അപരാജിതന്‍ -24[Harshan] 11450

അപരാജിതന്‍

24

ഓം

ത്രയംബകം യജാമഹേ സുഗന്ധിം പുഷ്ടിവർദ്ധനം

ഉർവാരുകമിവ ബന്ധനാത് മൃത്യോർമുക്ഷീയമാമൃതാത്

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ

शिवोहं

ഇന്ന് കന്യയിലെ ആർദ്ര നക്ഷത്രം
(കന്നി മാസത്തിലെ തിരുവാതിര നാൾ )
         അപരാജിതനായ ആദിശങ്കരനെന്ന രുദ്രതേജൻ ലക്ഷ്മിയമ്മയുടെ ഉദരത്തിൽ നിന്നും മണ്ണിൽ പിറന്നു വീണ
സുദിനം..


പ്രിയപ്പെട്ട അപ്പുവിന് ഒത്തിരി സ്നേഹത്തോടെ
ഒരായിരം ജന്മദിനാശംസകൾ.

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ

അഞ്ചു മാസത്തെ ഇടവേള എഴുതിയുണ്ടാക്കാനായി വന്നതിനാൽ പലർക്കും വായനയുടെ ഒഴുക്ക് നഷ്ടമായിട്ടുണ്ടാകും. അങ്ങനെയുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഇവിടെ പ്രസിദ്ധീകരിച്ചിരിക്കുന്ന അപരാജിതൻ- സംഗ്രഹം വായിച്ചിട്ടു കഥയിലേക്ക് കടക്കുക.

ലിങ്ക് താഴെ

https://kadhakal.com/%e0%b4%85%e0%b4%aa%e0%b4%b0%e0%b4%be%e0%b4%9c%e0%b4%bf%e0%b4%a4%e0%b5%bb-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%b8%e0%b4%82%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b9%e0%b4%82/

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ

അറിവിലേക്ക് 

ഇതുവരെ 24 മുതല്‍ 30 വരെ  7 ചാപ്റ്ററുകൾ എഴുതി കഴിഞ്ഞിട്ടുണ്ട്.
ആകെ അഞ്ഞൂറ് പേജുള്ള 7 പാർട്ടുകൾ ഉള്ള ഭാഗം ആണ് ഇന്ന് പബ്ലിഷ് ചെയ്യേണ്ടിയിരുന്നതെങ്കിലും ഉദ്ദേശിച്ച എൻഡിങ് എത്താത്തതിനാൽ ഇനിയും 150 പേജുകൾ കൂടെ എഴുതേണ്ടതിനാലും എഴുതിയത് എഡിറ്റിങ് ചെയ്യാനും അനുയോജ്യമായ ചിത്രങ്ങൾ സംഗീതം ഒക്കെ കണ്ടു പിടിച്ചു എഡിറ്റ് ചെയ്തു സന്നിവേശിപ്പിക്കേണ്ടതിനാലും ഒക്കെയുള്ള സൗകര്യ൦ മുൻനിർത്തി ഓരോ പാർട്ട് വീതം 3 -4 ദിവസ ഇടവേളകളിൽ പബ്ലിഷ് ചെയ്യുന്നതാണ്.

എഴുതുന്ന അത്രയു൦ ദുഷ്കരമല്ല ഒരു കാത്തിരിപ്പും.വായനക്കാരൻറെ പ്രതീക്ഷകളല്ല എഴുതുന്നവൻറെ സങ്കല്പങ്ങളാണ് എഴുത്തിൽ പ്രധാനം, അത് നല്ലതായാലും മോശമായാലും.

കഥയുടെ ഓരോ സന്ദർഭവും എന്താണോ ആവശ്യപ്പെടുന്നത് , മാസ്സ് വേണ്ടയിടത്ത് മാസ്സ് തന്നെയുണ്ടാകും. ഈ ഭാഗം ഒരു മാസ്സ് ആക്ഷൻ സീക്വൻസ് അല്ല എന്ന് വായിച്ചു നിരാശപെടാതെയിരി ക്കാൻ വേണ്ടി ആദ്യമേ അറിയിക്കുന്നു, ഇനി മാസ്സ് ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഒക്ടോബറിൽ എട്ടു ഭാഗങ്ങളും ഇട്ടതിന് ശേഷം വായിക്കുക. 

അഞ്ചു മാസത്തെ ഗ്യാപ്പ് വന്നത്.

