അപരാജിതന്‍ -24[Harshan] 11450

“എന്നിട്ടെന്താ, കൊട്ടാരം യുവരാജാവിനെ രക്ഷിക്കുവാനായി അത്ര തന്നെ പണയം വീണ്ടും പ്രഖ്യാപിച്ചു , അങ്ങനെ മഹാശയൻ ഒരു നാഴികയ്ക്ക് ശേഷം ആ യുവാവുമായി  നാല് നാഴിക കഴിഞ്ഞപ്പോൾ മല്ലയുദ്ധം ആരംഭിച്ചു , ഈ നാടിൻ്റെ ചരിത്രത്തിൽ ആരും കാണാത്ത യുദ്ധമായിരുന്നു അന്ന് അവർ തമ്മിൽ നടന്നത്,സൂര്യൻ തലയ്‌ക്കുദിച്ചു നിന്നപ്പോൾ തുടങ്ങിയ മല്ലയുദ്ധം ,,അവസാനിക്കാതെ നീണ്ടു ,,അതും മണിക്കൂറുകളോളം ,,ഇരുവരും കാളകൾക്ക് സമം ,, അത്രക്കും ശക്തർ ,, ബലാബലത്തിൽ മുന്നോട്ടു പോകുന്നു ,, പലർക്കും അവരുടെ പ്രഹരങ്ങൾ പോലും കാണാൻ സാധിച്ചിരുന്നില്ല ആകെ പൊടിഉയർന്നു പറക്കുകയായിരുന്നു ,,, അവരുടെ മല്ലയുദ്ധം കൊണ്ട് മൈതാനഭൂമി വട്ടത്തിൽ മണ്ണ് കുഴിഞ്ഞു വലിയ കിടങ്ങു പോലെയായിരുന്നു ..പക്ഷെ ആ യുവാവിന്‍റെ  മുന്നിൽ എതിരിട്ടുനിൽക്കാൻ കലിശ മഹാശയനു കഴിഞ്ഞില്ല ,, വാരിയെല്ല് തകർന്നയാൾ വീണു ,, അങ്ങനെ മത്സരം പ്രജാപതികൾ ജയിച്ചു ,,”

“ഹോ ,,,,,,എന്റമ്മോ ” എന്ന് പറഞ്ഞുകൊണ്ട് പാർവ്വതി എഴുന്നേറ്റു നിന്ന് കൈയടിച്ചു.

നിറയുന്ന മിഴികളോടെ ഭുവനേശ്വരി ദേവി തന്‍റെ ഓർമ്മകൾ പാർവതിയുടെ മുന്നിൽ അനാവരണം ചെയ്തിരുന്നു.

“എന്നിട്ടാ യുവാവ് എവിടെ പോയി മുത്തശ്ശി ?”

“അറിയില്ല മോളെ ,,യുദ്ധം ജയിച്ച സന്തോഷത്തിൽ നാട്ടുകാർ ഓടികൂടി തിക്കും തിരക്കുമുണ്ടാക്കിയപ്പോൾ അദ്ദേഹം എവിടെയോ പോയി മറഞ്ഞു, ഈ നാട് മൊത്തം ആ യുവാവിനെ അന്വേഷിച്ചിരുന്നുവെങ്കിലും കണ്ടെത്താനായില്ല”

” എൻ്റെ ഭർത്താവിൻ്റെ പ്രാണൻ രക്ഷിച്ചുകൊണ്ട് എൻ്റെ താലിയും സിന്ദൂരവും സംരക്ഷിച്ച ആ മഹാത്മാവിനെ എനിക്കൊന്നു കാണാൻ സാധിച്ചില്ല, ഉള്ളിലിന്നു൦ നാരായണനോടുള്ള പ്രാർത്ഥനയാ ,,ആ മഹാത്മാവിനെ ഒരു വട്ടമെങ്കിലും കാണണം , ആ പാദങ്ങളിൽ നമസ്കരിച്ചു കൊണ്ട് ഒരുപാട് നന്ദിയറിയിക്കണം , എന്നെ വൈധവ്യത്തിൽ നിന്നും സ൦രക്ഷിച്ചതിന് , എന്നെയും ഈ കുടുംബത്തിലേ സകലരെയും കലിശ൯മാരുടെ  അധീനതയിലാക്കാതെ രക്ഷിച്ചതിന്, എൻ്റെ ജീവിതത്തിൽ ഞാനത്രയേറെ കടപ്പെട്ടിരിക്കുന്ന പുണ്യാത്മാവാ അദ്ദേഹം,  മരിക്കും മുൻപേ ഒരുവട്ടമെങ്കിലും അദ്ദേഹത്തെയും കുടുംബത്തെയും കാണണം ” അവർ മിഴിനി൪ തുടച്ചു കൊണ്ട് പറഞ്ഞു

പിന്നെ ഇരുവരും ഏറെനേരത്തേക്ക് ഒന്നും മിണ്ടിയില്ല.

“എനിക്കും കാണണം മുത്തശ്ശി , ഇപ്പോ അദ്ദേഹവും ഒരു മുത്തശ്ശനായിട്ടുണ്ടാകില്ലേ ,,എനിക്കും ആ പാദങ്ങൾ തൊട്ട്  നമസ്കരിക്കണം ” പാർവ്വതിയും ആഗ്രഹ൦ പറഞ്ഞു.

“അല്ല മുത്തശ്ശി ,, ഇതൊക്കെ കേൾക്കുമ്പോൾ വല്ലാത്ത ഭയം തോന്നുന്നു,,, ഇത്തവണയും മത്സരമുണ്ടാവില്ലേ ,, അപ്പോൾ ഈ യുദ്ധമൊക്കെയുമുണ്ടാകില്ലേ .?.”

“അതൊക്കെയുണ്ടാകും മോളെ ,, പക്ഷെ വിജയം അത് പ്രജാപതികൾക്ക് മാത്രമായിരിക്കും ,, സൂര്യസേനൻ തമ്പുരാൻ അത്രയും ശക്തനാണ് ,,വീരനാണ് ,, നമ്മൾ വിചാരിക്കുന്നതിലും അപ്പുറമാണ് അദേഹത്തിന്റെ കഴിവുകൾ ,, ” രാജഭക്തയായ  ഭുവനേശ്വരി ദേവി പാർവ്വതിയോട് പറഞ്ഞു

പാർവ്വതി എല്ലാം കേട്ട് കൊണ്ട് അവർക്കൊരു മുത്തം കൊടുത്ത് കൊണ്ടെഴുന്നേറ്റു പുറത്തേക്ക് നടന്നു കേട്ട സംഭവങ്ങൾ ഒരു സ്വപ്നം പോലെ മനസ്സിൽ കണ്ടു കൊണ്ട്

<<<<O>>>>

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.