അപരാജിതന്‍ -24[Harshan] 11450

പ്രജാപതി രാജകൊട്ടാരത്തില്‍

സന്ധ്യാസമയം

സാളഗ്രാമവിഗ്രഹത്തിൽ പൂജകൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു.
രാജകുടുംബാ൦ഗങ്ങൾ എല്ലാവരും അന്ന് നടക്കുന്ന പ്രത്യേക പൂജയിൽ സന്നിഹിതരായിരുന്നു.
എല്ലാവരും വിഷ്ണു സഹസ്രനാമം ഉരുവിട്ട് കൊണ്ടിരുന്നു.
പൂജ സമാപനവേളയിൽ പുരോഹിതൻ ദീപാരാധന നടത്തി എല്ലാവരുടെ ദേഹത്തും തുളസിതീർത്ഥം തളിച്ചു ശുദ്ധിയാക്കി.
പ്രസാദ൦ കൂടെ കൊടുത്തു പൂജ സമാപിപ്പിച്ചു.
പൂജയ്ക്ക് ശേഷം കുട്ടികളും യുവാക്കളും അവിടെ നിന്നും തിരിച്ചു പോയി.
മുതിർന്നവർ മാത്രം നിന്നു.
മഹാശ്വേതാ ദേവിയുടെ സ്ഥാന൦ മകനായ ശ്രീധർമ്മസേനൻ ഏറ്റെടുത്തിരുന്നു.
അവർ വെറുമൊരു കാഴ്ചകാരി മാത്രമായി മാറിയിരുന്നു.
അവിടെ ഇനിയുള്ള ദിവസങ്ങളിലെ ചടങ്ങുകളെ കുറിച്ചും കൊട്ടാരത്തിൽ പാലിക്കേണ്ട ആചാരങ്ങളുമെല്ലാം പറഞ്ഞുകൊടുത്തു.

അതെല്ലാം കഴിഞ്ഞു നിൽക്കുമ്പോൾ ആണ് പ്രജാപതികളുടെ സമാന്ത൯മാരായ സുദർശന൯മാരും ദേവർമ്മഠത്തെ രാമഭദ്രനും രംഗനാഥനും അവിടെഎത്തിയത്.
കിരീടാരോഹണവും അതിനോടോപ്പമുള്ള ആചാരങ്ങളും അത് കഴിഞ്ഞു രാജസൂയം നടത്തി പ്രജാപതികളുടെ അപ്രമാദിത്വ൦ ഉറപ്പിച്ചതിനു ശേഷം അതിനു പിന്നാലെ മത്സരങ്ങളുടെ തയ്യറെടുപ്പുകളും കലിശ൯മാർ തീരുമാനിക്കുന്ന പോലെ മത്സരങ്ങളുടെ നടത്തിപ്പ് കാര്യങ്ങളും എല്ലാം ചർച്ച ചെയ്തു തീരുമാനം ഉണ്ടാക്കാൻ വേണ്ടിയാണ് അവർ എത്തിയത്.

ശ്രീധർമ്മസേനൻ അവരെയും കൂട്ടി അവിടത്തെ വിശാലമായ മുറ്റത്തേക്ക് പോയി
അവിടെ അവർക്കായി മദ്യ൦ ഒരുക്കിയിരുന്നു
അവിടെ ഇരുന്നു മദ്യസേവയുടെ അകമ്പടിയോടെ അവർ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു.
അന്നേരമാണ് സൂര്യസേനൻ അങ്ങോട്ടേക്ക് വന്നത് കൂടെ ഇഷാനികയുമുണ്ടായിരുന്നു
അവരും അവിടെയിരുന്നു.

ശ്രീധർമ്മ സേനൻ മകനായ സൂര്യസേനനോട് കൂടെ മദ്യപിക്കുവാൻ ആവശ്യപ്പെട്ടു.
ചിരിച്ചു കൊണ്ട് സൂര്യസേനനും ഒരു ഗ്ലാസിൽ മദ്യം പകർന്നെടുത്തു.
ഇശാനിക കാഴ്‌ച്ചക്കാരിയായി അവിടെനിന്നു

അവള്‍ക്ക് തങ്ങളിലും താഴ്ന്നവരോടോത്ത് അച്ഛനും സൂര്യനും മദ്യപിക്കുന്നത് അങ്ങേയറ്റം അലോസരത്തിന് കരണമായിരുന്നു ആ ഭാവമാറ്റം അവളുടെ മുഖത്തും പ്രകടമായിരുന്നു.

“മാനവേന്ദ്ര൯ ഇളയച്ഛൻ നേരമാകുമ്പോൾ ഇവിടെ എത്താമെന്ന് അറിയിച്ചിട്ടുണ്ട് “,,ഞങ്ങൾ അവിടെ ഇന്ന് പോയിട്ടുണ്ടായിരുന്നു ” ശ്രീധർമ്മസേനൻ എല്ലാരോടുമായി പറഞ്ഞു
“മാനവേന്ദ്രൻ തമ്പുരാ൯ കൂടെ വന്നാൽ പിന്നെ കാര്യങ്ങൾ വേഗമാകും ,,എല്ലാം കൃത്യമായി കണ്ടറിഞ്ഞു നയിക്കുവാൻ തമ്പുരാ൯ എത്രയും പെട്ടെന്ന് വരണം ,,” സുദർശന കുടുംബത്തിലെ ജയവർദ്ധന൯ പറഞ്ഞു
“ഇത്രയും പ്രായമായിട്ടും , കൈ വിറയ്ക്കാതെ ഉന്നം പിഴക്കാത്ത മനുഷ്യനല്ലേ തമ്പുരാ൯ ” രാമഭദ്രൻ ഒരു സിപ്പ് എടുത്തിട്ട് പറഞ്ഞു
“എനിക്കദ്ദേഹത്തിന്റെ മുന്നിൽ നിൽക്കുവാൻ ഇപ്പോളും ഭയമാണ് ,, എന്തൊരു തേജസ്സാണ് ,, ” രംഗനാഥനും കൂട്ടി ചേർത്തു.
“അതെ ,, ഇപ്പോളും ചടുലത നിറഞ്ഞ ബുദ്ധിയാണ് ഇളയച്ഛന് ,, അദ്ദേഹം വേണം , നമ്മളെ നയിക്കുവാനും ബുദ്ധി ഉപദേശിക്കുവാനും അദ്ദേഹം കൂടെ വേണം ,,” ശ്രീധർമ്മ സേനൻ പറഞ്ഞു

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.