അപരാജിതന്‍ -24[Harshan] 11450

ഗുജറാത്തില്‍

എയര്‍പോര്‍ട്ടില്‍ നിന്നും ഗീതാഞ്ജലി ചന്ദ്ര കൂട്ടുകാരിയായ സുപ്രിയയുടെ വീട്ടിലേക്ക് സുപ്രിയ അയച്ച കാറില്‍ പുറപ്പെട്ടു.
കാന്‍സര്‍ രോഗബാധിതയായ അവര്‍ തുടര്‍ച്ചയായുള്ള കീമോ തെറാപ്പി ചെയ്യുന്നതിന്റെയും വീര്യം കൂടിയ മരുന്നുകള്‍ കഴിക്കുന്നതിന്റെയും ഫലമായി അവരുടെ മുടിയാകേ കൊഴിഞ്ഞു പോകുകയും ദേഹം മൊത്തം മെലിഞ്ഞു പോകുകയും ചെയ്തിരുന്നു.
സുപ്രിയയുടെ വീട്ടില്‍ കാര്‍ വന്നു നിന്നു
സുപ്രിയ അവിടെ പുറത്തു ഗീതയെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.
ഗീതയെ ആനയിച്ചു വീടിന്റെ ഉള്ളിലേക്ക് കൊണ്ട് പോയി.
ആദ്യമേ തന്നെ കാപ്പി കുടിപ്പിച്ചു.
ഒപ്പം വിശേഷങ്ങളും തിരക്കി.
സംസാരത്തിനിടയില്‍
“അയാളും കുടുംബവും ഇപ്പോള്‍ ഭാര്യവീട്ടില്‍ പോയിരിക്കുകയാണ്, മകളുടെ ദോഷങ്ങള്‍ മാറുന്നതിനായി ”
ക്ഷീണത്തിലും ദേഷ്യത്തോടെ ഗീതാഞ്ജലി പറഞ്ഞു.
സുപ്രിയ കേട്ടിരുന്നു
“എന്താ സുപ്രീ ,, ചെയ്ത കര്‍മ്മങ്ങള്‍ ഒന്നും ഫലിക്കാത്തത് ?” വേദനയോടെ ഗീത ചോദിച്ചു
“ഗീതെ ,,, നീ വിചാരിക്കുന്ന പോലെ എളുപ്പമല്ല , ബസ്തവര്‍ജി അത്രക്കും വീര്യം കൂടിയ കര്‍മ്മമാണ് ചെയ്തിരിക്കുന്നത്,, അവരുടെ വീടിന് ചുറ്റും ബാധവേശം റോന്തു ചുറ്റുന്നുണ്ട് , യുക്തമായ സമയമാകുമ്പോള്‍ അത് ഉള്ളിലേക്ക് പ്രവേശിക്കും ,, അത് വരെ കാത്തിരിക്കണം ”
“ഞാന്‍ എത്രകാലം ജീവനോടെ ഉണ്ടാകുമെന്ന് പറയാന്‍ സാധിക്കില്ല ,, അത്രക്കും വയ്യാതായി ”
അതുകേട്ട് സുപ്രിയ അവളെ ശാസിച്ചു.
“നീ പേടിക്കാതെ ,, നിനക്കൊന്നും സംഭവിക്കില്ല ,,, ”
“എനിക്കെന്തെങ്കിലും സംഭവിച്ചാലും എനിക്കൊരു കുഴപ്പവുമില്ല ,, പക്ഷേ അയാള്‍ സകലതും തകര്‍ന്നു വീണു കിടക്കുമ്പോള്‍ അയാളുടെ മുന്നില്‍ എനിക്കു ചെല്ലണം ,,അയാളുടെ ആ പതനം എന്റെ കണ്‍മുന്നില്‍ കണ്ടു ആസ്വദിക്കണം ,, ആദ്യം അയാളുടെ മകളിലൂടെ പിന്നെ മകനിലൂടെ ഭാര്യയിലൂടെ ഒടുവില്‍ നെഞ്ചു പൊട്ടി അയാള്‍ മരിക്കുന്നതു കാണണം ,,”
“ബസ്തവര്‍ജി ,,എന്നോടു പറഞ്ഞത് ,, ആ ആഭിചാരം അവരുടെ വീട്ടിലൊന്ന് പ്രവേശിക്കട്ടെ ,,അത് കഴിഞ്ഞാല്‍ പിന്നെ നമ്മള്‍ ഉദ്ദേശിക്കുന്നതിലും അപ്പുറമായിരിക്കും ഫലങ്ങൾ ,,നരകമായി മാറും ആ വീട് ,,അത്രക്കും മാരകമായി തന്നെ കുടുംബാംഗങ്ങളെയും ബാധിക്കു൦ …”
“അല്ല ,, അവിടെ നടക്കുന്ന കാര്യങ്ങളൊക്കെ നീ കൃത്യമായി അറിയുന്നുണ്ടല്ലോ..ഗീതേ ”
ഗീത അതുകേട്ടൊന്നു ചിരിച്ചു
“എല്ലാം ഞാൻ അറിയും ,, ”
“അതുപോട്ടെ ,,ആ പയ്യൻ ,, അവനിപ്പോൾ എവിടെയുണ്ട് ,, അവനെ ആഭിചാരം ചെയ്തപ്പോളല്ലേ ബസ്തവർജിയുടെ കർമ്മങ്ങൾക്കു തടസം വന്നത് ”
ഗീത അല്പം നേരം ഒന്ന് ചിന്തിച്ചു
“അവൻ ,, ആ നാശം പിടിച്ചവനായിരുന്നു ,,ആ പെണ്ണിനെ രക്ഷിച്ചത് ,, എത്ര ബുദ്ധിമുട്ടിയായിരുന്നു അവളെ ആ പനിനീർ മലയിലെത്തിച്ചത് ,, അവളെ അവിടെഎത്തിക്കാൻ മാത്രം പത്തു ലക്ഷം രൂപയാണ് എനിക്ക് നഷ്ടമായത് ,,എന്നിട്ടോ ഒന്നും നടന്നില്ല ,, അന്നേരം അവനവിടെ കയറി വന്നു ,,ഏറ്റവും നിഷ്ടൂരമായ മരണമാണ് ഞാൻ അവൾക്കു കൊടുക്കാൻ ആഗ്രഹിച്ചിരുന്നത് ,, അതിലൂടെ അയാളെ നശിപ്പിക്കുവാൻ ,, പക്ഷെ അവൻ എല്ലാം തകർത്തു ,, ഒരെണ്ണത്തെ പോലും വെറുതെ വിടാതെ അവൻ നശിപ്പിച്ചു ,,

