അപരാജിതന്‍ -24[Harshan] 11450

അവളുടെ കണ്ണിൽ നിന്നും ധാരയായി കണ്ണീർ പൊഴിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.
അവളുടെ പുറകെ ശ്യാമും.
അവൾക്കെന്താണ് പറയേണ്ടതെന്നോ എന്ത് ചെയ്യണമെന്നോ തിരിച്ചറിയാൻ സാധിക്കാത്ത നിലയിലായിരുന്നു.അവൾ വിതുമ്പി കൊണ്ടിരുന്നു.
“സത്യമാണോ പപ്പാ ….അപ്പൂന്‍റെ ലക്ഷ്മിയമ്മ ,,, സ്വയമില്ലാണ്ടായതാണോ ?”
അയാൾക്ക് മറുപടി പറയാനാകാതെ തല കുമ്പിട്ടു നിന്നു
അവൾ നടന്നു ഉദ്യാനത്തിലുള്ള സിമന്റ് ബെഞ്ചിലിരുന്നു.
തുടയിൽ കൈമുട്ടമർത്തി മുഖം ചായ്ച്ചു മണ്ണിലേക്ക് നോക്കി കരഞ്ഞുകൊണ്ടിരുന്നു
മാലിനിയും രാജശേഖരനും വേഗം അവളുടെ സമീപം വന്നിരുന്നു
“മോളെ ,,,,,,,”
അയാൾ പാർവതിയെ വിളിച്ചു
“വേണ്ട പപ്പാ ,,,,,,,, ഒന്നും പറയണ്ട ,,,”അവൾ സങ്കടത്തോടെ പറഞ്ഞു.
“ഇങ്ങനെയും ഒരു ഹിസ്റ്ററി ഉണ്ടായിരുന്നല്ലേ പപ്പാ ,, ആദിക്ക്,, ഇതൊന്നും ഞങ്ങളെ അറിയിച്ചില്ലല്ലോ ,,, ” ” ശ്യാം ചോദിച്ചു
പാർവ്വതി ആരോടും ഒന്നും മിണ്ടാതെ വിങ്ങി കരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.

ആർക്കും അന്നേരം ഒന്നും പറയാൻ സാധിക്കാത്ത അവസ്ഥ
രാജശേഖരൻ അധികം നേരം അവിടെയിരിക്കാനാകാതെ വിഷമത്തോടെ മുറിയിലേക്ക് നടന്നു.
അവർ മൂന്നുപേരും അവിടെ ബെഞ്ചിൽ ഇരുന്നു.
“ഞാനൊന്ന് അപ്പൂനെ വിളിച്ചോട്ടെ ?” പാർവതി ചോദിച്ചു
മാലിനി ഒന്നും പറഞ്ഞില്ല
പകരം മാലിനിയുടെ ഫോണിൽ നിന്നും ആദിയുടെ നമ്പറിൽ ഒന്ന് ശ്രമിച്ചു.
അന്നേരം അവന്റെ മൊബൈൽ എൻഗേജ്ഡ് ട്യൂൺ കേൾപ്പിച്ചു കൊണ്ടിരുന്നു
ആദി അന്നേരം ഫോൺ വിളിക്കാനായി പുറത്തേ കുന്നിൻ മുകളിലേക്ക് വന്നിരുന്നു
ഫോൺ സംഭാഷണം അവസാനിച്ചുകൊണ്ട് അവൻ മാലിനിയുടെ ഫോണിലേക്ക് തിരികെ വിളിച്ചു.
മാലിനി ഫോൺ എടുത്തയുടനെ

“എന്നെ വിളിച്ചിരുന്നോ ?”
മാലിനി ഉവ്വ് എന്ന് മറുപടി പറഞ്ഞു
“എന്തായി ,,സുഖായിരിക്കുന്നോ ,,?”
“ലക്ഷ്മി ,,, അവൾ ,,,,സ്വയം ഇല്ലാതാക്കിയതാണല്ലേ ,,,, അപ്പൂ ” സങ്കടത്തോടെ അവർ ചോദിച്ചു
പാർവതി വേഗം ആ ഫോൺ വാങ്ങി സ്‌പീക്കറിൽ ഇട്ടു
അവർക്കു കൂടെ കേൾക്കുന്നതിനായി
അൽപനേരത്തേക്ക് നിശബ്ദനായി
“ആരാ പറഞ്ഞത് ,,,,,,?”
“ഞങ്ങൾ അറിഞ്ഞു ,,,രാജേട്ടൻ പറഞ്ഞു ”
“ഹമ് ,,,,,,,,” അവനൊന്നു മൂളി

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.