അപരാജിതന്‍ -24[Harshan] 11450

“എന്താ നീയിതെന്നോട് പറയാഞ്ഞത് അപ്പൂ ,,,,,,,”വിഷമത്തോടെ അവർ ചോദിച്ചു
അവനൊന്നു ചിരിച്ചു
“കൊച്ചമ്മേ ,,തമാശ പറയല്ലേ ,ഞാനേ അഞ്ചു കൊല്ലം മുൻപാ നിങ്ങളുടെ തറവാട്ടിൽ വന്നുകയറിയത് ,വന്നതുപോലും നിങ്ങളുടെ അടിമയായല്ലേ, കള്ളന്‍റെ മകനെ അടിമയാക്കിയ സന്തോഷമല്ലായിരുന്നോ നിങ്ങൾക്കൊക്കെ , അന്നെന്നെ കണ്ണിനു പിടിക്കുകപോലുമില്ലായിരുന്നു, എന്നോട് അല്പമെങ്കിലും സ്നേഹം കാണിച്ചു തുടങ്ങിയത് പോലും അഞ്ചു കൊല്ലം കഴിഞ്ഞല്ലേ , ഇനിയിപ്പോ എന്‍റെ യമ്മ സ്വയ൦ തീവെച്ച് മരിച്ചു എന്ന് പറഞ്ഞാലും ഇല്ലെങ്കിലും ഞാൻ അവിടത്തെ വേലക്കാരനല്ലാതെയായി മാറില്ലല്ലോ , അതുകൊണ്ടൊക്കെ തന്നെയാ പറയാഞ്ഞത് ”
അവന്‍റെ വാക്കുകൾ കാരമുള്ള് കൊണ്ട് ഹൃദയം തുളയ്ക്കുന്ന പോലെ അവർക്കനുഭവപ്പെട്ടു.

“അതൊക്കെ എന്‍റെ മാത്രം വിഷമങ്ങളാ , ഞാൻ തീവ്രമായി നെഞ്ചേറ്റിയ വിഷമങ്ങൾ, പറഞ്ഞുപങ്കുവെക്കെപ്പെട്ടു പോയാൽ ആ വിഷമത്തിനു തീവ്രതയില്ലാതെയായിപോകും , നിങ്ങൾക്കൊക്കെ ഞാനൊരു മനുഷ്യനെന്ന് ബോധ്യം വന്നത് പോലും കാലം കുറെ കഴിഞ്ഞല്ലേ ,,അങ്ങനെയുള്ളവരോടൊക്കെ എന്ത് പറഞ്ഞിട്ടെന്താ കാര്യം ,,’
“ഇങ്ങനെയൊന്നും പറയല്ലേ മോനെ ,, എനിക്കു സഹിക്കാൻ പറ്റണില്ലപ്പൂ “ മാലിനി വിഷമത്തോടെ പറഞ്ഞു
“ഓ ,,അത് ആദ്യമായി കേട്ടത് കൊണ്ടാ ,ഒരുറക്കം കഴിയുമ്പോൾ മാറിക്കൊളും ,, നഷ്ടം സംഭവിച്ചവർക്ക് മാത്രേ അതെല്ലാമൊരു തീരാനോവായി ഉള്ളിൽ കിടക്കുള്ളൂ ,,എനിക്ക് നഷ്ടപ്പെടാനുള്ളതൊക്കെ നഷ്ടപ്പെട്ടു,വേറെയെന്തു പറയാനാ ,,എന്നാൽ ശരി , എനിക്കല്പം തിരക്കുണ്ട് ”
“അയ്യോ ,,ഒരു നിമിഷ൦ അപ്പൂ ,, പൊന്നൂന് നിന്നോടെന്തോ പറയണമെന്നുണ്ട് ”
അവർ ഫോൺ കൊടുക്കാനായി ഒരുങ്ങിയപ്പോൾ
“എനിക്ക് സംസാരിക്കാനൊന്നുമില്ല ആരോടും , എന്തിനാ സഹതാപം കാണിക്കാനോ , വർഷങ്ങൾക്കു മുൻപേ സംഭവിച്ച കാര്യങ്ങൾക്ക് ഇപ്പോ സംസാരിച്ചിട്ടെന്തു പ്രയോജനം ,ഞാൻ വെക്കാണ് ”
എന്നുപറഞ്ഞു കൊണ്ടവൻ ഫോൺ വെച്ചു.
അവനോടു സംസാരിക്കാൻ ആകാതെപോയതിൽ പാർവതിക്ക് ഒരുപാട് ദുഃഖമുണ്ടായിരുന്നു. അതിനേക്കാൾ ദുഃഖമായിരുന്നു ലക്ഷ്മിയമ്മയ്ക്ക് സംഭവിച്ച ദുർവിധിയോർത്ത്.
അവൾ അവിടെ നിന്നും എഴുന്നേറ്റ് ദേവി നാമങ്ങൾ ഉരുവിട്ട് കൊണ്ട് മുറിയിലേക്ക് നടന്നു.

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.