2019 ഏപ്രിൽ മുതൽ വായിച്ചു കൊണ്ടിരിക്കുന്ന  ഒട്ടുമിക്കവർക്കും അറിയാവുന്നതായിരിക്കും  .ആദ്യം മൂന്നു ദിവസ ഇടവേളകളിൽ ആയിരുന്നു പിന്നെ ഒരു ആഴ്‌ച ആയി പിന്നെ രണ്ടു ആഴ്ച ആയി പിന്നെ ഒരു മാസമായി. ആദ്യ൦ അഞ്ചു പേജുകൾ ആയിരുന്നത് പിന്നീട് ഓരോ മാസവും 100 -130 പേജുകൾ ആയി.
പോകെ പോകെ കഥയുടെ ആഴവും കൂടി.

മുൻപ് എഴുതാൻ ആവോളം സമയമുണ്ടായിരുന്നു , ഇപ്പോൾ അതുമില്ല,അധിക സമയ ജോലി അതിൻറേതായ സമ്മർദ്ദം, പഠന൦ ,യാത്ര, കുടുംബ കാര്യങ്ങൾ , ബാധ്യതകൾ സമയമുണ്ടായിട്ടു മാത്രം കാര്യമില്ലല്ലോ, എഴുതാനുള്ള ഒരു മൂഡ് കൂടെ വേണമല്ലോ, അതും ഇപ്പോ പഴയ പോലെയില്ല, ഇന്നേക്ക് രണ്ടരവർഷം ആയി അപരാജിതൻ തുടങ്ങിയിട്ട്. വലിച്ചു നീട്ടി കൊണ്ട് പോകുന്നതല്ല എഴുതുമ്പോ ഓരോന്നായി വന്നു പോകുന്നതാണ്. രണ്ടരകൊല്ലമായി ഇന്ന് വരെ ഇഷ്ടം പങ്കുവെച്ചും അഭിപ്രായങ്ങളും വിമർശനങ്ങളും പങ്കുവെച്ചും ഇനി ഇതൊന്നുമില്ലെങ്കിൽ പോലും നിശബ്ദരായി കാത്തിരുന്ന് കഥയെ വായിക്കുന്നതുമായ സ്നേഹമുള്ള  വായനക്കാർ എല്ലാരോടും  നന്ദി മാത്രം. 

എത്രയും പെട്ടെന്ന് തന്നെ ഇത്  അവസാനിപ്പിക്കേണ്ട സമയമായി, അതുകൊണ്ട് ഒക്ടോബറിൽ പബ്ലിഷ് ചെയുന്ന എല്ലാ ഭാഗങ്ങളും അപരാജിതന്റെ 500 -600 പേജുള്ള സെക്കൻഡ് ലാസ്റ്റ് ഭാഗമായി കരുതുക.ഡിസംബറോടെ ക്ളൈമാക്സ് എത്തിക്കാനാണ് ആഗ്രഹിക്കുന്നത്. 

മറ്റൊരു പ്രധാന കാര്യം :

തന്ത്രമാർഗ്ഗത്തിലും കൗളമാർഗ്ഗത്തിലും രതിയ്ക്ക് അതീവപ്രാധാന്യമുണ്ട്  സംസാരദുഖങ്ങളിൽ നിന്നുമുള്ള വിമോചനവും പലവിധ മോക്ഷമാർഗ്ഗങ്ങളിൽ ഒന്നുമാണ് രതി. 

സന്ദർഭങ്ങൾക്കും കഥാപാത്രങ്ങൾക്കും അനുസൃതമായി ചില ഭാഗങ്ങളിൽ രതിയും  ഉൾപ്പെടുത്തിയിട്ടുമുണ്ട്.

ഒഴിവാക്കേണ്ടവർക്ക് ഒഴിവാക്കി വായിക്കാം.

അതുപോലെ ഒരപേക്ഷ കൂടെ.

ഈ കഥയിൽ എങ്ങനെയോ ശിവ സങ്കൽപം വന്നു കൂടി , അതിനി മാറ്റാനും ഒക്കില്ല ,ഭക്തിയ്ക്ക് ഒരുപാട് പ്രധാന്യം ഇതിലുണ്ട് , അതുകൊണ്ടു ഒരു ഭക്തി സീരിയൽ പോലെ ഒക്കെ ഒരു ഒഴുക്ക് തോന്നിയാൽ അതൊരു ബോർ ആയി തോന്നിതുടങ്ങിയാൽ ദയവ് ചെയ്തു ഇവിടെ കൊണ്ട് വായനയെ നിർത്തുക.നിങ്ങൾക്കും ഒരു ചടപ്പ് ആകില്ല.

