അപരാജിതന്‍ -24[Harshan] 11450

പാർവ്വതി പുഞ്ചിരിയോടെ അവർ പറയുന്നത് കേട്ടിരുന്നു.

വർഷങ്ങൾക്കു മുൻപ് ഞാനന്ന് രാമനെ ഗർഭം ചുമക്കുന്ന സമയമായിരുന്നു ,,അതെ സമയം തന്നെ പ്രജാപതികൾ കലിശന്മാരുമായി മത്സരയുദ്ധം ആരംഭിച്ച സമയവും ”

അവർ തൻ്റെ ഓർമ്മകളെ ഭൂതകാലത്തേക്ക് പായിച്ചു

“അന്ന് ,,, ഉടമ്പടി പ്രകാരമുള്ള ഒൻപതാമത് മത്സരമായിരുന്നു, പ്രജാപതികളും കലിശരും തമ്മിൽ ,,നിരവധി മത്സരങ്ങൾ കഴിഞ്ഞു ഇരുവരും തുല്യശക്തിയിൽ നിലയുറപ്പിച്ചു കൊണ്ടിരുന്നു ,, അങ്ങനെയാണ് അവസാനഘട്ടത്തിലുള്ള വാശിയേറിയ മല്ലയുദ്ധം നടന്നത് ,,,,”

“അത് ഗുസ്തിയല്ലേ ,,,”

“ഗുസ്തിയൊക്കെ അതിന്റെ ചുവട് പിടിച്ചുകൊണ്ട്  പിന്നീട് വന്നതല്ലേ മോളെ ,, മല്ലയുദ്ധം എന്നാൽ കാളകൂറ്റൻമാരെ പോലിരിക്കുന്ന മല്ലൻമാർ തമ്മിലുള്ള അടിതടകളാ,,,”

പാർവതി ശ്രദ്ധാപൂർവ്വം കേട്ടിരുന്നു

“കലിശരിലെ പ്രമാണിയായ  മഹാശയനും അന്നത്തെ പ്രജാപതി യുവരാജാവും  തമ്മിലായിരുന്നു വാശിയേറിയ പോരാട്ടം ,, പോരാട്ടം എന്ന് പറഞ്ഞാൽ നമ്മൾ വിചാരിക്കുന്ന പോലെയൊന്നുമല്ല മണ്ണ് പറക്കുന്ന പോരാട്ടം ,, പക്ഷെ മഹാശയന്റെ മുറകൾക്കൊത്ത് എതിരിടാനായി  യുവരാജാവിന് സാധിച്ചില്ല ,,ആസുരമുറകളും ചതിയടവുകളും കൊണ്ട് മഹാശയന്‍ യുവരാജാവിനെ കീഴ്പ്പെടുത്തുകയും അദ്ദേഹത്തിന്റെ ശിരസ്സ് മണ്ണില്‍ കുത്തിക്കുകയും ചെയ്തു “

“എന്നുവെച്ചാൽ ?” ആകാംഷയോടെ പാർവതി ചോദിച്ചു

“ഇവിടത്തെ പൗരാണിക മല്ലയുദ്ധത്തിൽ ശിരസ്സ് മണ്ണിൽ കുത്തിച്ചാൽ കുത്തിക്കുന്ന ആൾ ജയിക്കു൦ ,,”

“അപ്പോൾ തല കുത്തപ്പെട്ടയാളോ ,,”പാര്‍വ്വതി ചോദിച്ചു.

“അയാളുടെ കഴുത്തൊടിച്ചു തളർത്തിയിടാനുള്ള അവകാശം ജയിക്കുന്ന ആൾക്ക് കിട്ടും ”

“അയ്യോ ,,, എന്നിട്ട് ?”

“അങ്ങനെ ശിരസ് കുത്തിച്ചാൽ  അയാളെ സംരക്ഷിക്കാൻ മറ്റൊരാൾക്ക് കവചം തീർക്കാം , കവച൦ വെച്ചാൽ നൂറ് ആനകളെയും നൂറു കുതിരകളെയും ഒരുലക്ഷം പൊൻപണവും പണയം വെച്ച് കൊണ്ട് ശിരസ്സ് മണ്ണിൽ കുത്തപ്പെട്ട ആൾക്ക് മത്സരത്തിൽ നിന്നും പിന്മാറാം, പകരം ആരാണോ കവചം തീർത്തത് അയാളുമായി മല്ലയുദ്ധം നടക്കും, മനസിലായോ ”

“ആം ,,,എന്നിട്ട് ”

“യുവരാജാവിനു കവചമായി സമരേന്ദ്ര ദേവപാല൪ എന്ന നിൻ്റെ മുത്തശ്ശൻ കളത്തിലിറങ്ങി”

“മുത്തശ്ശനോ ?”

“അതെ മോളെ ,,അദ്ദേഹം മല്ലയുദ്ധത്തിൽ അതിപ്രാവീണ്യം നേടിയ വ്യക്തിയായിരുന്നു, പക്ഷെ  അദ്ദേഹം അന്ന് കരൾരോഗത്താൽ അവശനായിരുന്നു ,  രാജകുമാരൻ തോറ്റാൽ നാരായണൻ തോൽക്കുമെന്ന് ഭയന്നാണ്  ജീവൻ പോലും മറന്നു രാജകുമാരന് കവചം തീർത്തത് ,നാരായണന്റെ ഉത്തമഭക്തനായിരുന്നു അദ്ദേഹം”

പാർവതിക്ക് ആകാംക്ഷയേറി.

“അയ്യോ എന്നിട്ട് ?”

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.