടെ അടിമത്തം അഞ്ഞൂറ് വർഷമായി അനുഭവിക്കുകയല്ലേ ,അപ്പൊ അപ്പുവിന് അതിന്റെ തീവ്രത മനസ്സിലാക്കാനാവണം അതൊക്കെ സംഭവിച്ചത് .ചുടല പറഞ്ഞത് അനുസരിച്ചു അഗ്‌നിയിലല്ലേ ലക്ഷ്മിയമ്മ പ്രാണൻ വെടിഞ്ഞത് .”അഗ്നി ശുദ്ധി “. പിന്നെ ശൈലജ പണിക്കു പോവുന്നത് അവൻ തടയുകയാണെങ്കിൽ അവന്റെ രഹസ്യം വെളിപ്പെടുത്തേണ്ടി വരില്ലേ …
      കഥയെ ആദ്യം മുതലേ നല്ലോണം ഒന്ന് വായിച്ചു നോക്കിയിട്ട് കമെന്റ് ഇട്ടാൽ നന്നായിരുന്നു സോദരാ … ഇനി അങ്ങോട്ട് ശങ്കരന്റെ ആറാട്ട് തുടങ്ങുകയല്ലേ ?. അപ്പൊ പാക്കലാം ♥️

    4. Bro kasturi white collar jobin onnum alla pokunnath. Thozhilurappanu. Kilakkanum, kinar vettanum, angane ulla panikkan. Apo avante kudepirapp ee veyalathum mazhethum joli cheyumbol avanu sangadam undavum allathe jolik pokunnathinu alla avanu sangadam

  6. ❤❤❤❤❤❤❤

  7. ♥♡♥♡♥♡♥♥♡♥♡♥♡♥♡♥♡♥♡♥♡♥♡♥♡
    ■■
    ■■
    ■■
    □□
    □□
    □□
    ♡♥♡♥♡♥♡♥♡♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
    പൊളിച്ചു ….തകർത്തു

    പഠിണികിടന്നവന് ചികൻബ ബിരിയാണി കിട്ടിയ ഫീൽ….

  8. കാത്തിരുന്ന് കിട്ടിയപ്പോ ആദ്യം ഒരുനിർവികാരത ആയിരുന്നു ..പിന്നെ ശാംഭവിയുടെ ഒഴുക്കിനൊത്തു ഒഴുകുന്ന ഒരു സുഖം ..പക്ഷെ ഇടയ്ക്കു ഒരു ബ്രേക്ക് വന്ന പോലെ തോന്നി . ചുടലയുമായി ജീപ്പിൽ ഉമറുപണി തേടി പോയ ആദി(80 ) പക്ഷെവിദേശമദ്യഷാപ്പിൽ നിന്നും ചുടലക്കു കുപ്പി വാങ്ങി കൊണ്ട് കൊടുക്കുന്നതായല്ലേ പറയുന്നത്(87 ) .. എഡിറ്റിംഗിൽ എന്തോ പോയത് പോലെ ഒരു ഫീൽ ..ചുടലയെ ഒത്തിരി ഇഷ്ടപ്പെടുന്നത് കൊണ്ടാവാം , ഉമരി പാനി കുടിച്ചു കൊണ്ട്ഒരു പാട്ടു അവിടെ പ്രതീക്ഷിച്ചത് ..നമ്മുടെ ഗോപി ഡോക്ടർ ആള് മച്ചാ കമ്പനി ആണല്ലോ ..ചുടലയെക്കാൾ റോയിയെ ഓർമിപ്പിക്കുന്നത് പുള്ളിയാ ..അത് പോലെ ചുടല തേന്മൊഴി അന്തർധാര യും സജീവമായിരുന്നു അല്ലെ ..ആ പഴയ ബ്ലാക്ക്&വൈറ്റ് പ്രണയകഥ ഒത്തിരി രസിച്ചു കേട്ടോ ..പക്ഷെ അമ്രുനെ കൊണ്ട് നമ്മുടെ ചെക്കനെ ഇഷ്ടമല്ല ഇഷ്ടമല്ല എന്ന് എപ്പോഴും പറയിപ്പിക്കണ്ടാട്ടാ..ശ്രോണപദാന് മുത്തയ്യറാമ്മയുമായി ഒത്തിരി പഴയ ഇടപാടാ എന്നും മനസിലായി .. ഒമ്പതാം മത്സരത്തിന്റെ വിവരണം കാച്ചി കുറുക്കിയാണെങ്കിലും ഒത്തിരി നന്നായി .. പക്ഷെ ത്രിലോകരുദ്രനെ കാണാത്ത ദേവമ്മ അപ്പുവിന്റെ മുഖം ഓർമിച്ചതിൽ ഒരു കല്ലുകടി ഇല്ലേ ? പുതിയ ശകുനിയുടെ രംഗപ്രവേശവും സൂപ്പർ ആയി.. ആള് സംസാരപ്രിയന അല്ലെ .. ഒരു ഒളിയമ്പിന് വിത്തുണ്ട് .. കമന്റ് ഇടേണ്ട എന്ന് പറഞ്ഞത് കൊണ്ട് മാത്രം ഇതിലൊതുക്കുന്നു ..

