അച്ഛൻ എവിടെയെങ്കിലും ഉണ്ടല്ലോ ,,അത് തന്നെ ആശ്വാസം”
“എന്റെ അച്ഛനെവിടെയാടാ ,, അച്ഛന് എന്താ പറ്റിയത് ,,, ?”
“ശങ്കരാ ,,എല്ലാമേ നീയറിയും ,,എല്ലാമേ നീയറിയും ,,പിന്നെ എന്തിനാ നീ സങ്കടപ്പെടുന്നത് ,, ”
“എന്തായാലും അച്ഛൻ ജീവിച്ചിരിക്കുന്നുണ്ടല്ലോ ,,അത് മതി ,,,ഞാൻ എങ്ങനെയെങ്കിലും അച്ഛനെ രക്ഷിക്കും ,, ആ രാജശേഖരന്‍റെ മുന്നിൽ കൊണ്ട് വന്നു നിർത്തും ,,എനിക്ക് തെളിയിക്കണം എന്റെയച്ഛൻ കള്ളനല്ല എന്ന് ..”
ചുടല അതുകേട്ടു അവന്റെ ചുമലിൽ തലോടി
“നിന്‍റെ കൂടെ ശങ്കരൻ ഉണ്ട് ,, നീ തന്നെ ശങ്കരൻ ,, അപ്പോ എല്ലാം നടക്കും ”
“പാവം എന്‍റെ അച്ഛൻ ,, ചില സമയത്ത് ഞാൻ ഒരുപാട് ശപിച്ചിട്ടുണ്ട് പാവത്തിനെ,, ദേഷ്യം കാരണം ഉണ്ടായിരുന്ന അച്ഛന്‍റെ ഫോട്ടോകൾ പോലും നശിപ്പിച്ചു കളഞ്ഞു,, പിന്നെ പിന്നെ ഓർക്കുമ്പോ അങ്ങനെയൊന്നുമല്ല എന്ന് തോന്നും,, എന്നാലൂം ഒരുപാട് പാവമായിരുന്നു അച്ഛൻ ,, അച്ഛനെ ആരൊക്കെയോ ചേർന്ന് പെടുത്തിയതാ ,, നീ നോക്കിക്കോടാ ,, ഞാൻ ഉറക്കെ വിളിച്ചു പറയും ജയദേവൻ കള്ളനല്ല എന്ന് ,,ഞാൻ ഉറക്കെ ഉറക്കെ വിളിച്ചു പറയും ജയദേവന്‍റെ മകൻ ആദിശങ്കരൻ കള്ളന്‍റെ മകനല്ല എന്ന് ,,,എന്നിട്ട്
അച്ഛനെയും കൊണ്ട് ഞാൻ മിഥിലയിലേക്ക് വരും ,, അവിടെ ജീവിക്കും ,, ഇനി ശിഷ്ടകാലം അച്ഛൻ മിഥിലയിൽ അച്ഛന്‍റെ തറവാട്ടിൽ ജീവിക്കണം ,, ഞങ്ങൾക്ക് രണ്ടുപേർക്കും ജീവിക്കണം അമ്മയുടെ ഓർമ്മകളുമായി ” അത് പറയുമ്പോൾ ആദി വിതുമ്പി തുടങ്ങിയിരുന്നു
അവൻ ചുടലയുടെ ചുമലിൽ മുഖമമർത്തിയിരുന്നു
“എന്റെ ശിരസിലെ അടിമത്തം അങ്ങനെ അവസാനിപ്പിച്ചു തിരിക്കണം ,,മിഥിലയിലേക്ക് ”
“ഒക്കെ നടക്കും ശങ്കരാ ,,ഉൻ കൂടെ സിവനും ഇരുക്ക് നാരായണരും ഇരുക്ക് ,,സിവ൯ എങ്കെ ഇരുക്കോ ,,അങ്കെ സക്തി കൂടെ ഇരുക്ക് ,,,നിന്റെ കൂടെ ശക്തി ഉണ്ടെടാ ,,ശക്തി ,,,”
ചുടല അവന്റെ എളിയിൽ ഇക്കിളി ഇട്ടു പറഞ്ഞു
ഇക്കിളി തോന്നിയപ്പോൾ അവൻ ഒന്ന് വെട്ടിച്ചു മാറി
“ശക്തിയോ ,,,എന്ത് ശക്തി ?” ആദി ചോദിച്ചു
“ശക്തി ,,അതാവത് പെരിയ ശക്തി ,, നിന്റെ മാത്രം ശക്തി ,,നിനക്കുള്ള ശക്തി ,,നിന്നെ ഒരുപാട് ഒരുപാട് മോഹിക്കുന്ന ശക്തി ,,” ചുടല ചിരിച്ചു കൊണ്ട് പറഞ്ഞു
“പോടാ ,,ശക്തി അതുള്ളതു ശിവന് കൂടെയാ ,, ശക്തി ദേവിയല്ലേ ,,പരാശക്തി ആദിപരാശക്തി “ആദി ചോദിച്ചു