രണ്ടാമത്,, കമ്പനിയിൽ അപകടം വന്നപ്പോൾ അവിടെയും അവൻ വന്നു ,,അയാളുടെ മകനെ രക്ഷപെടുത്തി,, എല്ലായിടത്തും ഞാൻ ആഗ്രഹിക്കുന്നതിനു തടസമായി അവനുണ്ടായിരുന്നു ,,ആ നാശം പിടിച്ചവൻ ,, ,,അവനെതിരെയുള്ള കർമ്മങ്ങൾ വിലപ്പോയില്ല .. കാരണം അവനു ശിവാനുഗ്രഹമുണ്ട് ,, ..കുഴപ്പമില്ല ഞാനും മഹാദേവനെ പ്രാര്ഥിക്കുന്നവൾ തന്നെയാണ്”

“ഗീതേ ,,നീ പറഞ്ഞു വരുന്നത് ?”
“സുപ്രീ ,,, അയാളെ കാലങ്ങൾ കൊണ്ട് ഞാൻ പിന്തുടരുന്നതാ ,, അല്ലാതെ ഒരു സുപ്രഭാതത്തിൽ തുടങ്ങിയതല്ല ,, കാരണം നിനക്കറിയാമല്ലോ ,, ”
“ഉവ്വ് ,,, ഉവ്വ്,,,ഗീതേ …”
“ഒരു നിവൃത്തിയും ഇല്ലാതെ വന്നപ്പോൾ മാത്രമാണ് നിന്നോട് ഞാൻ സഹായം തേടിയത് ,, ആഭിചാരമെങ്കിൽ ആഭിചാരം ,, അവിടെയും എനിക്കു നിര്‍ബന്ധമുണ്ടായിരുന്നു, ആർക്കും അറിവില്ലാത്ത കർമ്മങ്ങൾ തന്നെ ആയിരിക്കണ൦ ,,ഒരു മാന്ത്രികനോ പാതിരിയ്‌ക്കോ മുഹമ്മദീയനോ ഒരുതരത്തിലും പരിഹരിക്കാ൯ സാധിക്കാത്ത ആഭിചാരമായിരിക്കണം,,, അതുകൊണ്ടാണ് നിന്റെ സഹായത്തോടെ പാഴ്സി സാത്താനിക കർമ്മത്തിൽ എത്തിയത് ,, അത് ഏറ്റു കഴിഞ്ഞാൽ പിന്നെ ഒരാൾക്കും ആ കുടുംബത്തെ സംക്ഷിക്കാൻ സാധിക്കില്ല ,,അപ്പോൾ പിന്നെ അവനെ ഇനി കണക്കിൽ കൂട്ടണ്ട കാര്യമില്ല ,,അവനെ ,,ആ ജയദേവന്‍റെ മകനെ ,,ആദിശങ്കരനെ ,,