    1. 1. ആദ്യം ഉമരി പാനി വാങ്ങി കൊടുക്കുന്നു
      പിന്നീട് വേറെ ഒരു ദിവസം വിദേശമദ്യം കൂടെ വാങ്ങുന്നു, അതിൽ ഒരു പങ്ക് ചുടല ക്കി കൊടുത്ത് വേറെ പങ്ക് മുതശന്മർക്കും.
      അവിടെ പാളിച്ച വന്നിട്ടില്ല..തെറ്റുകൾ ഇല്ല..

      2. Devamma വേറെ അത് രാജ മാതാവ്

      ഭുവനേശ്വരി ദേവി വേറെ.
      അപ്പുവിൻ്റെ മുഖം ഓർമ്മിക്കുന്നത് ദേവമ്മ എന്ന മഹാഷ്വേത ദേവി ആണ്.

      Annanu ആളെ മാറി പോയി.
      ഭുവനേശ്വരി ദേവി കണ്ടിട്ടില്ല
      Mahasheetha ദേവി കണ്ടിട്ടുണ്ട്

      1. ശെരിയാണ് ദേവമ്മയും ഭുവനേശ്വരി ദേവിയും രാജാമാതാവും മാറിപ്പോയതാണ് .. അയാം ദി സോറി അളിയാ .. എന്റെ അശ്രദ്ധ ആണ് ..പിന്നെ ചുടലയുടെ കാര്യത്തിൽ ഞാൻ പറഞ്ഞില്ലേ ഇടയ്ക്കു പലതും പ്രതീക്ഷിച്ചതു കൊണ്ടാവാം .. മാത്രമല്ല രണ്ടാമത്തെ ഭാഗം ആരംഭിക്കുന്നത് തിരിച്ചു വരുന്ന വഴിയിൽ വാങ്ങി എന്നാണല്ലോ. മറ്റെവിടെയും പോയ കാര്യം പറയാത്ത കൊണ്ടാവാം (ഞാൻ വിട്ടു പോയതും ആവാം) അതാണ് രണ്ടു ദിവസമാണോ എന്ന് സംശയം വന്നത് ..പാളിച്ച എന്നൊന്നും അല്ലെടോ ,നമ്മൾ അപ്പുന്റെ കൂടെ പോവുകയല്ലേ ,അത് മനസ്സിൽ കാണുമ്പോൾ തോന്നിയത് പറഞ്ഞെന്നെ ഉള്ളു .. അത് പോലെ തന്നെ തോന്നിയതാണ് ത്രിലോകരുദ്രന്റെ മഞ്ചുവിരട്ടൽ .. അത് മഹാശയനെ തോൽപ്പിച്ച ശേഷമാണെങ്കിൽ അന്ന് കണ്ടവർ മിഥിലയിൽ ഉണ്ടാവില്ലേ .. അദ്ദേഹത്തെ തിരിച്ചറിഞ്ഞു കാണില്ലേ ? ഇല്ല എന്നങ്ങു വിശ്വസിക്കുന്നതിനേക്കാൾ ഹർഷപ്പിയുടെ ചിന്ത മനസ്സിലാക്കാനാണ് കൂടുതൽ താല്പര്യം എന്ന് വച്ചോളു ..

