അപരാജിതന്‍ -24[Harshan] 11450

“അനുമോൾ തന്നെ പറഞ്ഞു ,, അല്ല എന്ന് അവൾക്കറിയാം പക്ഷെ ഒരു രസത്തിനു ചോദിച്ചതാണെന്ന് ”
ചിന്നു , ബാലുവിന്‍റെ കൈ പിടിച്ചു നടത്തം തുടർന്നു
“അപ്പുവിന്റെ കഥ മുന്നോട്ടു പോകുമ്പോൾ അല്ലെ ബാലുവിന്‍റെ സാന്നിധ്യം വരുന്നത് ,, ഇപ്പോളും ബാലു കഥയിലേക്ക് വന്നിട്ടില്ലല്ലോ വരട്ടെ ,,അപ്പൊ അവളുടെ സംശയം ഒക്കെ മാറും ” ബാലു പറഞ്ഞു
ചിന്നു മൂളികൊണ്ടു അവന്‍റെ കൈ പിടിച്ചു നടന്നുകൊണ്ടിരുന്നു
“ചിന്നൂ “
“എന്തോ ?”
“എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ എനിക്കു വേണ്ടി നീ കരയോ ?”
ദേഷ്യത്തോടെ ബാലുവിന്‍റെ മുഖത്തേക്ക് നോക്കി അവളുടെ സുന്ദരി കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നിരുന്നു
“എന്ത് പറ്റാൻ ,,ഒന്നും പറ്റില്ല ,,ആവശ്യമില്ലാത്ത കാര്യമൊന്നും പറയല്ലേ ”
ബാലു അവളെ നോക്കി പുഞ്ചിയോടെ അവളുടെ കവിളിലൂടെ ഒഴുകുന്ന കണ്ണീർ തുടച്ചു.
ബാലു പറഞ്ഞത് കേട്ട് ചിന്നു സാരി തുമ്പു കൊണ്ട് മുഖം തുടച്ചു ബാലുവിന്‍റെ കൈ പിടിച്ചു നടന്നു
കുന്നിറങ്ങി ഒരു ഒറ്റപ്പെട്ട വീട്ടിലേക്ക്.
ഓടും ആസ്ബറ്റോസും കൂടെ മേൽക്കൂരയുള്ള ഒരു കൊച്ചു വീട്ടിലേക്ക്
അവർ ചെറിയ മരപാളി കൊണ്ടുള്ള ഗേറ്റ് തുറന്നു
വീടിനു ചുറ്റും നിരവധി പൂച്ചെടികളായിരുന്നു.
നിലാവിൽ ആ പൂച്ചെടികൾ നല്ലപോലെ ദൃശ്യമായിരുന്നു
ബാലുവിന്‍റെ കൈ പിടിച്ചു ചിന്നു വീട്ടിലേക്ക് നടന്നു.
വീടിനുള്ളിൽ കയറി വാതിലടച്ചു.
ഒരു ഹാളും ഒരു മുറിയും അടുക്കളയും പുറത്തായി ബാത്റൂമും.
വോൾട്ടെജ് കുറവായിരുന്നു.
“ദൂരയാത്ര കഴിഞ്ഞു വന്നതല്ലേ , എനിക്കൊന്നു കുളിക്കണം മാഷേ”
അവൾ ബാഗിൽ നിന്നും തോർത്തും മാറാനുളള വസ്ത്രങ്ങളുമെടുത്തു.
“മാഷിന്‍റെ ഉടുപ്പഴിച്ചു താ , ഞാൻ കഴുകിയിടാ൦ ”
“ഈ രാത്രി വേണ്ട ചിന്നൂ , രാവിലെ മതി ”
“ശരി,ഞാൻ കുളിച്ചു വരാവേ ”
“ഹമ് ,,,” ബാലു മൂളി
“ചിന്നു അടുക്കള വഴി പുറത്തേക്കിറങ്ങിയപ്പോൾ ഇരുട്ടു൦ കൂമൻ കരച്ചിലും കേട്ടു ഭയമായി.
“മാഷേ എനിക്ക് പേടിയാവണല്ലോ ”
“പേടിക്കണ്ട ,,ഞാൻ വരാം ” ബാലു അവിടെ നിന്നും എഴുന്നേറ്റു പുറത്തേക്ക് നടന്നു.
“അല്ല ,,ആദ്യം മാഷ് കുളിക്ക് എന്നിട്ട് ഞാൻ കുളിച്ചോളാ൦ ”
“എനിക്ക് അല്പം ചൂട് വെള്ളം വേണം ചിന്നൂ ”
അവളതു കേട്ട് ചരുവത്തിൽ വെള്ളം നിറച്ചു പുറത്തുള്ള കല്ലടുപ്പിൽ വെച്ച് അവിടെയുണ്ടായിരുന്ന ചിരട്ടയും പൊതിമടലും അടുപ്പിലിട്ട് കത്തിച്ചു.
“എന്നാൽ വെള്ളം ചൂടാകട്ടെ , ഞാൻ കുളിച്ചു വരാട്ടോ”
ബാലു കുളിമുറിക്ക് സമീപമുള്ള അലക്ക് കല്ലിൽ അവൾക്കു കൂട്ടായിരുന്നു.
ചിന്നു കുളി കഴിഞ്ഞൊരു നൈറ്റിയും ധരിച്ചു പുറത്തിറങ്ങി വന്നു വെള്ളത്തിൽ തൊട്ടുനോക്കി
“മാഷേ,,ഈ ചൂട് മതിയാകുമല്ലോ , കുളിച്ചോ ” ചിന്നു വെള്ളം പകർന്നു കുളിമുറിയിൽ നിറച്ചു കൊടുത്തു.
ബാലു എഴുന്നേറ്റു കുളിക്കാനായി കയറി.അപ്പോളേക്കും ചിന്നു അടുക്കളയിൽ കഞ്ഞിക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.
കുളി കഴിഞ്ഞൊരു തോർത്തും ധരിച്ച് ബാലു ഉള്ളിലേക്ക് കയറി.
ഉള്ളിൽ ചെന്നൊരു മുണ്ടും ബനിയനും ധരിച്ച് അടുക്കളയിലേക്ക് ചെന്നു.

ചിന്നു പാതിയ൦പുറത്തിരുന്ന് അരണ്ട വെളിച്ചത്തിൽ മണ്ണെണ്ണ വിളക്കും കൊളുത്തി മാങ്ങ ചെത്തുകയായിരുന്നു.

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.