“ഗീതെ ,,നീ പറയുന്നതൊക്കെ ശരിയാണ് ,,പക്ഷെ എനിക്ക് നല്ല പോലെ ഭയമുണ്ട് ,, ”
“എന്തിനു ഭയം ?”
“ഇതൊന്നും നല്ല കാര്യത്തിനല്ലല്ലോ ,, മറ്റൊരാൾക്ക് ദോഷം ചെയ്യാനല്ലേ ,, “അയാൾ അനുഭവിക്കേണ്ടത് തന്നെയാണ് എങ്കിലും ,,ഞാനും നിന്‍റെ കൂടെ ഇറങ്ങി പുറപ്പെട്ടതല്ലേ ഗീത ,, എനിക്കും ഒരു കുടുംബം ഉള്ളതല്ലേ ,, ആ ഭയത്തിലാ ഞാൻ ജീവിക്കുന്നത് ”
അതുകേട്ടു ഗീതജ്ഞലി സുപ്രിയയെ ഒന്ന് നോക്കി പുഞ്ചിരിച്ചു

“നീ പേടിക്കണ്ട ..എന്തായാലും ഞാനാണ് ഈ കർമ്മങ്ങളുടെ ഉത്തരവാദി ,,അതുകൊണ്ട് തിരികെ ഫലം വന്നാല്‍ എനിക്കെ കിട്ടുകയുള്ളൂ …അന്ന് ബസ്തവർ എന്റെ കാതിൽ ചില രഹസ്യങ്ങൾ പറഞ്ഞു തന്നിട്ടുണ്ട് ,,ചെയ്ത കർമ്മങ്ങൾ എന്നെ തേടി തിരികെ വന്നാൽ അപ്പോൾ ചെയ്യേണ്ട കാര്യങ്ങൾ ,,,അത് ഞാനങ്ങു ചെയ്യും ,, ”
സുപ്രിയ ഒന്നും മിണ്ടാതെ ഇരുന്നു
ഗീതാഞ്ജലി സുപ്രിയയുടെ കൈയിൽ അമർത്തി പിടിച്ചു.
“നീ പേടിക്കണ്ട സുപ്രീ ,,നിനക്കൊരു കുഴപ്പവും വരില്ല ,,അതിനു ഞാൻ അനുവദിക്കില്ല ,,”
സുപ്രിയ അതുകേട്ടു പുഞ്ചിരിച്ചു
“അതൊക്കെ പോട്ടെ ,,എന്താ നിന്റെ പരിപാടി ,,” സുപ്രിയ ചോദിച്ചു
“സുപ്രീ ,,,ഞാൻ ഇത്തവണ വന്നത് ഒരു തീർത്ഥാടനത്തിനാ ,,, എനിക്ക് ഉറപ്പുണ്ട് അധികം കാലം ഉണ്ടാകില്ല എന്ന് ,, ഇതുവരെ പത്ത് ജ്യോതിര്ലിംഗങ്ങൾ ഞാൻ സന്ദർശിച്ചിട്ടുണ്ട് ,, ഇന് രണ്ടെണ്ണം കൂടെ ബാക്കിയുണ്ട് ,, സോമനാഥവും നാഗേശ്വരവും ,,അവിടെ പോകാനായി വന്നതാണ് ,, അവിടെ തൊഴുത് തിരികെ പോകണം ,, ”
ഗീത പറഞ്ഞു
“നല്ല ക്ഷീണമുണ്ട്,,,അല്പം നേരം ഒന്ന് കിടക്കട്ടെ എന്ന് പറഞ്ഞു കൊണ്ട് ഗീതാഞ്ജലി ചന്ദ്ര എഴുന്നേറ്റു
സുപ്രിയ അവളെ അവൾക്കൊരുക്കിയ മുറിയിലേക്ക് കൊണ്ട് ചെന്നാക്കി

<<<O>>

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.