        1. 50 kollam munp nadanna sambhavamalle
          mukhamokke aarorkkaan

          1. ശിവോഹം!!!

  9. ഹർഷേട്ടാ തേന്മോഴിയെ ഒരു ദിവസത്തേക്ക് വാടകയ്ക്ക് തരുമോ? എനിക്കും എന്റെ അച്ഛന്റെയും അമ്മയുടെയും പ്രണയം കാണണമെന്നുണ്ട് ???????

  10. Adipoli onnum parayanilla. Balu chettan oru mystery thanne aan .
    Bakki oke varum bhagangalil . Kathirikunnu snehathode❤️

  11. ഹാർഷേട്ടാ…

    ഈ ഭാഗവും അടിപൊളി….. ഒരു തുടക്കം മാത്രമാണല്ലോ അത് കൊണ്ട് തന്നെ എടുത്ത് പറയേണ്ട സീൻ ഒന്നും ഇല്ല…..

    അച്ഛന്റെയും അമ്മയുടെയും ചെറുപ്പം തേൻമൊഴി കാണിച്ചു കൊടുക്കുന്നത് വളരെ രസകരമായ ഒരു ഭാഗമായിരുന്നു….

    അച്ഛനെ സ്വപ്നം കാണുന്നതും ഒക്കെ…..

    ചാരു വിശ്വസിക്കുന്ന പോലെ അപ്പു അങ്ങോട്ടേക്ക് ഒരു വരവ് ഉണ്ടാകും… അമൃപാലിയുമായി oru കണ്ടുമുട്ടൽ ഉണ്ടാവുമല്ലോ അല്ലെ……

    അത് പോളെ ഖനിയിലെ ആളുകളെ രക്ഷിക്കണം……

    പാറു ഇപ്പൊ അപ്പുനെ വിടുന്നെ ഇല്ലല്ലോ…

    ആഹാ എന്തായാലും ആഗ്രഹിച്ച പോലെ ഇവരൊക്കെ തമ്മിൽ കണ്ടാൽ മതിയായിരുന്നു……

    അടുത്ത ഭാഗത്തിനായി waiting….

    സ്നേഹത്തോടെ സിദ്ധു ❤❤

  12. Happy birthday appu. Aadhi shankarante rudra thandavathinayi kathirikkunnu

  13. ഈ ഭാഗവും കിടുക്കി ബാലുവിന്റെ ജീവിതം ഇപ്പോഴും നിഗൂഢത നിറഞ്ഞ ഒന്നാണല്ലോ

    1. കാത്തിരുന്നു വന്നു ?
      ഒരുപാട് ഒരുപാട് ഇഷ്ടമായി
      98പേജിൽ ആ പാട്ടിൽ അങ്ങ് ലേയിച്ചു പോയി കണ്ണൊക്കെ നിറയുന്നു
      വറേ ന്താ പറയുന്നെന്ന് ഒരു വാക് കിട്ടുന്നില്ല

      ഒത്തിരി സന്തോഷോംത്തോടെ കാത്തിരിക്കുന്നു

      ഹർഷൻ ചേട്ടായി ?

  14. അടിപൊളി കിടു ❤❤❤❤❤❤?????

  15. എന്താ പറയാ…….. ലേറ്റാ വന്നാലും ലെറ്റസ്റ്റാ ????

  16. ഇനി ഒരു ആശ്വാസം ശനിയാഴ്ച വരയല്ലേ കാത്തിരിക്കേണ്ടു

  17. പതിഞ്ഞ തുടക്കമാണ് അസുരവാദ്യത്തിന് നല്ലത് ??