എനിക്ക് വലുത് ശിവനും ശക്തിയുമാണ്,,,

എന്റെ ചിന്തകളിലും അക്ഷരങ്ങളിലും അതെ ഉണ്ടാകൂ
ഞാൻ ഞാൻ ഇങ്ങനെയെ എഴുതൂ,,

ശിവാനുഗ്രഹം നിറഞ്ഞയൊരു അപരാജിതമാസം ആശംസിക്കുന്നു.

 

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ

Birthday greeting gifted by :Sudheesh

Updated: December 14, 2021 — 12:06 pm

459 Comments

  1. പൊളിച്ചു…. പക്ഷേ റൊമാൻസ് കുറവായിരുന്നു എന്നൊരു തോന്നൽ…. പാറുവും വൈഗയുമൊക്കെ ഒന്ന് തലകാണിച്ചിട്ട് പോയി…

    ബാലുച്ചേട്ടൻ ഇപ്പോഴും നിഗൂഢമായി തുടരുന്നു,

    ആദ്യമൊക്കെ ഒരുപാട് കഥാപാത്രങ്ങൾ ഒരുപാട് വ്യത്യസ്തമായ സ്ഥലങ്ങൾ ഇതെല്ലാം എങ്ങനെ ലിങ്ക് ആകും എന്നൊരു ആകാംഷയുണ്ടായിരുന്നു, പക്ഷേ ഇപ്പൊ അതെല്ലാം മാറി വരുന്നു.

    എല്ലാരേം പരസ്പരം കൂട്ടിമുട്ടിക്കുന്ന എഴുത്തുകാരനെ സമ്മതിച്ചേ മതിയാകു… ❤️❤❤️❤

  2. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  3. ❤❤❤❤?????

  4. ❣️❣️❣️❣️

  5. ❤️❤️❤️❤️??❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??❤️❤️????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????️??☘️???️?️???????????????????????????????️?️?️?️?️??????????????

  6. കാത്തിരിപ്പ് വെറുതെ ആയില്ല വളരെ മനോഹരമായ ഒരു ഭാഗം തന്നെ ആയിരുന്നു . മാസ്സ് ആക്ഷൻ sequence ഒന്നുമില്ലേലും ഹൈ ക്ലാസ് ആയിരുന്നു. ഒരു വിധം എല്ലാ കഥാപാത്രങ്ങളിലൂടെയും കടന്നു പോയി എല്ലാവരെയും ഉൾപ്പെടുത്തിയ ഒരു പാർട്ട് ആദ്യമാണെന്ന് തോന്നുന്നു . ഹൈലൈറ് ലക്ഷ്മിഅമ്മയും ജയദേവൻ അച്ഛനും തമ്മിലുള്ള സീൻസ് തന്നെ. ബാലു അണ്ണൻ അവസ്ഥ മോശമാണല്ലോ. ബാലു ചേട്ടന് കഥയിൽ നല്ലൊരു പ്രാധാന്യം ഉണ്ടെന്നു തോന്നണു. വൈഗയുടെ caring & ലവ് ഒത്തിരി ഇഷ്ട്ടം. പാറുവിനു പ്രണയം അസ്ഥിയിൽ പിടിച്ചു.ലക്ഷ്മി ‘അമ്മ വീണ്ടും വന്നല്ലോ. പാറുവിന്റെ ആഗ്രഹം ഈ ജന്മത്തിൽ നടക്കുമോ എന്തോ? ശങ്കരൻ ശംഭു കോമഡി എല്ലാം സൂപ്പർ . ഗോപി ഡോക്ടർ എല്ലാം മനസ്സിലാക്കിയല്ലോ. സൂര്യന്റെ ഓവർ കോൺഫിഡൻസ് എന്താകുമോ ആവോ അപ്പൊ ആദിയുടെ മുത്തച്ഛൻ ആണ് പാറു വിന്റെ മുത്തച്ഛനെ രക്ഷിച്ചത് ആളൊരു കില്ലാഡി തന്നെ. ആ സംഭവങ്ങളൊക്കെ ഡീറ്റൈൽ ആയി ഉണ്ടാവുമോ ബ്രോ? ഇനിയും ഉത്തരം കിട്ടാത്ത സംശയങ്ങൾക്കായി കാത്തിരിക്കുന്നു .
    ഒത്തിരി സ്നേഹം ബ്രോ

    വിത്ത് ലവ്
    Ann

  7. അടുത്ത ഭാഗത്തിൽ അപ്പുവും പാറുവും കാണുന്ന സീൻ ഇണ്ടാവോ???

