ആദി ചുടലയെ കാണാനായി പോകുകയായിരുന്നു.
രാവിലേ സ്വപ്നം കണ്ടത് മുതൽ മനസ്സാകെ അസ്വസ്ഥമാണ്.
അച്ഛൻ എന്തോ വലിയ അപകടത്തിലാണ് എന്ന് തന്നെയാണ് മനസ് പറയുന്നതും.
മനസ് ഇടയ്ക്കിടെ ചോദിക്കുന്നു ആരായിരിക്കാം അതിനു പിന്നിൽ എന്ന്?
ആ കമ്പനിയിൽ എത്തിയത് മുതൽ , മനസ്സിൽ ആരോ മന്ത്രിക്കുന്നത് അയാൾക്കു അറിവുണ്ടാകാം എന്നാണ്.
കൃഷ്ണ ചന്ദ്രന് , കമ്പനിയിലെ വർക്കിങ് പാർട്ടണർ
അത് പലവട്ടം ശ്രദ്ധയിൽ പെട്ടിട്ടുമുണ്ട്
തന്നോടുള്ള സമീപനവും , അതുപോലെ തന്നെ അയാൾ തന്നെ ശ്രദ്ധിക്കുന്നതുമെല്ലാം.
പക്ഷെ എങ്ങനെ അയാളിൽ എത്തിച്ചേരും.
മുൻപ് അച്ഛൻ പറഞ്ഞ അറിവുണ്ട് , കൃഷ്ണചന്ദ്രനുമായി അച്ഛൻ ഒന്ന് രണ്ടു വട്ട൦ തർക്കങ്ങളിൽ ഏർപ്പെട്ടിട്ടുള്ളതും , പിന്നെ മുൻപെന്തോ കള്ളത്തരം ചെയ്തതും മറ്റും ,, ഇപ്പോൾ ഇവിടെയായതു കൊണ്ട് ഒന്നും അന്വേഷിക്കാനും സാധിക്കുന്നില്ല ,,
ഇങ്ങനെയൊക്കെ ചിന്തിച്ചുകൊണ്ട് വിഷണ്ണനായി ആദി ശ്മാശാനഭൂമിയിൽ വന്നു ചേർന്നു.
അവൻ ഉള്ളിൽ പ്രവേശിച്ചു
ചുടല ചാരായം കുടിക്കുകയായിരുന്നു.
ആദി ചുടലയുടെ അടുത്തെത്തി
എന്നിട്ടു മിണ്ടാതെ അവനു സമീപം ഇരുന്നു
ചുടല തിരിഞ്ഞു നോക്കി
“എന്നടാ ,,,ഒരു മാതിരി ”
“ഒന്നൂല്ലടാ ,,,,,,”
“അപ്പനെ ഓർമ്മ വന്നുവോ ?” ചിരിച്ചുകൊണ്ട് ചുടല ചോദിച്ചു.
അതിശയപെടാതെ തന്നെ ആദി ചുടലയെ നോക്കി
കാരണം ചുടല തന്നെ അത്ഭുതമാണ്
എല്ലാമറിയുന്നവൻ ചുടല
“ഹമ് ,,,,,,”
“സങ്കടപെടാതടാ ,,,നീ ഇന്ത മാതിരി ഇരിക്കുമ്പോ എനിക്ക് പെരിയ സങ്കടം ” ഇടറുന്ന ശബ്ദത്തോടെ ചുടല പറഞ്ഞു
“ആകെ ,,മനസ് കൈവിട്ടു പോയെടാ ,, അച്ഛൻ ,,,എവിടെയോ തടവിലാണ് ,,രാവിലെ ഞാനിന്നങ്ങനെ ഒരു സ്വപ്നം കണ്ടു ,,,:”
“തെരിയും ടാ ,,എനക്ക് എല്ലാമേ തെരിയുംടാ ശങ്കരാ ”
ചാരായം വലിച്ചു മോന്തി ചുടല പറഞ്ഞു
ആദി ഒന്നും മിണ്ടാതെ മൗനമായി ഇരുന്നു
“കവലപ്പെടാതെ ,,,ദൈവമേ ,,,കവലപ്പെടാതെ ,,,’
ആദിയുടെ പുറത്തു തലോടികൊണ്ട് ചുടല പറഞ്ഞു
“ഞാനോ ,,ദൈവമോ ,,,ഒന്ന് പോടാ ” ഒരു ചിരി അഭിനയിച്ചു കൊണ്ട് ആദി പറഞ്ഞു .
“ആദി ആരംഭം ശങ്കരൻ പരബ്രഹ൦ ,,,നീയേ ആദി ശങ്കരൻ ,,അപ്പൊ നീ ദൈവം താൻ ”
ആദി വെറുതെ ചിരിച്ചു കൊണ്ട് ചുടലയുടെ സമീപം ഇരുന്ന ചാരായകുപ്പി കൈയിലെടുത്തു.
അത് ചുണ്ടോടു ചേർത്ത് കുടിക്കാൻ തുടങ്ങി
കുടല് കത്തുന്ന പുകച്ചിലവന് അനുഭവപ്പെട്ടു
“ഞാൻ എന്താടാ ചെയ്യാ ,,നീയെന്‍റെ നന്പനല്ലേ ,,പറഞ്ഞു താടാ ”
ചുടല അത് കേട്ട് ആദിയെ ഒന്ന് നോക്കി
‘ശങ്കരാ ,,നീ കണ്ടത് ഉണ്മ താൻ …അച്ഛൻ ഒരു തടവിലാണ് ,, നിനക്ക് മാത്രമേ അച്ഛനെ ആ തടവിൽ നിന്നും മോചിപ്പിക്കാനാകൂ ,, അത് അതുപോലെ തന്നെ സംഭവിക്കും ,, ”
ചുടല അവനെ ആശ്വസിപ്പിച്ചു.
Ini 5 masam kazhinhittano
ഹർഷാപ്പി,
കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.
എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..
അപ്പോ അടുത്തതിൽ കാണാം..
വിഷ്ണു
❤️❤️