അല്പം നടന്നപ്പോൾ ഒരു വലിയ വട്ടത്തിലുള്ള സ്ഥലത്ത് ആ തുരങ്കം അവസാനിച്ചു
ഒപ്പം ആ ശബ്ദവും കാതിൽ നല്ല പോലെ മുഴങ്ങി
ഇരുട്ടാണ്
ഒന്നും കാണാൻ സാധിക്കുന്നില്ല
അവൻ പോക്കറ്റിൽ തപ്പിയപ്പോൾ മൊബൈൽ കിട്ടി
വേഗമവൻ മൊബൈലിലെ ടോർച്ച് ഓൺ ചെയ്തു
അതിന്റെ വെളിച്ചത്തിൽ ആ കാഴ്ച കണ്ടവൻ ഞെട്ടി ഉറക്കെ വിളിച്ചു
“അച്ഛാ ,,,,,,,,,,,,,,,,,,,,,,,,,,,,,,”
തന്‍റെ അച്ഛൻ ,,,തന്‍റെ അച്ഛൻ കൈകാലുകൾ ബന്ധിക്കപ്പെട്ടിരിക്കുന്നു.
ദേഹം മൊത്തം അടികൊണ്ട പാടുകൾ
ശരീരമാകെ ക്ഷീണിച്ചു എല്ലും തോലും ആയിരിക്കുന്നു
എഴുന്നേൽക്കാൻ പോലും ആകാത്ത അത്ര ക്ഷീണിച്ചിരിക്കുന്നു.
“അമ്മേ ,,,,,,” എന്നുള്ള ദീനരോദനം ആ കണ്ഠത്തിൽ നിന്നുമായിരുന്നു
“അച്ഛാ ,,,,,,” എന്ന് വിളിച്ചു ആർത്തലച്ചു അവൻ ജയദേവനരികിൽ ഓടിയെത്തി
വലിയ ചങ്ങലകൾ , ശക്തിയായി ബന്ധിച്ചിരിക്കുകയാണ് ജയദേവനെ
അവന്‍റെ ശബ്ദം കേട്ട്
“മോനെ ,,,,,,,,” എന്ന് വിളിച്ചു കൊണ്ട് ജയദേവൻ കരയാൻ തുടങ്ങി
“അച്ഛാ ,,,എന്താ ,,എന്താ ഇത് ,,,,,,,,”
“എന്നെ ,,,എന്നെ ,, തടവിലാക്കിയിരിക്ക്യാ ,,,,”
“ആരാ ,,,ആരാന്നു പറ ,,,” ആ ചങ്ങലകൾ വലിച്ചു പൊട്ടിക്കാൻ ശ്രമിച്ചു കൊണ്ട് ആദി ചോദിച്ചു
“അറിയില്ലാ ,,,അറിയില്ലാ ,,,, അപ്പൂ ,,,,,,,,,” കരഞ്ഞു കൊണ്ട് ആദിയുടെ ചങ്ങല കൊണ്ട് കെട്ടി മുറുക്കിയ കൈകൾ കൊണ്ട് മുറുകെ കെട്ടിപിടിച്ചുപറഞ്ഞു
“അവളെന്ത്യേ ,,എന്റെ ലക്ഷ്മിയെന്ത്യേ ,,, ” അത് പറയുമ്പോൾ ജയദേവൻ പൊട്ടി കരയുകയായിരുന്നു
“അവള് മരുന്ന് കഴിക്കുന്നുണ്ടോ ,,, എന്നെ കാണാതിരുന്ന ആഹാരം പോലും കഴിക്കില്ല ,അവളെ നോക്കിക്കോണേ , ” സങ്കടം കൊണ്ട് വിങ്ങി പൊട്ടി ജയദേവൻ പറഞ്ഞു
ആദി അടുത്ത് കിടന്ന കല്ലുകൊണ്ട് ആ ചങ്ങല ഇടിച്ചു പൊട്ടിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.
“എന്റെ മോനെ കാണില്ലാന്നു വിചാരിച്ചതാ ,, കണ്ടു ,, ,,,” അവനെ കെട്ടിപിടിച്ചു കൊണ്ട് ക്ഷീണിതനായ ജയദേവൻ കരഞ്ഞു പറഞ്ഞു
‘അമ്മ മരിച്ച കാര്യം അവൻ പറഞ്ഞില്ല
“ആരാ,,ആരാ അച്ഛനെ ഇങ്ങനെ പൂട്ടിയിട്ടത് ,,,?”
“അറിയില്ലാ ,,,എനിക്കറിയില്ല ,,, മോനെ ,,,” ജയദേവൻ പറഞ്ഞു
ചങ്ങല പൊട്ടിക്കാൻ സാധിക്കുന്നില്ല
അവൻ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരുന്നു.