“അതെ ,, ശക്തി ശിവനോട് കൂടെയേ ഇരിക്കൂ ,, നീ ശിവനല്ലേ ,,ലക്ഷ്മിയമ്മയുടെ ഉദരത്തിൽ പിറന്ന ശങ്കരൻ ,, അപ്പോ ശക്തി നിന്റെ കൂടെ മാത്രേ നിൽക്കൂ ,,,അതിനി എത്ര നീ ആട്ടിയോടിച്ചാലും ”
“നിനക്ക് വട്ടാണ് ചുടലേ ,,,നിനക്ക് ഭ്രാന്താണ് ,, പൈത്യക്കാരൻ ,, ചില സമയത്തു യോഗി ,,ചില സമയത്ത് സിദ്ധൻ ,,ചില സമയത്ത് നീ വെറും ചണ്ഡാലൻ ,,എന്തൊക്ക ആയാലും എന്‍റെ കൂട്ടുകാരനല്ലെ ,,,എന്റെ റോയിയെ പോലെ ,, ഒരുപാട് സങ്കടത്തോടെയാ ഞാൻ ഇങ്ങോട്ടു വന്നത് ,,എന്തായാലും നിന്‍റെ കൂടെ ഇരുന്നപ്പോൾ അതൊക്കെ മാറി ,, ഒരു പ്രതീക്ഷയൊക്കെ വന്നു ,,,”
‘അതാണ് ഈ പ്രാന്തന്‍റെ ഗുണം ശങ്കരാ ,,,എനിക്ക് ഉമരി പാനി വാങ്ങി തരുമോ ?”
“ഇപ്പോൾ വേണോ ,,,”
“ആമാ ,,ഇപ്പോൾ വേണം ,, ”
“ശരി ,,എന്നാ എന്‍റെ കൂടെ വരുമോ ,,ജീപ്പിൽ ,,,”
“അയ്യോ ,,വാഹനം എനിക്ക് ഭയം ,,,”
“ഒന്ന് പോടാ ,,ഞാൻ നിന്നെ ഈ ജീപ്പിൽ കയറ്റി ,,ഒരു ട്രിപ്പ് അടിച്ചു ഉമരിപാനി വാങ്ങി തരാം ,, കോഴിപ്പോരും കാണാം ,,,”
“അയ്യോ ,,എനക്ക് ഭയ൦ ,,,വാഹനം എനക്ക് ഭയം ശങ്കരാ ,,,” ചുടല എഴുന്നേറ്റു ഓടാൻ തുടങ്ങി
ചുടലയ്ക്ക് പുറകെ ആദിയും ഓടി
ഒടുവിൽ ചുടലയെ പിൻതുടർന്നു പിടിച്ചു
വലിച്ചു നടന്നപ്പോൾ ചുടല മരത്തിൽ പിടിച്ചു നിന്നു
ആദി ചുടലയെ ചുരുട്ടികൂട്ടി തോളിൽ എടുത്തു കൊണ്ട് ഓടിവന്നു ജീപ്പിൽ കൊണ്ട് വന്നിരുത്തി.
“അയ്യോ ,,അയ്യോ ,,,” എന്നുപറഞ്ഞു ചുടല ബഹളം വെച്ചപ്പോൾ
“മിണ്ടരുത് കൊന്നുകളയും ” എന്ന് പറഞ്ഞുകൊണ്ട് ആദി വേഗം ജീപ്പിൽ കയറി
എന്നിട്ടു ജീപ്പ് മുന്നോട്ടേക്കെടുത്തു
അല്പം നേര൦ ജീപ്പിൽ ഇരുന്നപ്പോൾ ചുടലയുടെ ഭയമൊക്കെ പോയി
ചുടല ആദിയെ നോക്കി ഒരു പൊട്ടൻ ചിരി ചിരിച്ചു
അതിവേഗം ഓടുന്ന ജീപ്പിൽ ഇടത് ഭാഗത്തുള്ള ഫൂട് റെസ്റ്റിൽ കാലമർത്തി ദേഹം പുറത്താക്കി എഴുന്നേറ്റു നിന്ന് കൊണ്ട് പുറ കാഴ്ചകൾ കൊണ്ട് ഒരു കൊച്ചു കുട്ടിയുടെ ആവേശം നിറഞ്ഞ കൗതുകത്തോടെ മരങ്ങളെ നോക്കി മണ്ണിനെ നോക്കി ആർത്തു വിളിച്ചു സന്തോഷം പ്രകടിപിച്ചു കൊണ്ട് യാത്ര തുടർന്നു
<<<<<O>>>>>
Ini 5 masam kazhinhittano
ഹർഷാപ്പി,
കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.
എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..
അപ്പോ അടുത്തതിൽ കാണാം..
വിഷ്ണു
❤️❤️