അപരാജിതന്‍ -24[Harshan] 11450

അവനവളുടെ സമീപമിരുന്നു.
“ചിന്നു ,,,”
“എന്തോ ?”
“നീ എന്‍റെ കൂടെയിരിക്കുമ്പോ വല്ലാത്തൊരു സന്തോഷമാ ”
അവളത് കേട്ട് ചിരിച്ചു.
“എന്തൊരു സുന്ദരമായ പുഞ്ചിരിയാ ഈ പെണ്ണിന് ”
“അത്രക്കും ഭ൦ഗിയുണ്ടോ ?”
“ഉണ്ടല്ലോ ”
“എന്നാ ഏറ്റവും അഴകോ ?”
‘അത് കണ്ണിനല്ലേ ”
“അത് ശരിയാ , ആദിശങ്കരനെ വരെ മോഹിപ്പിച്ച കണ്ണുകളല്ലേ ” അവൾ ഒരു നാണത്തോടെ പറഞ്ഞു.
അതുകേട്ടു ബാലുവും പുഞ്ചിരിച്ചു.
ഒരു മണിക്കൂർ കൊണ്ട് കഞ്ഞിയായി
അവരിരുവരും കഞ്ഞി കുടിച്ചു.
കിടക്കാനായി മുറിയിലേക്ക് ചെന്നു
മുറിയിൽ കട്ടിലോ കിടക്കയോ ഉണ്ടായിരുന്നില്ല.
താഴെ പായയും തലയിണയും അതിനുമുകളിൽ കട്ടിയുള്ള തുണിയും വിരിച്ചു
ബാലു കിടന്നു , അവനരികിലായി ചിന്നുവും.
അവൾ ബാലുവിന്‍റെ ദേഹത്തോട് ചേർന്ന് കിടന്നുകൊണ്ട് മെല്ലെ ബാലുവിന്‍റെ ശുഷ്കിച്ച നെഞ്ചിൽ തലോടി.
ബാലു അല്പം നേരം അരണ്ട വെളിച്ചത്തിൽ അവളുടെ മുഖത്തേക്ക് നോക്കികൊണ്ടേയിരുന്നു.
“ഹമ് ,,എന്താ നോക്കണേ ”
“വെറുതെ നോക്കിയതാ ”
ബാലു ചിന്നുവിന്‍റെ നനവാർന്ന മുടി തന്റെ മുഖത്തേക്കിട്ടു കൊണ്ട് ആ ഷാമ്പൂവിന് ഇത്രയും വാസനയുണ്ടായിരുന്നല്ലേ ചിന്നൂ ”
‘എന്തേ ഇപ്പോഴാണോ അറിയണെ ”
“അല്ല ,, ചിലപ്പോ ചിന്നൂന്‍റെ മുടിയുടെ വാസനയായിരിക്കും ”
ചിന്നു അവളുടെ മുഖം ബാലുവിനെ നെഞ്ചിൽ മെല്ലെ വെച്ച് കൊണ്ട് ബാലുവിന്റെ ബനിയന്റെ തുറന്ന ഭാഗത്തൂടെ കൈ ഉള്ളിലേക്ക് കയറ്റി നെഞ്ചിലെ രോമത്തിൽ മെല്ലെ വിരലോടിച്ചു കൊണ്ടിരുന്നു.
“മാഷേ ,,,,”
“എന്തോ ?’
‘എന്നെ ഇഷ്ടല്ലേ ”
“ഉവ്വല്ലോ ”
“എത്രയിഷ്ടം ?”
“ചിന്നൂന്‍റെ അത്രയും ഇഷ്ടം ”
“അതൊരു കണക്കാണോ ”
“ആണല്ലോ ”
‘മാഷിനു കിറുക്കാ ”
“കുറച്ച് ”
ബാലു അവളുടെ കവിളിൽ മെല്ലെ തലോടി.അവളെ നെഞ്ചോടു ചേർത്ത് കിടത്തി.
അവളുടെ നിറമാറുകൾ ബാലുവിന്‍റെ നെഞ്ചിലമർന്നു ഞെരുങ്ങി.
ചിന്നു തന്‍റെ ഇടത്തെ കാൽ മെല്ലെ ബാലുവിന്‍റെ കാലുകൾക്ക് മേലെ വെച്ചു.
“ഇങ്ങനെ കിടക്കാനാ എനിക്കിഷ്ടം ” എന്നവൾ അവന്‍റെ കാതിൽ സ്വകാര്യമായി പറഞ്ഞു.അവളുടെയിളം തുടയവൻ്റെ കാലിൽ മെല്ലെയമർന്നുഅവളുടെ ചുടുനിശ്വാസം അവന്റെ കാതിൽ പതിച്ചു.
ബാലു പുഞ്ചിരിച്ചു കൊണ്ട് അവളുടെ നീണ്ട മൂക്കി൯ തുമ്പിൽ തന്‍റെ മൂക്കുമുട്ടിച്ചു
ഇണക്കിളികൾ കൊക്കുരുമ്മുന്ന പോലെ.
ചിന്നു തന്‍റെ ചുണ്ടുകൾ ബാലുവിന്‍റെ ചുണ്ടിനോട് ചേർത്തു.
ബാലുവിന്‍റെ ചൂണ്ടുകൾക്കിടയിൽ തന്റെ കീഴ്ച്ചുണ്ട് വെച്ചപ്പോൾ ആ കീഴ്ച്ചുണ്ടിനെ അവന്‍റെ ചുണ്ടുകൾ മെല്ലെ നുകർന്ന് കൊണ്ടിരുന്നു.എത്ര നേരമെന്നറിയില്ല ചുണ്ടുകൾ പരസ്പരം സ്നേഹം കൈമാറികൊണ്ടിരുന്നു, അവളുടെ കൈകൾ അവന്‍റെ നെഞ്ചിലമർന്നു കൊണ്ടേയിരുന്നു.
അല്പം കഴിഞ്ഞപ്പോൾ അവൾ എന്തോ ഓർമ്മ വന്ന പോലെ മുഖം പിന്നിലേക്കെടുത്തു