പെട്ടന്നാണ് കുറെ പേര് അവിടെത്തിയത്
അവനെ അവർ പിടിച്ചു വലിച്ചു എഴുന്നേൽപ്പിച്ചു
മൊബൈൽ താഴെ വീണു പോയത് കാരണം അവനാരെയും കാണാൻ സാധിച്ചില്ല
“എന്റെ അപ്പൂനെ ഒന്നും ചെയ്യല്ലേ ,,,,,” എന്ന് ജയദേവൻ കരഞ്ഞു നിലവിളിച്ചു കൊണ്ട് പറയുന്നുണ്ടായിരുന്നു
അവർ ആദിയെ ഒരുപാട് മർദിച്ചു
ശക്തിയിൽ അവനെയാ തുരങ്കത്തിലേക്ക് വലിച്ചെറിഞ്ഞു
“അച്ഛാ ,,,,,,,,,” എന്ന് വിളിച്ചുകരഞ്ഞു കൊണ്ട് അവൻ തുരങ്കത്തിലൂടെ തെന്നി നീങ്ങികൊണ്ടിരുന്നു
“എന്റെ അപ്പൂനെയൊന്നും ചെയ്യല്ലേ ” എന്ന ജയദേവന്‍റെ ദീനരോദനം അവന്‍റെ കാതിൽ നിന്നും അകന്നു പോയികൊണ്ടിരുന്നു
പെട്ടെന്ന് ആദി കണ്ണുകൾ തുറന്നു
അവന്റെ കണ്ണുകൾ നിറഞ്ഞോഴുകുകയായിരുന്നു.
അവൻ വേഗം കട്ടിലിൽ എഴുന്നേറ്റിരുന്നു
അല്പം വെള്ളമെടുത്തു കുടിച്ചു
ബാഗിലെ പ്രകാശം അവൻ കണ്ടു
വേഗം ബാഗെടുത്ത് നാഗമണിയെ കയ്യിലെടുത്തു.
അപ്പോളേക്കും നാഗമണിയുടെ പ്രകാശം നിലച്ചു.
അവൻ ചോദിക്കുന്ന ഒന്നിനും നാഗമണി മറുപടി പറഞ്ഞില്ല
അവൻ നാഗമണിയെ ബാഗിൽ വെച്ചുകൊണ്ട് എഴുന്നേറ്റു
വാതിൽ തുറന്നു പുറത്തേക്കിറങ്ങി
ഇതുവരെ ഒരിക്കൽ പോലും കാണാത്ത സ്വപ്നം.
തന്നെ ഭയപെടുത്തിയ സ്വപ്നം
“അച്ഛൻ എവിടെയോ ഉണ്ട് , ആരുടെയോ തടവിൽ , എങ്ങോട്ടും പോകാനാകാതെ ഒന്ന് അനങ്ങാൻ പോലുമാകാത്ത അവസ്ഥയിൽ ചങ്ങലകൾ കൊണ്ട് ബന്ധിച്ച്” അവൻ മനസ്സിലോർത്തു.
അവൻ ഉത്തരം കിട്ടാത്ത മനസോടെ മുന്നോട്ടു നടന്നു
“ആരാണ് അച്ഛനെ അപായപ്പെടുത്തി തടവിലാക്കിയത് ?
“എന്താണ് കാരണം ?”
ഇതെല്ലാം അവന്റെ മനസിനെ ഒരുപാട് പ്രക്ഷുബ്ദപ്പെടുത്തികൊണ്ടിരുന്നു.
നാഗമണി മുൻപ് പറഞ്ഞത്
ആദ്യം അമ്മയുടെ വംശത്തെ കണ്ടു പിടിക്കുക , അതിനു ശേഷം അച്ഛൻ എന്നാണ്
എന്തായാലും മഹാദേവനും നാരായണനും തന്‍റെ കൂടെയുണ്ട്
അച്ഛനെ അവർ സംരക്ഷിച്ചു കൊള്ളും
എങ്കിൽ പോലും എത്രയും പെട്ടെന്ന് ഇവിടത്തെ കാര്യങ്ങൾ തീർത്ത് അച്ഛനെ തേടി ഇറങ്ങണം
ഒരുപാട് വൈകാൻ പാടില്ല , സമയം വൈകുന്തോറും അച്ഛന്റെ ജീവൻ അപകടത്തിലായി കൊണ്ടിരിക്കുകയാണ്
കുറെ നേരം അവൻ നടന്നു
ഒടുവിൽ സ്വപ്നത്തിന്റെ ഭീകരത മനസ്സിൽ നിന്നും അല്പം വിട്ടുമാറിയപ്പോൾ അവൻ തിരികെ വന്ന് തിണ്ണയിൽ കണ്ണുകളടച്ചു ഭിത്തിയിൽ ചാരിയിരുന്നു മയങ്ങി.
<<<<<O>>>>>
Ini 5 masam kazhinhittano
ഹർഷാപ്പി,
കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.
എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..
അപ്പോ അടുത്തതിൽ കാണാം..
വിഷ്ണു