അപരാജിതന്‍ -24[Harshan] 11446

അതോടെ രാജകുമാരനെ വെറുതെ വിട്ടു ,, പിന്നെ ഒരു നാഴിക ( 24 മിനുട്ട് ) കഴിഞ്ഞു മല്ലയുദ്ധം പുനരാരംഭിച്ചു  ”

” വേഗം പറ മുത്തശ്ശി ,,,”

“തീ പറക്കുന്ന പോരാട്ടം തന്നെയായിരുന്നു അവിടെ നടന്നത് ,, പക്ഷെ രോഗവും ഔഷധസേവയുമെല്ലാം നിന്റെ മുത്തശ്ശനെ ഒരുപാട് തളർത്തിയിരുന്നു ,, അദ്ദേഹം ആകുന്നപോലെയൊക്കെ യുദ്ധം ചെയ്തു ,,ചതിപ്രയോഗത്തിൽ അഗ്രഗണ്യനായിരുന്ന മഹാശയൻ അദ്ദേഹത്തിൻ്റെ കരൾഭാഗത്തു കാൽ കൊണ്ട് പ്രഹരിച്ചു. അത് പ്രയോഗിക്കാൻ പാടില്ലാത്ത പ്രഹരമായിരുന്നു .. അതോടെ അദ്ദേഹ൦ രക്തം ശർദ്ദിച്ചു തളർന്നു ”

“അയ്യോ ,,,മുത്തശ്ശി ഇതൊക്കെ കണ്ടു നിക്കായിരുന്നോ ?”

“ഞാൻ അന്ന് പോയിരുന്നില്ല മോളെ ,,ഞാനിവിടെ വിശ്രമത്തിലല്ലായിരുന്നോ ”

“എന്നിട്ടെന്തുണ്ടായി ”

“എന്നിട്ടോ ,, അതോടെ അദ്ദേഹ൦  നിലതെറ്റി മണ്ണിലേക്ക് വീണു , എഴുന്നേൽക്കാൻ പോലും സാധിച്ചില്ല ,മഹാശയൻ വേഗം തന്നെ തളർന്നുപോയ  അദ്ദേഹത്തെ ആക്രമിച്ചു ശിരസ്സ് മണ്ണിൽ കുത്തിച്ചു ”

“അയ്യോ ,,,,” പാർവ്വതി ഭയം കൊണ്ട് എഴുന്നേറ്റിരുന്നു

“വിജയം മഹാശയനു തന്നെയായി ,വിജയം ഉറപ്പിക്കാൻ അയാൾ വേദന കൊണ്ട് പുളഞ്ഞു നാരായണാ എന്ന് വിളിച്ചു നിലവിളിക്കുന്ന  അദ്ദേഹത്തിൻ്റെ  കഴുത്തൊടിക്കാൻ ശ്രമിച്ചു ,,,”

പാർവ്വതി ആകെ വിഷമത്തിലായി അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു

അവൾ കൈകൾ കൂപ്പിയിരുന്നു,എല്ലാം അവൾ മനസ്സിൽ കാണുകയായിരുന്നു

അത് പറയുമ്പോൾ ഭുവനേശ്വരി ദേവി വിതുമ്പുകയും പട്ടു ചേല കൊണ്ട് കണ്ണുകൾ ഒപ്പുകയും ചെയ്തു.

“ഒരാളും അദ്ദേഹത്തിന് വേണ്ടി കവചം തീർക്കാൻ വന്നില്ല, മഹാശയനാർക്കും പരാജയപെടുത്താൻ സാധിക്കാത്ത അത്രയും ബലവാനായിരുന്നു., ആ മത്സരത്തിൽ വിജയം മഹാശയനു തന്നെ , അതായത് നാരായണൻ പരാജയപെട്ടിരിക്കുന്നു. മുൻപ് പണയം കെട്ടിയ വസ്തുക്കളും , കവചം തീർത്ത ആളുടെ കുടുംബവും സകലസ്ഥാവരജംഗമ വസ്തുക്കളും , കുടുംബത്തിലെ സ്ത്രീകളുമെല്ലാം പിന്നെ മഹാശയനു സ്വന്തമായി തീരും , ”

“അയ്യോ ..അപ്പോൾ ,, നമ്മുടെ ഈ ദേവർമഠവും മഠത്തിലുള്ള സകലരും ,,,?”

“അതെ മോളെ ,നമ്മളവർക്ക് അടിമകളായി തീരും , അയാൾക്ക് യുവരാജാവിനെയും അതുപോലെ മുത്തശ്ശനെയും കൊല്ലാനുള്ള അധികാരവും കൈവരും , അങ്ങനെ അയാൾ അയാൾ ആദ്യം അദ്ദേഹത്തെ കഴുത്തൊടിച്ചൂ  കൊല്ലാൻ പോകുന്ന സമയത്ത് ”

അവർ അല്പം നേരം നിശബ്ദയായി ഇരുന്നു.

“ഒരു  യുവാവ് അദ്ദേഹത്തിന് കവചം തീർത്തു”

അതുകേട്ടപ്പോൾ അവൾ ആവേശത്തോടെ അവരുടെ മുഖത്തേക്ക് നോക്കി

“ആരായിരുന്നു മുത്തശ്ശി ?”

“ഞാൻ പറഞ്ഞില്ലെ,, എവിടെ നിന്നോ വന്ന ദൈവദൂതൻ”

“എന്നിട്ട് ?”

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.