“നാളെ മുതൽ കറുത്തപക്ഷമാ മാഷേ ‘
“ഹമ് ,,, “അവനൊന്നു മൂളി
“എത്ര നാൾ മാഷേ , എത്ര നാൾ ?’
“ഈ ഉടലിൽ നിന്നും ഉയിര് വേർപെടുന്നത് വരെ ചിന്നൂ ”
“അങ്ങനെ പറയല്ലേ മാഷേ ?” നിറമിഴികളോടെ അവൾ അവനെ തടഞ്ഞു
“എന്റെ വിധി ,,അത് ഈശ്വരൻ കുറിച്ചതാ ,,ഞാൻ ചെയ്ത മഹാപാപങ്ങൾ ആ കർമ്മങ്ങളുടെ ഫലം നരകയാതനകളായി അനുഭവിച്ച് തന്നെ പോകണം ,, ചിന്നൂ”
“വേണ്ട മാഷേ ,,എന്നെ കരയിപ്പിക്കല്ലേ ” സങ്കടത്തോടെ ചിന്നു പറഞ്ഞു
എന്നിട്ടവൾ തിരിഞ്ഞു കിടന്നു
ബാലു അവളോട് ചേർന്ന് കിടന്നിട്ട് അവളെ കെട്ടിപിടിച്ചു.
“വിഷമിപ്പിക്കാന്‍ പറഞ്ഞതല്ല ചിന്നൂ,, യഥാര്‍ഥ്യം ,, ഞാന്‍ അനുഭവിക്കുന്ന ഓരോ വേദനകളും എന്‍റെ ദേഹത്തെ മാത്രമേ വേദനിപ്പിക്കുന്നുള്ളൂ ,, ആ വേദന അനുഭവിക്കുമ്പോ എന്റെ മനസില്‍ സന്തോഷമേയുള്ളൂ,,ഞാന്‍ ചെയ്ത അപരാധങ്ങള്‍ക്ക് ഇതില്‍ കൂടുതല്‍ തന്നെ കിട്ടണം,,,നേരമൊരുപാടായി , ഉറങ്ങാം ”
അവളൊന്നു മൂളി , ബാലു കൈ കൊണ്ടുവന്നവളുടെ നിറഞ്ഞൊഴുകുന്ന കണ്ണുനീരൊപ്പി.
ഇരുവരും ഉറക്കം കാത്തു കണ്ണടച്ച് കിടന്നു.

<<<<O>>>

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.