  8. Super chetta .❤️❤️
    പിന്നെ അപ്പു എന്നു അമ്രപാലിയെ നേരിട്ടു കാണുന്നെ. ഏതു Partil വരും അതു
    Athikam athikam vivarichu comment eidan onnum ariyathilla eanikku .valare athikam istam aaei

  9. ഒരു സ്ലിപ് പോലും ഇല്ലാതെ ഇത്രയും പ്ലോട്ട്കൾ തയ്യാറാക്കിയ നിങ്ങൾ വേറെ ലെവൽ ആണ്. തുടക്കം മുതൽ വയ്ക്കുന്നതാണ്. തുടങ്ങിയപ്പോൾ വേറെ ഒരു രീതിയിൽ പോയ കഥ ഇടയ്ക്ക് ഒന്ന് വഴി തിരിച്ചു ഇവിടെ എത്തി നിൽക്കുമ്പോൾ അത്ഭുതം ആണ്.
    ശത്രുക്കളുടെ ലിസ്റ്റ് ഒരുപാട് ഉണ്ട്. ചക്ര വ്യൂഹം ആണ് മുന്നിൽ.
    എല്ലാവർക്കും മുന്നിൽ ഒരേ ഒരു ഹീറോ.

    അപ്പുവിന്റെ കുടുംബത്തെ പറ്റി അറിയുമ്പോൾ ഉണ്ടാകുന്ന തിരിച്ചറിവുകൾ ആണ് ഞാൻ കാത്തിരിക്കുന്നത്.
    കിളികൾ എല്ലാം ഒന്നിച്ചു പറക്കുന്ന കുറെ തിരിച്ചറിവുകൾ.
    1. ശിവശൈലം വൈദ്യർ അയ്യ, സ്വാമി, കസ്തൂര, ഈശാമ്മ,
    2. ദേവര്മടം ആയി, പാർവതി, രാജശേഖരൻ, മാലിനി,
    3. പ്രജാപതി കൊട്ടാരം

    ഇനി ആദിശങ്കരന്റെ മാസ്സ് എൻട്രി യുദ്ധത്തിൽ എവിടെ ആയിരിക്കും എന്നതാണ് എന്നെ കുഴപ്പിക്കുന്നത്. പ്രജാപതികളുടെ തോൽവിക്ക് ശേഷമാണോ. അതോ എല്ലാവർക്കും എതിരെ ആണോ. എന്തായാലും യുദ്ധം ഈ എപ്പിസോഡ്ൽ
    കാണില്ല എന്നാണ് വിശ്വാസം.
    ക്ലൈമാക്സ്
    ആദി
    നാരായണ പ്രതിഷ്ഠ ആണോ ശിവ പ്രതിഷ്ഠ ആണോ നടത്തുക?
    പാർവ്വതി ആണോ വൈഖ ആണോ അതോ അമ്രു ആണോ ആദിയുടെ ഭാര്യ?
    പാലിയം തറവാട് കുളം തോണ്ടാൻ ഗുജറാത്ത് ടീമിന് പറ്റുമോ.

    1. Ithu kure undallo?

    2. Ith avasaanam aaayappo serialinte teaser pole indalllo…..

      “”ആദി നാരായണ പ്രതിഷ്ഠ ആണോ ശിവ പ്രതിഷ്ഠ ആണോ നടത്തുക?
      പാർവ്വതി ആണോ വൈഖ ആണോ അതോ അമ്രു ആണോ ആദിയുടെ ഭാര്യ?
      പാലിയം തറവാട് കുളം തോണ്ടാൻ ഗുജറാത്ത് ടീമിന് പറ്റുമോ.””



      കാത്തിരുന്നു വായിക്കുക നിങ്ങളുടെ സ്വന്തം കഥകൾ.കോമിൽ…..??

    3. തൃലോക്

      ഇതൊന്നും അല്ല എന്നെ കുഴപ്പിക്കുന്ന വിഷയം

      ബാലുവാണ് വിഷയം ?

