കൊയിലാഗനി
രക്ഷപെടാൻ ശ്രമിച്ചു പിടിക്കപ്പെട്ടു മർദ്ദനവും തീപൊള്ളലും ഏറ്റു വാങ്ങിയ കപിലനു അന്നേരം മുതൽ പട്ടിണി കിടക്കുകയായിരുന്നു.
കൽക്കരി തീയിൽ അവന്റെ കാൽ നല്ലപോലെ പൊള്ളിയടർന്നിരുന്നു.
ഇനിയൊരാളും അവിടെ നിന്നും രക്ഷപെടാൻ ശ്രമിക്കരുത് , ശ്രമിച്ചാൽ ശിക്ഷ ഇനിയും മാരകമാകും എന്നുള്ള ഒരു ഭീഷണിസന്ദേശം ആണ് അവനെ ചിത്രവധം ചെയ്തതിലൂടെ അവിടത്തെ കങ്കാണികൾ ഉദ്ദേശിച്ചതും.
ജോലിയെല്ലാം കഴിഞ്ഞു എല്ലാ അടിമയുവാക്കളും ടെന്റിലേക്ക് വന്നു.
തങ്ങൾക്ക് കിട്ടിയ ചപ്പാത്തിയിൽ നിന്നും ഒരെണ്ണം വീതം സൂലിയും ഐങ്കരനും ആരും കാണാതെ ഒളിച്ചു കൊണ്ട് വന്നിരുന്നു കപിലനു കൊടുക്കാനായി
തളർന്നു കിടക്കുന്ന കപിലന്‍റെ അടുത്ത് അവർ വന്നിരുന്നു.
അവന്റെ പുറത്തു മെല്ലെ തലോടി
നല്ല പോലെ പനിയുണ്ടായിരുന്നു.
അവർ കപിലനെ വിളിച്ചു
ക്ഷീണം നിറഞ്ഞ കണ്ണുകൾ തുറന്നവന്‍ വിളികേട്ടു
അവർ ആരും കാണുന്നില്ലന്നു ഉറപ്പു വരുത്തി ആ ചപ്പാത്തി കീറി അവന്റെ വായിൽ വെച്ച് കൊടുത്തു
“ഇത് വേഗം കഴിക്കു ,,,ഇല്ലേ നീ തളർന്നു പോകും ”
വിശന്നു തളർന്നിരുന്ന അവൻ അതിവേഗം ആ ചപ്പാത്തി ചവച്ചു വിഴുങ്ങി
അവർ ഇടക്കിടെ ടെന്റിനു പുറത്തേക്ക് നോക്കുന്നുണ്ടായിരുന്നു
ആരെങ്കിലും വരുന്നുണ്ടോ എന്നറിയുവാനായി
“നല്ല വേദനയുണ്ടോ കപിലാ ?” ഐങ്കരന്‍ ചോദിച്ചു
“ഹും ……” എന്നു അവന്‍ മറുപടി മൂളി
“എന്തിനാ കപിലാ ,,നീ രക്ഷപെടാൻ നോക്കിയത് ?”
സൂലി ചോദിച്ചു
“ജീവിക്കാൻ ,,,എനിക്ക് ജീവിക്കാൻ കൊതി വന്നു പോയി സൂലി ” അവൻ തളർച്ചയോടെ പറഞ്ഞു
“നിനക്ക് മാത്രമാണോ ,,ഞങ്ങൾക്കും കൊതിയില്ലേ ,,,പക്ഷെ കൊതിക്കാനല്ലെ നമ്മൾക്കു സാധിക്കൂ ,,ഈ നരകത്തിൽ നിന്നും നമുക്ക് രക്ഷപ്പെടാനാവില്ലെടാ …”സൂലി വിഷമത്തോടെ പറഞ്ഞു
“ഇവിടെ നിന്നും രക്ഷപെടാൻ അകെ രണ്ടു വഴികളെ ഉള്ളൂ ” ഐങ്കരൻ തന്‍റെ കാലുകൾ തടവി കൊണ്ട് പറഞ്ഞു
അതുകേട്ടു ആകാംക്ഷയോടെ എല്ലാവരും അവനെ നോക്കി
“ഒന്നുകിൽ നമ്മൾ മരിക്കണം ,,അല്ലെങ്കിൽ ഇവിടത്തെ കങ്കാണികൾ മൊത്തം മരിക്കണം ,, എങ്കിൽ നമുക്ക് ഈ അടിമത്വത്തിൽ നിന്നും മോചനം കിട്ടും ,, രണ്ടാമത്തെ വഴി എന്തായാലും നടക്കില്ല ,,അതുകൊണ്ട് ഒന്നാമത്തെ കാര്യം സംഭവിക്കാൻ പ്രാര്ഥിക്കുന്നതാ ഏറ്റവും ഉചിതം ” നിസ്സഹായനായി അവൻ പറഞ്ഞു