  18. ശ്രീദേവി

    കുറേ നാൾ കാത്തിരുന്നത് വേറുതെ ആയില്ല, ബാലുവിന്റെ കാര്യം വല്ലാത്തൊരു സസ്പെൻസ് ആണ് കേട്ടോ,പാറൂനെ ഒരുപാടിഷ്ടം ❤️….അപ്പൊ അടുത്ത പാർട്ട്‌….കാത്തിരിപ്പ് തുടരുന്നു…❤❤️?

  19. എന്റെ ഹാർഷേട്ടാ നിങ്ങൾ ഒരു സംഭവം തന്നെ ഇനി ശെനിയാഴ്ച ആകാനുള്ള കാത്തിരിപ്പാണ് അപ്പോൾ എല്ലാ മംഗളങ്ങളും നേരുന്നു മഹാദേവൻ അനുഗ്രഹിക്കട്ടെ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു ഓം നമശിവായ

  20. ശ്രീ നിള

    മാഷെ ഒടുവിൽ കാത്തിരുന്നു കാത്തിരുന്നു വായിച്ചു നന്നായിട്ട് ഉണ്ട് കാത്തിരിപ്പ് വെറുതേ ആക്കിയില്ല മാസ്സ് ഈ പാർട്ടിൽ ഇല്ലങ്കിലും നല്ല ഒഴുക്കോടെ വായിക്കാൻ കഴിഞ്ഞു താങ്കളുടെ എഫോർട്ട് ന് ബിഗ് സല്യൂട്ട്.

  21. Happy bday appu.
    നന്ദി ഹർഷേട്ടാ ?? ??????

  22. ലങ്കാധിപതി രാവണന്‍

    വണ്ടറടിച്ചു പോയി മച്ചാനേ ? ? ?

  23. വളരെ നന്നായിട്ടുണ്ട് ഈ ഭാഗവും ?

    1. താങ്കളുടെ എഴുത്തിനെ മാനിക്കുന്നു…നല്ല എഴുത്താണ്..ഇത് തുടങ്ങിയ നാളിൽ ഞാൻ എൻ്റെ കൂട്ടുകാരനോട് പറഞ്ഞിരുന്നു..ഒരു കൊല്ലമായാലും അപ്പുവിന് പാറുവിനെ കിട്ടിലെന്ന്, അന്നവൻ ഇല്ല എന്ന് പറഞ്ഞു എന്നോട് പന്തയവും വച്ചിരുന്നു..
      ഞാൻ പറഞ്ഞു വരുന്നത് എന്തെന്ന് വച്ചാൽ ഇങ്ങനെ നീട്ടി വലിപ്പിക്കുന്നതിൻ്റെ ഇടയിൽ ഇടക്ക് നല്ല മാസ്സ് scenes വന്നാൽ കൊള്ളാമായിരുന്നു..ആൾക്കാരുടെ ദുരവസ്ഥ കണ്ട് മനസ്സ് മടുത്തു..അത് കൊണ്ട് പറഞ്ഞു പോകുന്നതാണ്…താങ്കളുടെ എഴുത്തിന് വേണ്ടി കാത്തിരുന്നു കാത്തിരുന്നു വായിച്ച ആയിരം പേരിൽ ഒരാൾ..
      താങ്കൾ ഇതിന് വേണ്ടി എടുത്ത എല്ലാ കഷ്ടപാടിനെയും ഞാൻ ആത്മാർത്തമായി അംഗീകരിക്കുന്നു…താങ്കളുടെ ആരോഗ്യനില മോശം ആയിരുന്നിട്ടും താങ്കൾ ഞങ്ങൾക്ക് എല്ലാം വേണ്ടി അതൊന്നും വക വെക്കാതെ എഴുതിയതാണെന്ന് അറിയാം…പക്ഷേ ഞാൻ എൻ്റെ അഭിപ്രായം പറഞ്ഞെന്ന് മാത്രം…

Comments are closed.