    4. ത്രിലോകരുദ്രന്റെ ഒറിജിൻസ് ഇപ്പോഴും അൺനോൺ ആണ്, Waiting for the unveiling???

    5. ശാംഭവിയിൽ ആഴങ്ങളിൽ കിടക്കുന്ന ത്രിശൂല ധാരിയെ ആവാം

  10. അടിപൊളി ഹർഷേട്ടാ… ?
    ഇത് ഒക്കെ വായിച്ചിട്ട് വലിയ കമെന്റ് ഇടുന്നവരെ സമ്മതിച്ചിരിക്കുന്നു. ഒരു കമെന്റ് ഇടാൻ പോയിട്ട് റിയാലിറ്റിയിലേക്ക് തിരിച്ചു വരാൻ പോലും കഴിയുന്നില്ല ഞാൻ ഇപ്പോഴും ശിവശൈലത്തും മിഥുലയിലും ദേവർമടത്തിലും ഒക്കെ കറങ്ങി നടക്കുകയാണ്. ഒരുപാട് കാലത്തിന് ശേഷം ആണ് ഇങ്ങോട്ടു വരുന്നത് It was a best treat

  11. അപരാജിതൻ 3 ആമത്തെ അദ്ധ്യായം മുതൽ വായിക്കുന്ന ഒരാളാണ് ഞാൻ (from KK). എല്ലാം വായിക്കാറുണ്ടെങ്കിലും പൊതുവെ കമെന്റ് ഇടാറില്ല.ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല, ഈ കഥയോടുള്ള ഇഷ്ടം വാക്കുകളിൽ ഒതുക്കണ്ട എന്നു കരുതി ആണ്. ആരോ പറഞ്ഞു കണ്ടു കഥയുടെ ആത്മാവ് നഷ്ടപ്പെട്ടു എന്നു.തീർച്ചയായും ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങളാണ്. പക്ഷെ, എനിക്ക് തോന്നിയിട്ടുള്ളത് ഈ കഥ ഒരുപാട് പ്രൊഫഷണലും ആഴമേറിയതും ആയി മാറിക്കഴിഞ്ഞു എന്നാണ്. തുടക്കത്തിൽ ഒക്കെ ചില ഭാഗങ്ങളിൽ ഒക്കെ ഭയങ്കര പൈങ്കിളി പോലെ തോന്നിയിരുന്നു(കുറെ ഹർഷൻ മാറ്റി എഴുതി എന്നു തോന്നുന്നു). പക്ഷെ ഇപ്പോൾ ഇത് ഏതൊരു മുതിർന്ന കഥാകാരന്മാരെയും വെല്ലുവിളിക്കുന്ന തരത്തിൽ ഉള്ള ഒരു സൃഷ്ടി ആയി മാറിയിരിക്കുന്നു.
    ഒരുപാടിഷ്ടം ഹർഷനോടും അപരാജിതനോടും.

    1. തുടക്കം മുതലേ വാദിക്കുന്നവര്‍ മനസ്സിലാക്കും harshante എഴുത്തില്‍ വന്ന മാറ്റങ്ങള്‍..

      1. **vaayikkunnavarkku

  12. ❤️❤️❤️❤️❤️❤️❤️❤️waiting❤️❤️❤️❤️❤️❤️❤️❤️❤️

    1. ഒന്നും മറക്കില്ല രാമ OMR

  13. ഇതിൽ പറയുന്ന മാവീരൻ്റെ ഗുണ്ടകളെ ആദി ഇടിക്കുന്ന സീൻ ഏത് പാർട്ടിൽ ആണെന്ന് പറഞ്ഞു തരുമോ? മറന്നു പോയി

  14. ❤️❣️❣️❣️❣️❣️❣️❤️

  15. ❤️❤️❤️

  16. കണ്ണേട്ടൻ

    എനിക്ക് ഞാനെ ആവാൻ കഴിയൂ. നമ്മുടെ ആത്മാവിനെ പാണയം വെച്ച് വേറൊരു ആത്മാവിൽ കയറിയാൽ നമ്മൾക്ക് പിന്നെ എന്ത് identity ആണ് ഉണ്ടാവുക. Harsha താൻ തന്റെ യുക്തിക്ക്‌ മാത്രമേ എഴുതാവ് അല്ലേങ്കിൽ കഥയുടെ ആത്മാവ് നഷ്ടപെടും.

