“എനിക്കിപ്പോളും ഓർമ്മയുണ്ട് ,, അവൻ വന്നു കഴിഞ്ഞു ആറു മാസം കഴിഞ്ഞപ്പോളാണ് നമ്മൾ അവിടെ കോമ്പ്ലെക്സ്ന്റെ വർക്ക് സ്റ്റാർട്ട് ചെയ്തത് ,, അന്ന് ആ അമ്പതു സെന്റ് സ്ഥലം ഒരുക്കാനായി ഓർമ്മയുണ്ടോ അവനെ പറഞ്ഞു വിട്ടത് ,, അന്ന് അവനെ കൊണ്ട് അവൻ ജനിച്ചു വളർന്ന വീട് പൊളിപ്പിച്ചത് ,, ഒരു വാക്ക് പോലും പറയാനാകാതെ അനുസരിക്കേണ്ടി വന്ന അവന്റെ അന്നത്തെ കണ്ണൊക്കെ നിറഞ്ഞുള്ള ആ മുഖം ,, ഇപ്പോ കണ്ണടച്ചാല്‍ പോലും എന്‍റെ മനസ്സിൽ തെളിഞ്ഞങ്ങു വരികയാ മാളൂ ,”
ഇതെല്ലാം കേട്ട് മാലിനിയാകെ വിഷമത്തിലായിരുന്നു.
സാരിതുമ്പ് കൊണ്ട് തുളുമ്പുന്ന കണ്ണുകൾ ഒപ്പാൻ തുടങ്ങി
“മാളു ,,,,”
“എന്താ രാജേട്ടാ ?”
“ആദിയുടെ ‘അമ്മ മരിച്ചത് എങ്ങനെയാണെന്ന് നിനക്കറിയോ ,,?”
“സുഖമില്ലാതെ മരിച്ചതാണെന്നു അപ്പു പറഞ്ഞിരുന്നല്ലോ ,,കാൻസർ ചികിത്സയിലായിരുന്നില്ലേ ,,ലക്ഷ്മി ”
രാജശേഖരൻ മാലിനിയുടെ മുഖത്തേക് നോക്കി ഒന്ന് ചിരിച്ചെന്നു വരുത്തി
“അതവൻ പറഞ്ഞതല്ലേ ,,, ”
“അതെ ,,,”
“ജയനെ കാണാതെ ആയപ്പോൾ മുതൽ അവർക്ക് ഡിപ്രഷൻ ഒക്കെ കൂടി വന്നിരുന്നു , ആ വീടുകൂടെ വിട്ടിറങ്ങിയപ്പോൾ അവരാകെ മാനസിക നില തെറ്റിയ അവസ്ഥയിലൊക്കെയായി ,, അസുഖമൊന്നുമായിരുന്നില്ല ,, അത് സൂയിസൈഡായിരുന്നു ”
മാലിനി അതുകേട്ടു നടുങ്ങിതെറിച്ചു
ഹൃദയം പെരുമ്പറ പോലെ മുഴങ്ങി കൊണ്ടിരുന്നു
ദേഹമാകെ വിയർത്തു പോയി കൈകാലുകൾ തളർന്നു വേഗം ആ ഊഞ്ഞാലിൽ ഇരുന്നു.
“എന്താ രാജേട്ടാ ,, ലക്ഷ്മി ,,, സൂയിസൈഡ്,,,,”
“അതേ ,, സ്വയം തീ കൊളുത്തി മരിച്ചതാ ,,, ”
രാജശേഖരൻ പറഞ്ഞു നിർത്തി
മാലിനിയുടെ അടുത്ത് തന്നെ ഇരുന്നു
മാലിനി ഇനിയൊന്നും കേൾക്കണ്ട എന്ന ഭാവേന ഇരു കൈകളും കൊണ്ട് ചെവി പൊത്തി.
ഒന്നും മിണ്ടാനാകാത്ത അവസ്ഥ
ഒരു നേരത്തേക്ക് അപ്പു അമ്മയെ കുറിച്ച് പറയാറുള്ളതും അമ്മയുടെ സ്നേഹത്തെ കുറിച്ചു പറയാറുള്ളതുമെല്ലാം ഓർത്തു പോയി
മാലിനിയുടെ കണ്ണൊക്കെ നിറഞ്ഞു തുളുമ്പി കൊണ്ടിരുന്നു
“എന്താ ,,എന്താ ഇതൊക്കെ നേരത്തെ പറയാതെ പോയത് ,, രാജേട്ടാ ,,,?”
“അറിഞ്ഞത് വൈകി പോയി ,,പിന്നെ അന്ന് അത്ര വലിയ കാര്യമായി തോന്നിയതുമില്ല ,, മനപൂർവ്വം വിട്ടു കളഞ്ഞതാ ,,, അത്രയും ഇഷ്ടകേടായിരുന്നല്ലോ ” അത് പറയുമ്പോൾ എന്തോ അയാളുടെ ശബ്ദം ഇടറിയിരുന്നു
“ഈശ്വരാ ,,അത്രയും സങ്കടത്തിലായിരുന്നോ അപ്പു നമ്മുടെ വീട്ടിലേക്ക് വന്നത് ,, അവനെയാണോ അത്രയും വേദനിപ്പിച്ചത് ..മഹാപാപം ചെയ്തുപോയല്ലോ ,,ഈശ്വരാ ,”
എന്നുപറഞ്ഞു കൊണ്ട് മാലിനി വിലപിച്ചു തുടങ്ങി
“എല്ലാം പറ്റിപ്പോയി ,,,എല്ലാം പറ്റിപ്പോയി ,,,മാളു ,, ചെയ്ത തെറ്റുകളൊക്കെ ഒരു കാള സര്‍പ്പം പോലെ എന്നെ വരിഞ്ഞു മുറുക്കുന്ന പോലെയാ ,,,”
രാജശേഖര൯ അത് പറഞ്ഞു തിരിയുമ്പോൾ കാണുന്നത്
എല്ലാം കേട്ട് അസ്ത്രപ്രജ്ഞയായി നിൽക്കുന്ന പാർവതിയെ ആയിരുന്നു.
Ini 5 masam kazhinhittano
ഹർഷാപ്പി,
കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.
എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..
അപ്പോ അടുത്തതിൽ കാണാം..
വിഷ്ണു
❤️❤️