അപരാജിതന്‍ -24[Harshan] 11450

“എനിക്കൊരുപാട് പാകപ്പിഴകൾ സംഭവിച്ചോ എന്നൊരു തോന്നലാ ,,ഇപ്പോ ”
മാലിനി ഒന്നും മിണ്ടാതെയിരുന്നു
“ഉള്ളിൽ ഒരു തോന്നൽ പോലെ ,, ജയൻ അങ്ങനെ ചെയ്യുമോ എന്ന് ”
“മാളു ,,, ഒരു പേടി പോലെ ,, ഇത്രയും കാലം ജയനെ ഒരു കള്ളനായി കണ്ടു , നാളെ ജയൻ എന്‍റെ മുന്നിൽ വന്നു ഞാൻ മോഷ്ടിച്ചില്ല എന്ന് പറഞ്ഞാൽ ,, ” അയാൾ ഭയത്തോടെ മാലിനിയുടെ കൈ പിടിച്ചു.
“ദൈവമേ ,,എനിക്കതു ചിന്തിക്കാൻ പോലും ആകുന്നില്ല ,, അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ ,, ”
“രാജേട്ടാ ,,,”
“എങ്കിൽ ,,എന്നെ പോലെ പിന്നെ ഒരു പാപി ഉണ്ടാകുമോ വേറെ ,, എന്തായിരുന്നു അന്നെനിക്ക് സംഭവിച്ചത് ,,എന്തിനാ ഞാൻ അത്രയും ദ്രോഹം ചെയ്തത് ,, ജയൻ കൊണ്ട് പോയ കാശിനേക്കാൾ കൂടുതൽ അവരുടെ ആ സ്ഥലം എടുത്തപ്പോൾ കിട്ടിയിരുന്നതാ ,, എന്നിട്ടും ,, ജയന്റെ ഭാര്യ ലക്ഷ്മി ,, ഒരു എതിർവാക്കു പോലും പറയാതെയാണ് ആ സ്ഥല൦ എഴുതിതന്നത് ,, അന്നും അവർ പറഞ്ഞിരുന്നു , ജയൻ അങ്ങനെ ഒന്നും ചെയ്യില്ല എന്ന് ,, അവരുടെ ഉറച്ച വിശ്വാസമായിരുന്നു അത് ”

രാജശേഖരൻ എഴുന്നേറ്റു പുറകെ മാലിനിയും

എന്നിട്ടും കൂടുതൽ കിട്ടാനായി സുരേന്ദ്രനില്ലേ ,, ഡി വൈ എസ്‌ പി ,, അയാളെ കൊണ്ട് പ്രശ്നങ്ങളുണ്ടാക്കിച്ചു , ഉണ്ടായിരുന്ന സ്വർണ്ണമൊക്കെ വിറ്റു വീണ്ടും കാശ് തന്നു ,, ആ കുട്ടിയുടെ പഠിപ്പും ഭാവിയും ഒക്കെ ഞാനല്ലേ ഇല്ലാതെയാക്കിയത് ,, അവനെന്നോട് എന്ത് തെറ്റാ ചെയ്തത് ,,, എന്തായിരുന്നു എനിക്കതിന്റെ ആവശ്യം ,, വിദേശത്ത് ജോലി കിട്ടിയപ്പോൾ അതെന്നോട് പറയാനായി ഇരുവരും ഓഫീസിൽ ,, വന്നു ,, കിട്ടുന്ന ശമ്പളം കൊണ്ട് ബാക്കിയുള്ള തുകയും വീട്ടാമെന്ന് ,, അതും ഞാൻ സമ്മതിച്ചില്ല ,,അത് മാത്രവുമല്ല ഓഫിസിൽ നിന്നും അപമാനിച്ചു ഇറക്കി വിടുകയും ചെയ്തു ,,എല്ലാം കഴിഞ്ഞു ഞാൻ പറഞ്ഞ പോലെതന്നെ അവൻ വന്നു നമ്മടെ വീട്ടിൽ ,, എവിടെയോ നല്ല നിലയിലെത്തേണ്ട അവനെ ,, എന്‍റെ ദൈവമേ ,, എനിക്ക് ഓർക്കാൻ കൂടെ വയ്യ ,, ”
അയാളാകെ പരവേശത്തിലായി
“വേണ്ട രാജേട്ടാ ,,ഇനിയൊന്നും പറയണ്ട ,, അതൊക്കെ പിന്നെ നമുക്ക് സംസാരിക്കാം ”
“അല്ല ,,അങ്ങനെയല്ല മാളൂ ,,പറയാതെ വയ്യ ,, അതാ പറയണേ ,, ഞാൻ അവനെയൊരിക്കലും പേര് വിളിച്ചിട്ടില്ലായിരുന്നു ,, ഒരു മനുഷ്യനെന്ന പോലെ പെരുമാറിയിട്ടില്ലായിരുന്നു ,, അതൊക്കെ ആലോചിക്കുമ്പാളാ ആകെ ഒരു സങ്കടം ,, ”

അയാൾ അല്പം നേരം മൗനമായി ഇരുന്നു

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.