    സൂപ്പർ അടിപൊളി… അമ്മയുടെ മരണശേഷം ഈ അടുത്ത ടൈം ആണ് ഇങ്ങോട്ട് തിരിഞ്ഞു നോക്കിയത്.. ഒരുപാടു നഷ്ടങ്ങൾ..

  17. Ella thavanayum van sceenukalode vannittu pettannu softayapole. Ee bhakam vayichittu adrenaline rush undayilla. Ellathavanayum enthekilum kanunnatha pakshe ee thavana kooduthalum sangadangalayorunnu…. athugondanu cmnt venda ennu paranjath ennariyam but pettannu kittiyirunna aaa oru sathanam kittathail sangadam und .

    But waiting for pooram

  18. ഞാൻ ഫുൾ ചാപ്റ്റർ ഇറങ്ങിട്ടേ വായിക്കുന്നുള്ളു 7 ചാപ്റ്റർ ഫുൾ ആയിട്ട് അപ്പോ നവംബർ അപ്പോഴും ഇത് ഫുൾ ഇവിടെ ഉണ്ടാവിലെ എടുത്ത് മാറ്റരുത് കേട്ടോ ?

  19. Ithinonnum comment idan pattilla bro..vere level ❤️❤️❤️❤️❤️…next part waiting..pinne aadhiyude aattathe parakklam ….????❤️❤️❤️❤️❤️

  20. കമന്റ് ഇടാൻ തന്നെ യോഗ്യത ഇല്ലെന്ന് വിശ്വസിക്കുന്ന എന്നെ പോലുള്ള വായനക്കാർ എന്തെഴുതാനാ .. ഒരു പാടിഷ്ടം …

    1. Same അവസ്ഥ എനിക്കും ??

    2. അൽ കുട്ടൂസ്

      അതാണ് നമ്മക്ക് അങ്ങനെ പ്രത്യേകിച്ച് പറയാൻ മാത്രം ഒന്നുമില്ല
      ഇത് വായിക്കുന്ന സമയത്ത് അതിൽ അങ്ങ് ലയിച്ച് പോവും?

  21. ഹർഷൻ എന്ന അനിയന്,
    കമന്റ്‌ ഇടാനോ, വിലയിരുത്തൽ നടത്താനോ ഉള്ള യോഗ്യത ഒന്നും എനിക്ക് ഇല്ല.
    അത്ര മേൽ ആഴത്തിൽ പഠിച്ചു ഇങ്ങനെ ഒരു സൃഷ്ടി കഴിഞ്ഞ രണ്ടര വർഷം ആയി നടത്തുമ്പോൾ. അതിശയം തോന്നുന്നു.. ?????. വായിച്ചതു വെച്ച് ഞാൻ ആഗ്രഹിക്കുന്നു, ലക്ഷ്മിയമ്മ യുടെ അപ്പുനോടുള്ള വാക്ക്. പാറു അപ്പുവിന്റെ ആണെന്ന് ഉള്ള കാര്യം സത്യം ആകാൻ. ഇപ്പൊ വൈഗ. അതും ഒരു നൊമ്പരം ആകുമല്ലോ?? സങ്കടമുണ്ട് ഓരോ കതപാത്രങ്ങളോടും, ബാലു ചിന്നു വൈഗ, പാറു, മാലിനി കൊച്ചമ്മ പിന്നെ അപ്പു… അന്ത്യത്തോട് അടുക്കും തോറും ഭയം … വായനയിൽ താല്പര്യം ഉള്ള നിരവധി പേരോട് എന്റെ ഭാര്യ അടക്കം ഇത് വായിക്കാൻ പറഞ്ഞിട്ടുണ്ട്. എന്റെ ഭാര്യ ഒരു അസ്സൽ ശിവ ഭക്ത യാണ്. പറ്റുമ്പോലെ പ്രസിദ്ധ മായ ശിവ ക്ഷേത്രങ്ങളിൽ കൊണ്ട് പോകാറുണ്ട്. . അവൾ പറഞ്ഞത് അപരാജിതൻ എന്ന് ഈ നോവലിന് കമന്റ്‌ ഇടാൻ പേടി ആണ് എന്നാ..
    ഒത്തിരി വിയോജിപ്പുകൾ ഉണ്ടായേക്കാം.. അതൊന്നും കാര്യമാക്കണ്ട . ഈ കഠിന പരിശ്രമത്തിന്.. തരാൻ ❤❤❤❤❤❤❤❤❤. ഇത് മാത്രേ ഉള്ളു. അപരാജിതൻ നല്ലൊരു സൃഷ്ടി ആണ്. ?????. ???????
    പറ്റുമെങ്കിൽ മണിവത്തൂർ ക്ലൈമാക്സ്‌ വേഗം തരണേ.
    With lots of respect and love❤?❤?❤.