അതുകേട്ട് അവനു സമീപം കിടന്നിരുന്ന മറ്റൊരു പയ്യൻ പറഞ്ഞു
“ആ തുരങ്കത്തിലേക്ക് പോകും നേരം പ്രാര്ഥിക്കാറുണ്ട് ,, ഐങ്കരാ ,,തുരങ്കമിടിഞ്ഞു പുറത്തിറങ്ങാനാകാതെ ശ്വാസം മുട്ടി മരിക്കാൻ സാധിക്കണേ എന്ന് ..അതാകുമ്പോൾ ആ ചാകുന്ന നേരത്തെ വേദനയല്ലേയുണ്ടാകൂ ,,അല്ലാതെ മരണം ആകുന്നതു വരെ ഈ മരണപണി ചെയ്തുണ്ടാകുന്ന വേദനയൊന്നുമുണ്ടാകില്ലല്ലോ ,,,”
എല്ലാവരും കൂടുതൽ വിഷമത്തിലായി
“ഒരുവട്ടമെങ്കിലും നാടൊന്നു കാണണം എന്ന് മാത്രമേ ആഗ്രഹമുള്ളൂ ,, അതിൽ കൂടുതൽ ഒരാഗ്രഹവുമില്ല ,, നാട് കാണണം ,,വീട്ടുകാരെ കാണണം ,, എന്തെങ്കിലും അവരുടെ കൈ കൊണ്ട് വാങ്ങി കഴിക്കണം , ഈ രണ്ടു ചപ്പാത്തി തിന്നു ജീവിച്ചു മടുത്തു ,, നൽക്കാലികൾക്ക് ഇതിലും നല്ല സംരക്ഷണം കിട്ടും ,, നമുക്കതുമില്ല “”കൂടുതൽ ഒന്നും ആശിക്കാതിരിക്കുന്നതാ നല്ലത് ,, കിട്ടാതെയാകുമ്പോ ഒരുപാട് സങ്കടമാവില്ലേ ..” സൂലി പറഞ്ഞു
“എന്നാലും നാടൊന്നു കാണാൻ കൊതിആയിട്ട് വയ്യ ,, പിന്നെ ഒന്നോർക്കുമ്പോ അവിടെയും പീഡനം തന്നെയല്ലേ ,, അവിടെ നമ്മൾ കൂട്ടിലിടാത്ത അടിമകൾ , ഇവിടെ കൂട്ടിലിട്ട അടിമകൾ ” ഐങ്കരൻ എല്ലാരും കേൾക്കെ പറഞ്ഞു.
അല്പം കഴിഞ്ഞപ്പോൾ കങ്കാണികൾ നടക്കുന്ന ശബ്ദം കേട്ട് എല്ലാവരും നിശബ്ദരായി.
ഭയം അവരുടെ ശരീരത്തെയും മനസിനെയും ആത്മാവിനെയും വരെ കീഴ്പെടുത്തിയിരുന്നു.
എല്ലാവരും ശബ്ദമുണ്ടാക്കാതെ കിടന്നു.
“വേദനയുണ്ടോ കപിലാ ” അടുത്ത് കിടന്ന സൂലി ചോദിച്ചു.
” കണ്ണടക്കുമ്പോ അവളെ കാണാം ,,ന്റെ പമ്പരക്കണ്ണിയെ ,, അപ്പോ വേദനയെങ്ങോ പോകും ,, ” കൊടിയ വേദനയിലും ഒരുപുഞ്ചിരി സമ്മാനിച്ച് കൊണ്ട് കപിലൻ ചാരുലതയുടെ സാമീപ്യത്തെ കുറിച്ച് പറഞ്ഞു.
അതുകേട്ടു സൂലി ചിരിച്ചുകൊണ്ടു കണ്ണടച്ച് കിടന്നു
<<<<<O>>>>>
Ini 5 masam kazhinhittano
ഹർഷാപ്പി,
കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.
എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..
അപ്പോ അടുത്തതിൽ കാണാം..
വിഷ്ണു
❤️❤️