    1. ജോർജ് ഇച്ചായ
      ഞാൻ കമൻ്റിൽ അല്പം എഡിറ്റിംഗ് ചെയ്തിട്ടുണ്ട്
      ഇതാണ് ഞാൻ ആഗ്രഹിക്കുന്നത്

      1. ❤❤❤❤❤❤❤. ഒത്തിരി ഇഷ്ടം അനിയാ ????.

  22. ഹർഷേട്ടാ ആദ്യ പേജിൽ ഉള്ള ആ മന്ത്രത്തിന് എന്തോ പ്രത്യേകത ഉണ്ട്…

    എനിക്ക് അനുഭവപെട്ടു…

    ചിലപ്പോ music ന്റെ effect കൊണ്ടാവാം…
    Something innatural

  23. ഈ അവസരത്തിൽ ചോദിക്കാൻ പാടുണ്ടോന്ന് അറിയില്ല…. എന്നാലും ചോദിക്കുവാ… കഥ ലൈക്ക് ചെയ്താലും പിന്നീട് എപ്പോളെങ്കിലും ഓപ്പൺ ചെയ്യുമ്പോ ലൈക്ക് ചെയ്യാത്തതായി കാണുന്നു ?എന്തുകൊണ്ടായിരിക്കും ???

    1. ജെയ്മി ലാനിസ്റ്റർ

      അത് പ്രശ്നമില്ല.. നിങ്ങടെ like കൗണ്ട് ചെയ്യപ്പെട്ടിട്ടുണ്ട്.. ip address ഇൽ ഉള്ള വ്യതിയാനം ആണ് കാരണം.. ഇനി കാണുമ്പോ ഒന്ന് കൂടി like ചെയ്താൽ സംഗതി ജോർ..

      1. വളരെ നന്ദി ???

    2. കണ്ണേട്ടൻ

      പ്രിയ സുഹൃത്തേ ഒരു കലാസൃഷ്ടിയുടെ ആത്മാവ് ആ സൃഷ്ടവിന്റെ ഹൃദയത്തിൽ നിന്നും വരുന്നതാണ്. നമുക്ക് ചിലപ്പോൾ ഉൾകൊള്ളാൻ ആവില്ല പക്ഷെ ആ സൃഷ്ടി അതിന്റെ പരമകോടിയിൽ എത്തിക്കാൻ മാത്രമേ ആയാൾ ശ്രമിക്കു. എന്തുമാത്രം effort എടുത്തായിരിക്കും ഓരോ കഥാപാത്രത്തേയും അതിന്റെ അവസരോചിമമായി ഇതിൽ പ്രതിപതിച്ചിരിക്കുന്നത്. ഒരു സൃഷ്ടി അത് എത്ര വലുതാണെങ്കിലും ചെറുതാണെങ്കിലും പരാമർശങ്ങൾ ഉണ്ടാവാം അത് സൃഷ്ടവിന്റെ മാർഗ്ഗത്തെ വിഘനം ചെയ്തുകൊണ്ടാവരുത്. ഓരോ സൃഷ്ടിയും ആ എഴുത്തുകാരൻ വിവിധ കഥാപാത്രങ്ങൾ ആയി സ്വയം അവരോധിച്ചിട്ടാണ് അത് ബ്രയിനിൽ നിന്നും വിരൽത്തുമ്പിലേക്ക് പകരുന്നതും,ഒരുപാടു സംവാദങ്ങൾ നടക്കുന്ന പ്രക്രിയ ആണിത്.
      ആര് എന്തൊക്കെ പറഞ്ഞകും ഇതൊരു മനോഹര സൃഷ്ടി ആണ്.
      അംഗീകരിക്കണം ഈ കഴിവിനെ. നീരൂപണം ആവാം അത് സൃഷ്ടവിന്റെ കഴിവിനെ ചോദ്യം ചെയ്തു കൊണ്ടാവരുത്.
      അപാരം ഒരു variety തലം ആണ്

  24. Poliiii ??? ആ പെണ്ണുമ്പിള്ള ഒരു വഴി ആക്കണം…….

Comments are closed.